കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് | |
---|---|
സ്ഥാപിച്ചത് | 1942 |
Chairman | Prime Minister of India |
Director General | Prof. Samir K. Brahmachari |
Staff | 17,432[1] |
Budget | 1750 crores |
സ്ഥാനം | 28°37′07″N 77°12′43″E / 28.6185076°N 77.2118497°E |
Address | Anusandhan Bhwan, Rafi Marg New Delhi-110 001. |
വെബ്സൈറ്റ് | www.csir.res.in |
ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി - സി. എസ്. ഐ. ആർ - Council of Scientific & Industrial Research (CSIR) ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം. 1942- ൽ അന്നത്തെ കേന്ദ്രീയ നിയമസഭയുടെ ഉത്തരവിലൂടെ നിലവിൽ വന്നു. 1860-ലെ സൊസൈററീസ് ആക്ററ് പ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന ഈ സ്വയംഭരണ സ്ഥാപനത്തിന്റെ കുടക്കീഴിൽ 38 ഗവേഷണശാലകളും 50-ൽ പരം മണ്ഡലകേന്ദ്രങ്ങളും ഉണ്ട്. മൊത്തം ജീവനക്കാരുടെ സംഖ്യ 17,000. പ്രവർത്തന ബജററ് മുഖ്യമായും ഹ്യൂമൻ റിസോഴ്സ് മിനിസ്ട്രി വഹിക്കുന്നു.
ശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ മൌലികവും പ്രയോഗയോഗ്യവുമായ ശ്രേഷ്ഠഗവേഷണത്തിന് സി. എസ്. ഐ. ആർ നൽകുന്ന വാർഷിക പുരസ്കാരം.
സി. എസ്. ഐ. ആർ ടെക്നോളജി അവാർഡുകൾ
[തിരുത്തുക]പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത്, വിപണിയിലെത്തിക്കാനായി വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിലെ ഗവേഷകർക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇത്തരം സംരംഭങ്ങളിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചവർക്കുളള ബഹുമതിയാണ് സി. എസ്. ഐ. ആർ ടെക്നോളജി അവാർഡുകൾ. ഇത് രണ്ടു വിധത്തിലുണ്ട്. ടെക്നോളജി ഷീൽഡും, ടെക്നോളജി പ്രൈസും
ടെക്നോളജി ഷീൽഡ്
[തിരുത്തുക]വ്യാവസായിക, സാമ്പത്തിക,സാമൂഹ്യ രംഗങ്ങളിൽ ശാശ്വതമായ അഭിവൃദധി ഉറപ്പു വരുത്തിയിട്ടുളള സാങ്കേതിക പ്രക്രിയക്കും, യാന്തിക രുപരേഖക്കും പ്രത്യേകം പ്രത്യേകം അവാർഡുകളുണ്ട്. ഷീൽഡ് , ബഹുമതിപത്രം, ഫലകം, ഗവേഷണധനം എന്നിവ ഈ അവാർഡിൻറെ ഭാഗമാണ്.
ടെക്നോളജി പ്രൈസ്
[തിരുത്തുക]ഈ വിഭാഗത്തിൽ മൊത്തം 5 സമ്മാനങ്ങളുണ്ട്. നാലെണ്ണം ബയോളജി, കെമിസ്ട്രി, മെറ്റീരിയൽസ്, എഞ്ചിനിയറിംഗ് എന്നീ ശാഖകളിൽ വിശിഷ്ട സാങ്കേതിക സംഭാവനകൾക്കും അഞ്ചാമത്തേത് സാങ്കേതിക വിദ്യകൾ വിപണിയിലെത്തിച്ച് വ്യാപാരയോഗ്യമാക്കിയ ബിസിനസ് ഡവലപ്മെൻറ് സംഘത്തിനും. ആദ്യത്തെ 4 സാങ്കേതിക വിഭാഗങ്ങൾക്കും 2 ലക്ഷം രൂപയും ബിസിനസ് ഡവലപ്മെൻറ്/ വിപണി സംഘത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. ഓരോ വ്യക്തിക്കും, ബഹുമതി പത്രവും, ഫലകവും ലഭിക്കുന്നു. .
സി. എസ്. ഐ. ആറിന്റെ കീഴിലെ ഗവേഷണശാലകൾ
[തിരുത്തുക]- എ.എം.പി.ആർ.ഐ -അഡ്വാൻസ്ഡ് മെറ്റീരിയൽസ് അൻഡ് പ്രോസസ്സസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭോപാൽ (23°12′30″N 77°26′49″E / 23.2082973°N 77.4470258°E)
- സി-മാക്സ് -സി. എസ്. ഐ. ആർ സെൻറർ ഫോർ മാതമാററിക്കൽ മോഡലിംഗ് അൻഡ് കംപ്യൂട്ടർ സിമുലേഷൻ, ബാംഗളൂർ
- സി.ബി.ആർ.ഐ. -സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റൂർക്കി
- സി.സി.എം.ബി - സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി, ഹൈദരാബാദ്
- സി.ഡി.ആർ.ഐ -സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലഖ്നൌ
- സി.ഇ.സി.ആർ.ഐ -സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാരൈക്കുടി
- സി.ഇ.ഇ.ആർ.ഐ -സെൻട്രൽ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പിലാനി
- സി.ഐ. എം.എഫ്.ആർ -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് അൻഡ് ഫ്യൂഎൽ റിസർച്ച്, ധൻബാദ്
- സി.എഫ്.ടി.ആർ.ഐ -സെൻട്രൽ ഫുഡ് ടെക്ന��ളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മൈസൂർ
- സി.ജി.സി.ആർ.ഐ -സെൻട്രൽ ഗ്ളാസ്സ് അൻഡ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത
- സി.ഐ.എം.എ.പി -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ അൻഡ് അരോമാറ്റിക് പ്ലാൻറ്സ്, ലഖ്നൗ
- സി.എൽ.ആർ.ഐ -സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ
- സി.എം.ഇ.ആർ.ഐ -സെൻട്രൽ മെക്കാനിക്കൽ എഞ്ചിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ദുർഗ്ഗാപൂർ
- സി.ആർ.ആർ.ഐ -സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,ന്യൂ ഡൽഹി
- സി.എസ്.ഐ ഒ. -സെൻട്രൽ സയൻറിഫിക് ഇൻസ്ട്രമെന്റ്സ് ഓർഗനൈസേഷൻ, ചണ്ഡീഗർ
- സി.എസ്.എം.സി.ആർ.ഐ സെന്ട്രൽ സോൾട് അൻഡ് മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭവനഗർ
- ഐ.ജി.ഐ.ബി -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് അൻഡ് ഇൻടഗ്രേററീവ് ബയോളജി, ന്യൂഡൽഹി
- ഐ.എച്.ബി.ടി -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോറിസോഴ്സ് ടെക്നോളജി, പാലംപൂർ
- ഐ.ഐ.സി.ബി -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി,കൊൽക്കത്ത
- ഐ.ഐ.സി.ടി -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, ഹൈദരാബാദ്
- ഐ.ഐ.പി -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, ദെഹരാദൂൺ
- ഐ.എം.ടി -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി, ചണ്ഡീഗർ
- ഐ.ഐ.ടി.ആർ -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച്,ലഖ്നൌ
- എൻ. എ. എൽ -നാഷണൽ ഏറോസ്പേസ് ലാബറട്ടറീസ്, ബാംഗളൂർ;
- എൻ.ബി.ആർ.ഐ -നാഷണൽ ബെട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലഖ്നൌ
- എൻ സി എൽ - നാഷണൽ കെമിക്കൽ ലാബറട്ടറി, പൂണെ
- എൻ.ഇ.ഇ.ആർ.ഐ -നാഷണൽ എന്വിറോണ്മെന്ടൽ എഞ്ചിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഗ്പൂർ
- എൻ.ജി.ആർ.ഐ -നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,ഹൈദരാബാദ്
- എൻ. ഐ. ഒ. -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, ഗോവ
- എൻ.ഐ.എസ്.സി.എ.ഐ.ആർ. -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്യൂണിക്കേഷൻ അൻഡ് ഇൻഫമേഷൻ റിസോഴ്സ്,ന്യൂഡൽഹി
- എൻ.ഐ.എസ്.ടി.എ.ഡി.എസ്. -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി അൻഡ് ഡവലപ്മെൻറ് സ്റ്റഡീസ്, ന്യൂഡൽഹി
- എൻ എം എൽ -നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി, ജംഷഡ്പൂർ
- എൻ പി എൽ -നാഷണൽ ഫിസിക്കൽ ലബോറട്ടറി, ന്യൂഡൽഹി
- ഐ.എം.എം.ടി.ഭുബനേശ്വർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് അൻഡ് മെറ്റീരിയൽസ് ടെക്നോളജി, ഭുബനേശ്വർ
- ഐ.ഐ.ഐ.എം. ജമ്മു -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻടഗ്രേററീവ് മെഡിസിൻ, ജമ്മു
- എൻ.ഇ.ഐ.എസ്.ടി. -നോർത്ത് ഈസ്ററ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അൻഡ് ടെക്നോളജി, ജോർഹാട്
- എൻ.ഇ.ഐ.എസ്.ടി -നാഷണൽ ഇൻസ്ററിററ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ളിനറി സയൻസ് അൻഡ് ടെക്നോളജി, തിരുവനന്തപുരം
- എസ്.ഇ,ആർ.സി. -സ്ട്രക്ചറൽ എഞ്ചിനിയറിംഗ് റിസർച്ച് സെൻറർ, ചെന്നൈ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2010-08-12 at the Wayback Machine.