വേമ്പനാട്ട് കായൽ
വേമ്പനാട്ട് കായൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 9°35′N 76°25′E / 9.583°N 76.417°E |
പ്രാഥമിക അന്തർപ്രവാഹം | അച്ചൻകോവിലാർ, മണിമലയാർ , മീനച്ചിൽ, മൂവാറ്റുപുഴ, പമ്പ, പെരിയാർ |
Primary outflows | several canals |
Basin countries | ഇന്ത്യ |
പരമാവധി നീളം | 96 km |
പരമാവധി വീതി | 14 km |
ഉപരിതല വിസ്തീർണ്ണം | 1512 km² |
ഉപരിതല ഉയരം | 0 m |
അധിവാസ സ്ഥലങ്ങൾ | ആലപ്പുഴ, കൊച്ചി, ചേർത്തല , കുട്ടനാട് |
കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട് കായൽ.[1] ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി. ആണ്. 14 കി.മി.ആണ് ഏറ്റവും കൂടിയ വീതി. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.
റാംസർ ഉടമ്പടി അനുസരിച്ച് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു കായലായി വേമ്പനാട്ട് കായലിനെ അംഗീകരിച്ചിരിക്കുന്നു.
വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിൽ ഉള്ളത് . മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക് വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക. ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.
തണ്ണീർമുക്കം ബണ��ട്
[തിരുത്തുക]വേമ്പനാട്ടു കായലിലെ ഒരു പ്രധാന ആകർഷണം ആണു് തണ്ണീർമുക്കം ബണ്ട്. കുട്ടനാട്ടിലെ നെൽകൃഷി ഉപ്പ് വെള്ളത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് ഇത്. ഇതുകൊണ്ടു കുട്ടനാട്ടിൽ വർഷം മുഴുവൻ ശുദ്ധജലം ലഭിക്കുന്നു. ഇതു കുട്ടനാട്ടിലെ നെൽകൃഷിക്ക് സഹായം അയെങ്കിലും അനേകം പാരിസ്ഥിതിക പ്രശ്നങ്ങൾ ഇതു മൂലം ഉണ്ടായിട്ടുണ്ട്. കായലിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടത് മൂലം കുട്ടനാട്ടിലെ കായലിൽ മാലിന്യം അടിഞ്ഞു കൂടുന്നുണ്ട്. ആഫ്രിക്കൻ പായലിൻറെ അനിയന്ത്രിതമായ വളർചയുടെ കാരണവും തണ്ണീർമുക്കം ബണ്ടാണെന്നു പറയപ്പെടുന്നു.എന്നിരുന്നാലും വേമ്പനാട്ടു കായലിന്റെ അതിമനോഹരമായ കാഴ്ചയാണ് തണ്ണീർമുക്കം ബണ്ടിൽ നിന്നുള്ളത്.
വീരൻപുഴ - വേമ്പനാട് കായലിന്റെ കൊച്ചിയിലെ പേര്
[തിരുത്തുക]കൊച്ചിയിലുള്ള വേമ്പനാട് കായലിന്റെ വടക്കുഭാഗമാണ് വീരൻപുഴ. കൊച്ചി അഴി മുതൽ മുനമ്പം അഴി വരെയുള്ള കായലാണ് വീരൻപുഴ (വീരമ്പുഴ) എന്ന് അറിയപ്പെടുന്നത്. വൈപ്പിൻ ദ്വീപിനടുത്തും വേമ്പനാട്ടുകായൽ വീരൻപുഴ എന്ന് അറിയപ്പെടുന്നു. 1980-കളുടെ ആദ്യപാദത്തിൽ മുനമ്പത്തുനിന്ന് എറണാകുളത്തേക്ക് എപ്പോഴും ബോട്ട് ലഭിക്കുമായിരുന്നു. വീരൻപുഴയുടെ നായരമ്പലത്തോടു ചേർന്നുകിടക്കുന്ന ഭാഗം മനോഹരമാണ്. എങ്കിലും അടുത്ത കാലത്തുവരെ അധികം വിനോദസഞ്ചാരികൾ ഈ സുന്ദരമായ പ്രകൃതി ദൃശ്യത്തെ കുറിച്ച് ബോധവാന്മാരായിരുന്നില്ല. ഇന്ന് ഇവിടെ പല ഉല്ലാസ താമസ സൗകര്യങ്ങളും തുടങ്ങിയിരിക്കുന്നു.
താരതമ്യേന ആളനക്കം ഇല്ലാത്ത പ്രദേശമാണ് നായരമ്പലത്തിന് അടുത്തുള്ള വീരൻപുഴ. നെൽവയലുകൾ നിറഞ്ഞ ഇവിടെ അധികം മനുഷ്യവാസം ഇല്ല. നായരമ്പലത്തെ വെള്ളത്തിന് ഉപ്പുരസം കൂടുതലായതായിരിക്കാം ഇതിനു കാരണം. തദ്ദേശ വാസികൾ കൂടുതലും കൃഷിക്കാരും മുക്കുവരുമാണ്. കുടിവെള്ളം ലഭിക്കുന്ന കടകൾ ഇവിടെ കുറവാണ്.
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
ഏകദേശം 1300 കെട്ടുവള്ളങ്ങൾ ഇവിടെ ഹൌസ് ബോട്ടുകളായി പ്രവർത്തിക്കുന്നു
-
വേമ്പനാട്ട് കായൽ
-
കായലിലേക്ക് വളഞ്ഞ് നിൽകുന്ന തെങ്ങ്
-
-
കെട്ടുവള്ളവും കൊതുമ്പു വള്ളവും . താരതമ്യം ചെയ്യാനായി
-
കുമരകത്തു് നിന്നുമുള്ള വേമ്പനാട്ടു് കായൽ ദൃശ്യം
-
വേമ്പനാട്ട് കായൽ കൊച്ചിയിൽ അറബിക്കടലിൽ ചേരുന്നു
-
ബദ്ലഹേം പള്ളി വേമ്പനാട്ടു കായൽ കരയിൽ
-
കായലിലെ ഒരു പ്രഭാതം
-
കയ്യേറ്റങ്ങൾ വേമ്പനാട്ടുകായലിനെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.
-
കായലിൽ നിന്ന് എക്കൽ നിറഞ്ഞ ചെളി വാരുന്നു. വളമായി ഇത് ഉപയോഗിക്കുന്നു.
-
വേമ്പനാട്ട് കായലിലെ താറാവ് കൃഷി
അവലംബം
[തിരുത്തുക]- ↑ Ayub, Akber (ed), Kerala: Maps & More, 2006 edition 2007 reprint, p. 48, Stark World Publishing, Bangalore, ISBN 81-902505-2-3
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള വേമ്പനാട്ട് കായൽ യാത്രാ സഹായി