റീപ്രൊഡക്റ്റീവ് സർജറി
റീപ്രൊഡക്റ്റീവ് സർജറി | |
---|---|
Specialty | Reproductive medicine |
Occupation | |
---|---|
Names |
|
Occupation type | Specialty |
Activity sectors | Medicine, Surgery |
Description | |
Education required |
|
Fields of employment | Hospitals, Clinics |
റീപ്രൊഡക്റ്റീവ് മെഡിസിൻ മേഖലയിൽ ശസ്‌ത്രക്രിയ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര ഉപശാഖയാണ് റീപ്രൊഡക്റ്റീവ് സർജറി. ഗർഭനിരോധനത്തിനായും (ഉദാ: വാസക്ടമിയിൽ) അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജിയിലും റീപ്രൊഡക്റ്റീവ് സർജറി ധാരാളമായി ഉപയോഗിക്കുന്നു.
റീപ്രൊഡക്റ്റീവ് സർജറിയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി വിദഗ്ദൻ അല്ലെങ്കിൽ യൂറോളജിസ്റ്റാണ് റീപ്രൊഡക്റ്റീവ് സർജറി വിദഗ്ധൻ എന്ന് അറിയപ്പെടുന്നത്. [1]
അസിസ്റ്റഡ് റീ പ്രൊഡക്റ്റീവ് സാങ്കേതികവിദ്യയിൽ
[തിരുത്തുക]അസിസ്റ്റഡ് റീ പ്രൊഡക്റ്റീവ് സാങ്കേതികവിദ്യയിൽ, റീപ്രൊഡക്റ്റീവ് സർജറി ഫാലോപ്യൻ ട്യൂബ് തടസ്സം, വാസ് ഡിഫറൻസ് തടസ്സം എന്നിവ ചികിത്സിക്കാൻ, അല്ലെങ്കിൽ റിവേഴ്സ് വാസക്ടമി വഴി വാസക്ടമി റിവേഴ്സ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന.
ശുക്ല ശേഖരണത്തിനുള്ള ഒര�� ബദൽ മാർഗമാണ് ശസ്ത്രക്രിയയിലൂടെയുള്ള ബീജം വീണ്ടെടുക്കൽ ആയ സർജിക്കൽ സ്പേം റിട്രീവൽ, മറ്റ് മാർഗങ്ങൾ സാധ്യമല്ലാത്തിടത്ത്, ഉദാഹരണത്തിന് മരണാനന്തര ബീജം വീണ്ടെടുക്കൽ പോലെയുള്ള അവസരങ്ങളിൽ ചെയ്യുന്നു.
ട്രെൻഡുകൾ
[തിരുത്തുക]അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി (ART) യുടെ മൊത്തത്തിലുള്ള ഉപയോഗത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, ഫാലോപ്യൻ ട്യൂബുകളിലും അണ്ഡാശയങ്ങളിലും ശസ്ത്രക്രിയകൾ കുറഞ്ഞു. സ്ത്രീകളിലെ റീപ്രൊഡക്റ്റീവ് സർജറി, ശസ്ത്രക്രിയ പ്രധാന ചികിത്സയായുള്ള ട്യൂബൽ ഇൻഫെർട്ടിലിറ്റിയിൽ ഒഴികെ, മരുന്ന് പോലുള്ള മറ്റ് എആർടി രീതികളോട് പൂരകമാണ്. [2]
അവലംബം
[തിരുത്തുക]- ↑ Glossary Archived 2014-07-20 at the Wayback Machine The InterNational Council on Infertility Information Dissemination (INCIID). Last Updated: May 4, 2004
- ↑ Ketefian A, Hu J; Bartolucci AA; Azziz R (September 2008). "Fifteen-year trend in the use of reproductive surgery in women in the United States". Fertil. Steril. 92 (2): 727–35. doi:10.1016/j.fertnstert.2008.06.041. PMID 18823883.