വെള്ളസ്രാവ്
വെള്ളസ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | Carcharodon A. Smith, 1838
|
Species: | C. carcharias
|
Binomial name | |
Carcharodon carcharias (Linnaeus, 1758)
| |
വെള്ളസ്രാവിന്റെ സാന്നിദ്ധ്യം നീല നിറത്തിൽ കാണിച്ചിരിക്കുന്നു. |
Carcharodon carcharias എന്ന ശാസ്ത്രനാമമുള്ള സ്രാവ്. മിക്ക സമുദ്രങ്ങളുടെയും തീരത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഏതാണ്ട് 6 മീറ്റർ വരെ നീളമുണ്ടാകും പ്രായപൂർത്തിയായ സ്രാവിന്. ഏതാണ്ട് രണ്ടു ടണ്ണിലധികം ഭാരവും ഈ ജീവിക്കുണ്ടാകും. ഏതാണ്ട് 30 വർഷം വരെ ജീവിച്ചിരിക്കുന്ന ഇവ 15 വയസ്സോടെ പ്രായപൂർത്തിയാകും. [1][2][3]
ഭക്ഷണം
[തിരുത്തുക]മാംസാഹാരിയാണ് വെള്ളസ്രാവ്. സമുദ്രജീവികളാണ് മിക്കവാറും ഇവയുടെ ആക്രമണത്തിന് ഇരയാവുക. മത്സ്യങ്ങളെയും പക്ഷികളെയും ഇവ ആഹാരമാക്കുന്നു. മനുഷ്യരെയും ഇവ ആക്രമിക്കാറുണ്ട്. സ്രാവുകളിൽ മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് വെള്ളസ്രാവാണെന്നാണ് കരുതുന്നത്. വംശനാശസാധ്യതയുള്ള ജീവിവർഗം കൂടിയാണ് വെള്ളസ്രാവുകൾ.[4]
ആവാസവ്യവസ്ഥ
[തിരുത്തുക]ഒരു വിധം എല്ലാ സമുദ്രങ്ങളിലും തീരത്തോടു ചേർന്നുള്ള ഇടങ്ങളിൽ ഇവയെ കാണാം. 24ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ജലത്തിലാണ് ഇവ കഴിയുന്നത്. അമേരിക്ക, ജപ്പാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയിടങ്ങളിൽ ഇവയെ കൂടുതലായി കണ്ടുവരുന്നു,
സിനിമയിൽ
[തിരുത്തുക]സ്റ്റീഫൻ സ്പിൽബെർഗ് സംവിധാനം ചെയ്ത Jaws എന്ന സിനിമ മനുഷ്യഭോജികളായ വെള്ളസ്രാവുകളെക്കുറിച്ചുള്ളതാണ്.
അവലംബം
[തിരുത്തുക]- ↑ Tricas, T. C.; McCosker, J. E. (12 July 1984). "Predatory behaviour of the white shark (Carcharodon carcharias), with notes on its biology" (PDF). Proceedings of the California Academy of Sciences. 43 (14). California Academy of Sciences: 221–238. Retrieved 22 January 2013.
- ↑ Wroe, S.; Huber, D. R.; Lowry, M.; McHenry, C.; Moreno, K.; Clausen, P.; Ferrara, T. L.; Cunningham, E.; Dean, M. N.; Summers, A. P. (2008). "Three-dimensional computer analysis of white shark jaw mechanics: how hard can a great white bite?". Journal of Zoology. 276 (4): 336–342. doi:10.1111/j.1469-7998.2008.00494.x.
- ↑ Viegas, Jennifer. "Largest Great White Shark Don't Outweigh Whales, but They Hold Their Own". Discovery Channel. Retrieved 19 January 2010.
- ↑ "Great White Shark". National Geographic. Retrieved 24 July 2010.