Jump to content

വിക്കിപീഡിയ:വിക്കി ഗ്നു/ലിനക്സ് 1.0

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കി ഗ്നു/ലിനക്സ് ലോഗോ

കൂടുതൽ വിക്കിപീഡിയരെ സ്വതന്ത്രസോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ട ഒരു സ്വതന്ത്ര ഓപറേറ്റിങ്ങ് ��ിസ്റ്റമാണ് വിക്കി ഗ്നു/ലിനക്സ്. ഇതിന്റെ ഒന്നാമത്തെ പതിപ്പ് ഡിസംബർ 21, 22, 23 തീയ്യതികളിലായി ആലപ്പുഴയിൽ വച്ചു നടക്കുന്ന വിക്കിസംഗമോത്സവത്തിനോടനുബന്ധിച്ച് പുറത്തിറക്കുന്നു. ഉബുണ്ടു 12.04 എൽ.ടി.എസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. മലയാളം വിക്കിസംരംഭങ്ങളായ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു എന്നിവയുടെ ഓഫ്‌ലൈൻ പതിപ്പാണ് ഇതിന്റെ മുഖ്യ ആകർഷണം.

ഐ.ടി. @ സ്കൂൾ മാസ്റ്റർ ട്രയിനറായ അബ്ദുൾ ഹക്കീമാണ് സി.ഡിക്ക് വേണ്ട സാങ്കേതിക സഹായം നൽകിയത്. രാജേഷ് ഒടയഞ്ചാൽ സി.ഡി. ലേബലും കവറും ഡിസൈൻ ചെയ്തു.

വിശദാംശങ്ങൾ

[തിരുത്തുക]

ഉബുണ്ടു 12.04 നെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നു. ഗ്നോം 3 ആണ് സ്വതേയുള്ള സമ്പർക്കമുഖം, ഒപ്പം ഗ്നോം ഫാൾ ബാക്ക്‌, യൂണിറ്റി, യൂണിറ്റി 2ഡി എന്നിവയും ചേർത്തിട്ടുണ്ട്‌. ഡി.എം ആയി ലൈറ്റ് ഡിഎം ഉപയോഗിച്ചിരിക്കുന്നു.

പ്രധാന ആപ്ലിക്കേഷനുകൾ

[തിരുത്തുക]
വിക്കിസംരംഭങ്ങൾ
  • ഓഫ്‌ലൈൻ വിക്കിപീഡിയ
  • വിക്കിഗ്രന്ഥശാല
  • വിക്കിനിഘണ്ടു
മലയാളം കമ്പ്യൂട്ടിങ്ങ്
ഗ്രാഫിക്സ്
ഇന്റർനെറ്റ്
ഓഫീസ്
ശാസ്ത്രം
വീഡിയോ/ ആഡിയോ

തുടങ്ങിയ ഒട്ടനവധി ആപ്ലിക്കേഷനുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഡൗൺലോഡ്

[തിരുത്തുക]

ഡി.വി.ഡി. ഡൗൺലോഡ് ചെയ്യാൻ ഈ കണ്ണി ( http://northkerala.com/software/cd/ ) കാണുക. അവിടെ നിന്നും ഡയറക്ട് ആയും ടോറന്റ് രൂപത്തിലും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടു്.


സി.ഡി. കവർ, ബോക്സ് കവർ

[തിരുത്തുക]

ഓഫ്‌ലൈൻ വിക്കിസംരംഭങ്ങൾ

[തിരുത്തുക]

കിവിക്സ് എന്ന സങ്കേതത്തിന്റെ സഹായത്തോടെ മലയാളം വിക്കിസംരംഭങ്ങളായ വിക്കിപീഡിയ,വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു എന്നിവയുടെ ഓഫ്‌ലൈൻ പതിപ്പുകൾ വിക്കി ഗ്നു/ലിനക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. ഇത് തുറക്കുന്നതിനായി ആക്ടിവിറ്റീസിൽ (പ്രവർത്തനത്തിൽ) 'malayalam' എന്നു തിരയുമ്പോൾ കിട്ടുന്ന ആപ്ലിക്കേഷൻ തുറന്നാൽ മതി.

തുറക്കുമ്പോൾ വിക്കിപീഡിയയാകും സജീവം. ലേഖനങ്ങൾ തിരയാൻ മുകളിലെ തിരച്ചിൽ പെട്ടി ഉപയോഗിക്കാം.

പുതിയ ഒരു വിക്കി ലോഡ് ചെയ്യാൻ ഫയൽ മെനുവിനടിയിലുള്ള 'പ്രമാണശേഖരത്തിൽ തിരയുക' (Browse Library) എന്നതിൽ നിന്നും മറ്റൊരു വിക്കി ലോഡ് ചെയ്യാം. ഇതിനായി തന്നെ മെനുവിലെ പുസ്തകക്കെട്ടിന്റെ ഐക്കോണും ഉപയോഗിക്കാം. ലിസ്റ്റ് ചെയ്യപ്പെടുന്ന വിക്കിയുടെ സമീപത്തായുള്ള 'ലോഡ്' എന്ന ബട്ടൺ ഉപയോഗിക്കാം.