വിക്കിപീഡിയ:പഠനശിബിരം/കോഴിക്കോട് 1
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി കോഴിക്കോട് വച്ച് 2010 ഒക്ടോബർ 10 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ ദേവഗ്ഗിരി കോളേജ് ഭാഷാസമിതിയുടെ ആഭിമുഖ്യത്തിൽ വിക്കിപഠനശിബിരം നടത്തി.
വിശദാംശങ്ങൾ
[തിരുത്തുക]കേരളത്തിലെ രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2010 ഒക്ടോബർ 10, ഞായറാഴ്ച
- സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
[തിരുത്തുക]- മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
- മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
- മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
[തിരുത്തുക]സ്ഥലം:ഓഡിറ്റോറിയം, സെന്റ് ജോസഫ് കോളേജ്, കോഴിക്കോട്
- വിലാസം
സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്
മെഡിക്കൽ കോളേജ് ജംങ്ഷൻ, കോഴിക്കോട്, കേരളം.
പിൻകോഡ് : 673 008
ഔദ്യോഗിക വെബ്സൈറ്റ്: http://devagiricollege.org
എത്തിച്ചേരാൻ
[തിരുത്തുക]ദേവഗിരി കോളേജ് ഗൂഗിൾ മാപ്പിൽ
ലളിതമായ മാർഗം : കോഴിക്കോട് നഗരമധ്യത്തിലുള്ള പുതിയ ബസ്സ് സ്റ്റാൻഡിൽ ഇറങ്ങി, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഏതെങ്കിലും ബസ്സിൽ കയറുക (ടിക്കറ്റ് ചാർജ് 5 രൂപ). മെഡിക്കൽ കോളേജ് സർക്കിളിൽ ബസ്സിറങ്ങുക. മെഡിക്കൽ കോളേജ് സർക്കിളിൽ നിന്നും മെഡിക്കൽ കോളേജിന്റെ നേരെ എതിർദിശയിലുള്ള വഴിയിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്താണ് ദേവഗിരി കോളേജ് സ്ഥിതി ചെയ്യുന്നത്.കാൽനടയായോ, ഓട്ടോറിക്ഷയിലോ ഇവിടെ എത്താവുന്നതാണ്.
ബസ്സ് മാർഗം വരുന്നവർ : തെക്കുനിന്നും വടക്കുനിന്നും വരുന്നവർ പുതിയ ബസ്സ് സ്റ്റാന്റിലിറങ്ങി ബസ്സ് സ്റ്റാന്റിന്റെ എതിർവശത്ത് കാണുന്ന ബസ്സ് സ്റ്റോപ്പിൽ നിന്ന് മെഡിക്കൽ കോളേജ് വഴി പോകുന്ന ഏതു ബസ്സിലും കയറാവുന്നതാണ്. വയനാട് ഭാഗത്തുനിന്ന് വരുന്നവർക്ക് കാരന്തൂർവഴി തിരിഞ്ഞ് മെഡിക്കൽ കോളേജിൽ നേരിട്ടെത്താവുന്നതാണ്.
റെയിൽ മാർഗം വരുന്നവർ : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി റെയിൽവേ സ്റ്റേഷനു മുന്നിലുള്ള ബസ് സ്റ്റോപ്പിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സിൽ കയറാവുന്നതാണ്.
റോഡു മാർഗം സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ: തെക്ക് നിന്നും വരുന്നവർ രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസിലൂടെ യാത്ര ചെയ്തു തൊണ്ടയാട് ജങ്ക്ഷനിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് തിരിയുക.
വയനാട് ഭാഗത്തുനിനിന്നുവരുന്നവർ കാരന്തൂരിൽനിന്ന് തിരിഞ്ഞ് മെഡിക്കൽ കോളേജിലേക്ക് തിരിയുക.
വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർ വെസ്റ്റ് ഹിൽ ചുങ്കത്തുനിന്നും മിനി ബൈപ്പാസിൽ പ്രവേശിച്ച് അരയിടത്തുപാലം ജങ്ക്ഷനിൽ ബേബി മെമ്മോറിയൽ ആശുപത്രിയുടെ പരിസരത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് മെഡിക്കൽ കോളേജ് ജങ്ക്ഷനിൽ എത്തുക.
വിമാന മാർഗം വരുന്നവർ : കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി കരിപ്പൂർ-രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസിലൂടെ യാത്ര ചെയ്തു തൊണ്ടയാട് നിന്നും മെഡിക്കൽ കോളേജിലേക്ക് തിരിയുക.
നേതൃത്വം
[തിരുത്തുക]പഠനശിബിരത്തിന്റെ പ്രാരംഭപരിപാടികൾക്ക് നേതൃത്വം കൊടുത്തവർ
'പഠനശിബിരത്തിന് നേതൃത്വം കൊടുത്തവർ
പഠനശിബിരം ദേവഗിരി കോളേജ് ഭാഷാസമിതിയുടെയും മാതൃഭൂമി ഓൺലൈനിന്റേയും സഹായത്തോടെ ആണ് നടത്തിയത്. ഭാഷാസമിതിയുടെ തലവൻ ദേവഗിരി പ്രിൻസിപ്പാൾ തന്നെയാണ്. ദേവഗിരി കോളേജ് കണക്കുവിഭാഗത്തിലെ അദ്ധ്യാപകനായ ജെയ്‌സനോടൊപ്പം ഭാഷാസമിതിയുടെ വിദ്യാർത്ഥിനേതാക്കളിലൊരാളായ ബിപിനും സഹായിച്ചു.
പങ്കാളിത്തം
[തിരുത്തുക]പങ്കെടുത്തവർ
[തിരുത്തുക]- സിദ്ധാർഥൻ
- ഹബീബ്
- അഭി
- വിഷ്ണു നാരായണൻ
- ഋഷി
- റസിമാൻ ടി.വി
- നത ഹുസൈൻ
- മനോജ് കെ
- ജോസഫ് ആന്റണി,കോഴിക്കോട്.
- വിനീത് വി,കോഴിക്കോട്
- സുദീപ്, കോഴിക്കോട്.
- സന്തോഷ് കെ,വെള്ളയാണി,തിര��വനന്തപുരം.
- അൻവർ ഹുസൈൻ,മലപ്പുറം.
- സുഹൈർ അലി കെ, തിരുവിഴാംകുന്ന്.
- ഉള്ളൂർ എം.പരമേശ്വരൻ,ബേപ്പൂർ, കോഴിക്കോട്
- ജേക്കബ് ടി.ടി,കാസർഗോഡ്.
- ഭാസ്കരൻ വി.പി, ചേവായൂർ,കോഴിക്കോട്
- എം.പി.സി. നമ്പ്യാർ,ഇരഞ്ഞിക്കൽ
- ആർ.പത്മനാഭൻ
- ജയരാജ്,കാസഗോഡ്
- പ്രതീഷ് വി.ജെ, കാടമ്പുഴ
- സുചേത് പി.ആർ, തലശേരി
- തരുൺ ടി.ജി., തലശ്ശേരി.
- സുരേഷ് കെ.പി,ചേവായൂർ,കോഴിക്കോട്.
- അരുൺ ടി.വി., പൊന്നാനി.
- സജീവ് എ., വർക്കല.
- അവിനാഷ് കെ, കുന്നമംഗലം.
- അഭിലാഷ് കെ.,കുന്നമംഗലം.
- കെ.വി.സുനിൽ, മാഹി.
- പി.പി. ബാബുരാജ്,മേപ്പയ്യൂർ.
- രവീന്ദ്രൻ എൻ, അമ്പലവയൽ, വയനാട്.
- മനു കെ., അങ്കമാലി.
- രമ്യ വി.പി, രാമനാട്ടുകര,കോഴിക്കോട്.
- ലിമ്ന പി, രാമനാട്ടുകര, കോഴിക്കോട്.
- അബീഷ് കെ.കെ,കൈനാടി, വടകര.
- ജൈസൽ പി.കെ,പുതിയങ്ങാടി, കോഴിക്കോട്.
- സന്ദീപ് പി, പൂക്കോട്ടൂർ, മലപ്പുറം.
- സ്നേഹജ് എസ്, ശാരദാ മന്ദിരം, കോഴിക്കോട്.
- ജ്യോതി, കൊണ്ടോട്ടി, മലപ്പുറം.
- സിദ്ദിക് ബിൻ അഹമ്മദ്, മണ്ണാർക്കാട്.
- ജോസ് വി.എസ, കൊച്ചി.
- രാമചന്ദ്രൻ പാണ്ടിക്കാട്, മഞ്ചേരി.
- ജോയ് വി.ജെ,പേരാമ്പ്ര, കോഴിക്കോട്.
- അഷ്‌റഫ് വി, നരികുനി,കോഴിക്കോട്.
- ബൽരാജ് കെ.വി,കൊടുവള്ളി.
- അനൂപ് പി.ടി,അരീക്കോട്, മലപ്പുറം.
- ബിജു കെ.പി,മലപ്പുറം.
- ഷിജീഷ് എം.പി, മലപ്പുറം.
- ചാന്ദ്നി ആർ,ചേവായൂർ.
- അതീത് സജീവൻ,ചേവായൂർ, കോഴിക്കോട്.
- അനുപമ ആർ, വടകര, കോഴിക്കോട്.
- സിനിയ സി.വി, വടകര, കോഴിക്കോട്.
- ഫിത ഹുസൈൻ, കോഴിക്കോട്.
- അക്ബറലി,വണ്ടൂർ
- പ്രജിത് സി.പി.
- പ്രകാശ് കെ.ആർ, എടക്കര.
- ഫഹദ് പി.സി, വാഴാക്കാട്.
- കൃഷ്ണരാജ് ഇ, വയനാട്.
- അരുൺ കെ.സി, തൊണ്ടയാട്.
- ജുവൈരിയ എൻ.വി,കാരന്തൂർ.
- ജിബിൻ സ്റീഫൻ,പയ്യന്നൂർ.
- മുജീബ്
- ഡെന്നി ജോൺ
- ബിബിൻ മാമേൽ, താമരശേരി
- സുരേഷ് ബാബു വി.കെ.,ദേവഗിരി
- ജോഷി ജോസഫ്,കണ്ണൂർ
- ടോണി സെബാസ്റ്റ്യൻ,കാസർഗോഡ്.
- ബൽരാജ് കെ.പി, കാസർഗോഡ്.
- അഷ്‌റഫ്, നരിക്കുനി
- മുജീബ് ഇ,കോഴിക്കോട്
- അനീഷ് കെ.കെ,വടകര.
- ജയ്സൺ, കോഴിക്കോട്.
- സുധീഷ്, പാലക്കാട്.
- രാമചന്ദ്രൻ, മഞ്ചേരി.
- സൂരജ് ടി.വി,കോഴിക്കോട്
- പത്മനാഭൻ
വിക്കിയിൽ താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]ഇമെയിൽ വഴി താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]- ഷബാബു അരിയല്ലൂർ
- അക്ബർ അലി, വണ്ടൂർ
- മനു കെ, അങ്കമാലി
- അബീഷ് കെ, വടകര
- അനൂപ്. പി. ടി
- ലിമ്ന പി, കോഴിക്കോട്
- രമ്യ, കോഴിക്കോട്
- കെ. കുഞ്ഞിമുഹമ്മദ്, വണ്ടൂർ
- മുജീബ്, പെരുമണ്ണ
- ബേൽരാജ്, കൊടുവള്ളി
- ഭാസ്കരൻ വി പി, ചേവായൂർ, കോഴിക്കോട്.
- നജീബ്,
- അബ്ദുൾ ഗഫാർ, ഫരൂഖ് കോളേജ് പി.ഒ
- തോമസ് സി.ടി.
- സുരേഷ് കുളങര
- ജോബ് വി.ജെ., പെരാമ്പ്ര
- Subramanian Parakuzhiyil
- ഷരീഫ്, കോട്ടയ്ക്കൽ
- Dr.Chandni.R
- Atheeth Sajeevan
- ആഫ്സൽ-
- Muhammed Rafeeque
- Shibu k
- B L Shajil-
- Raveendran N
- Anwar, തൃശൂർ
- muhammed jaseel,cherpulachery
- Sucheth.P.R
ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]- അബ്ദുൾ വാസിഹ് ടി - അരീക്കോട്
- അനസ് കെ - കല്പറ്റ
- ലിബിൻ ചാക്കോ - മാനന്തവാടി
- കുഞിമുഹമ്മെദ് മഞ്ചേരി
- ദ്രൗപതി - പാലക്കാട്
- പദ്മനാഭൻ- പേരാമ്പ്ര
- രാമചന്ദ്രൻ മഞ്ചേരി
- നൗഷാദ് കോഴിക്കോട്
- വിനീത് പൂക്കാട്, കോഴിക്കോട്
- സുദീപ്,കാലിക്കറ്റ്
- ഭാസ്കരൻ മാഹി
- നമ്ന വടകര
- മുക്ത വടകര
- രമ്യ വടകര
- സജീവ് മലപ്പുറം
- സുമേഷ് കണ്ണൂർ
- ബീരാൻ കോയ ബാലുശ്ശേരി
- ബാബുരാജ് മേപ്പയ്യൂർ
- സിദ്ദീഖ് എടവണ്ണപ്പാറ
- സുഹൈറലി തിരുവിഴാംകുന്ന്
ആശംസകൾ
[തിരുത്തുക]- രണ്ടാം വിക്കി ശിബിരത്തിന് എല്ലാ ആശംസകളും. ഇത്തവണ വരാനാകില്ലല്ലോ :( പ്രതീഷ്|s.pratheesh (സംവാദം) 06:24, 20 സെപ്റ്റംബർ 2010 (UTC)
- തുടക്കക്കാരനായ ഈ എളിയ വിക്കിപീഡിയന്റെ എല്ലാവിധ ആശംസകളും.--മഹാരാജാവ് 16:58, 23 സെപ്റ്റംബർ 2010 (UTC)
- ആശംസകൾ Rojypala 13:11, 7 ഒക്ടോബർ 2010 (UTC)
- ഞങ്ങളുടെ നാട്ടിലും(കൊല്ലത്ത്) ഒരു ശിബിരം സംഘടിപ്പിക്കാൻ ആരെങ്കിലും മുൻ കയ്യെടുത്തിരുന്നെങ്കിൽ --Fuadaj 16:59, 7 ഒക്ടോബർ 2010 (UTC)
- എന്റെ വകയും ഭാവുകങ്ങൾ --അഖിൽ ഉണ്ണിത്താൻ 14:40, 8 ഒക്ടോബർ 2010 (UTC)
- എല്ലാ ആശംസകളും --വിക്കിറൈറ്റർ : സംവാദം 11:03, 9 ഒക്ടോബർ 2010 (UTC)
- പരമാവധി ആശംസകൾ നേരുന്നു Challiovsky Talkies ♫♫ 17:09, 9 ഒക്ടോബർ 2010 (UTC)
കാര്യപരിപാടികൾ
[തിരുത്തുക]- സ്വാഗതം- ഋഷികേശ്,വിക്കിപീഡിയ പ്രവർത്തകൻ
- ഉൽഘാടനം- ഡോ.കെ.വി.ജയകുമാർ, ഡയറക്ടർ,സി.ഡബ്ലൂ.ആർ.ഡി.എം
- അദ്ധ്യക്ഷപ്രസംഗം- എൻ.പി._രാജേന്ദ്രൻ,ഡെപ്യൂട്ടി എഡിറ്റർ,മാതൃഭൂമി ഓൺലൈൻ
- ആശംസാപ്രസംഗം- ബിപിൻ, പ്രസിഡന്റ്, ദേവഗിരി കോളേജ് ഭാഷാസമിതി
- ആമുഖ ഭാഗം- സിദ്ധാർഥൻ
- തിരുത്തൽ സഹായി ഭാഗം- ഹബീബ്
- ചോദ്യോത്തരവേള- പങ്കെടുത്ത വിക്കിപീഡിയ പ്രവർത്തകർ
- നന്ദി- വിഷ്ണു നാരായണ��
കാര്യപരിപാടികളുടെ നടപടി രേഖകൾ
[തിരുത്തുക]- ഉദ്ഘാടനം
- ഉദ്ഘാടകൻ: ഡോ.കെ.വി.ജയകുമാർ, ഡയറക്ടർ,സി.ഡബ്ലൂ.ആർ.ഡി.എം
- അധ്യക്ഷൻ: എൻ.പി._രാജേന്ദ്രൻ, ഡെപ്യൂട്ടി എഡിറ്റർ,മാതൃഭൂമി ഓൺലൈൻ
- ആശംസ:ബിപിൻ, പ്രസിഡന്റ്, ദേവഗിരി കോളേജ് ഭാഷാസമിതി
ഉച്ചക്ക് 1.45 ഓടെ പഠനശിബിരം ആരംഭിച്ചു. കടന്നുവന്ന ഏവരേയും വിക്കിപീഡിയൻ ഋഷികേശ് കെ ബി സ്വാഗതം ചെയ്തു. സി.ഡബ്ലൂ.ആർ.ഡി.എം ഡയറക്ടർ ഡോ. കെ. വി ജയകുമാർ പഠനശിബിരം ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയ്‌ക് വിജ്ഞാന സമ്പാദനത്തിന് മികച്ച അവസരമാണ് വിക്കിപ്പീഡിയ പ്രദാനം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. . മാതൃഭൂമി ഓൺലൈൻ ഡെപ്യൂട്ടി എഡിറ്റർ എൻ.പി._രാജേന്ദ്രൻ അദ്ധ്യക്ഷപ്രസംഗം നടത്തി. കൂടുതൽ ആളുകളിലേക്ക് വിക്കിപ്പീഡിയയെക്കുറിച്ചുള്ള ആശയങ്ങൾ എത്തിക്കണമെന്നും സാമൂഹിക പ്രതിബദ്ധത വിജ്ഞാനം പങ്കുവെക്കുന്നതിലും കാഴ്ചവെക്കണം എന്നും അദ്ദേഹം പറഞ്ഞു
- വിക്കിപീഡിയ - പരിചയപ്പെടുത്തൽ
വിക്കിപീഡിയയേയും സഹോദരസംരഭങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ട് സിദ്ധാർത്ഥൻ നടത്തിയ ക്ലാസായിരുന്നു അതിനുശേഷം. വിക്കിപീഡിയയേക്കുറിച്ചുള്ള വ്യക്തമായൊരു ചിത്രം നൽകിയശേഷം വിക്കിപീഡിയയുടെ, പ്രത്യേകിച്ച് മലയാളം വിക്കിപീഡിയയുടെ ചരിത്രവും ചുരുക്കമായി വിവരിച്ചു.
മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം അവതരിപ്പിച്ചു. വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല, വിക്കിചൊല്ലുകൾ എന്നിവയെ പരിചയപ്പെടുത്തി. ഒരു വിക്കിപീഡിയ താളിന്റെ ഏറ്റവും പ്രധാനപ്പെട്ട ടാബുകളായ ലേഖനം, സംവാദം, നാൾവഴി എന്നിവയേപ്പടി അദ്ദേഹം വിശദീകരിച്ചു. വിക്കിപീഡിയയിൽ തെറ്റായ വിവരങ്ങൾ ചേർക്കുന്നത് തടയുന്നതെങ്ങനെ, വിക്കിപ്പീഡിയയിൽ ഉപയോക്താവിന്റെ എന്തൊക്കെ വിവരങ്ങൾ ശേഖരിക്കപ്പെടുന്നുണ്ട് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ശ്രോതാക്കൾ ഉന്നയിച്ചു.
- ലേഖനം എഴുതുന്നതും തിരുത്തുന്നതും
വിക്കിതിരുത്തുന്നതെങ്ങനെയെന്നുള്ള ക്ലാസ് എ. ഹബീബ് കൈകാര്യം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ടാണ് ലേഖന നിർമാണത്തേക്കുറിച്ചും അതിന്റെ ഘടനയേക്കുറിച്ചും അദ്ദേഹം വിവരിച്ചത്. കടുപ്പിച്ചെഴുത്ത്, ചരിച്ചെഴുത്ത്, തലക്കെട്ട് തുടങ്ങിയ പ്രാഥമിക ഫോർമാറ്റിങ്ങ് രീതികളേക്കുറിച്ചും ആന്തരിക, ബാഹ്യ കണ്ണികൾ, അവലംബം, ബുള്ളറ്റുകളും ക്രമനമ്പറും എന്നിവ ചേർക്കുന്ന വിധവും ഉദാഹരണ സഹിതം വ്യക്തമാക്കി.
ഇതിനിടയിൽ മേഘ ശങ്കർ എന്ന അജ്ഞാത ഉപയോക്താവ് പ്രസ്തുത ലേഖനം തിരുത്തുകയും, ലേഖനത്തിൽ കുന്ദമംഗലം ഐ ഐ എം ന്റെ ചിത്രം ചേർക്കുകയും ചെയ്തത് സദസ്യരിൽ കൌതുകമുണർത്തി. കൂടാതെ, വിജ്ഞാനവ്യാപനതൽപരരുടെ കൂട്ടായ്‌മക്ക് വഴിയൊരുക്കുന്ന ശക്തമായ മാധ്യമം എന്ന നിലയിൽ വിക്കിപീഡിയയുടെ കരുത്ത് ബോധ്യപ്പെടുത്താൻ ഈ സംഭവം സഹായിച്ചു. തുടർന്ന്, ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയും അത് ലേഖനങ്ങളിൽ ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉദാഹരണസഹിതം ഹബീബ് വിവരിച്ചു.
- ചോദ്യോത്തരവേള, സംശയങ്ങൾ
ലേഖനങ്ങളുടെ ആധികാരികത, വിക്കിസംരംഭങ്ങളുടെ സാമ്പത്തികകാര്യം, കോപ്പിറൈറ്റ് ,റെഫറൻസുകൾ തുടങ്ങിയ വിഷയങ്ങളിൽ സ്രോതാക്കൾക്കുണ്ടായ സംശയങ്ങൾക്ക് റസിമാൻ, സിദ്ധാർത്ഥൻ ,അഭിഷേക്,എ. ഹബീബ് മുതലായവരടങ്ങിയ വിക്കിപ്രവർത്തകർ മറുപടി നൽകി. ഒപ്പം, വിക്കിപ്പീഡിയയെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ അടങ്ങിയ പുസ്തകം, സദസ്യർക്കിടയിൽ വിതരണം ചെയ്തു.
- നന്ദിപ്രകാശനം
വിഷ്ണുനാരായണൻ നന്ദിപ്രകാശനം നടത്തി. പങ്കെടുത്തവരുടെ വിവരങ്ങൾ വിക്കിപ്പീഡിയ പ്രവർത്തകയായ നത ഹുസൈൻ ശേഖരിച്ചു വൈകുന്നേരം 5മണിയോടെ പഠനശിബിരം അവസാനിച്ചു.
പ്രഖ്യാപനങ്ങളും അറിയിപ്പുകളും
[തിരുത്തുക]പത്രവാർത്തകൾ
[തിരുത്തുക]വെബ്‌സൈറ്റ് വാർത്തകൾ
[തിരുത്തുക]- മാതൃഭൂമി ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ച വാർത്ത(ശിബിരത്തിനുമുൻപ്)
- മാതൃഭൂമി ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ച വാർത്ത(ശിബിരത്തിനുശേഷം)
ബ്ലോഗ് അറിയിപ്പുകൾ
[തിരുത്തുക]പത്രസമ്മേളനം
[തിരുത്തുക]ട്വിറ്റർ ഹാഷ് റ്റാഗ്
[തിരുത്തുക]ട്വീറ്റ് ചെയ്യുമ്പോൾ #MLWACLT എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ
മറ്റ് കണ്ണികൾ
[തിരുത്തുക]