സാന്ത്വനചികിത്സ
വേദനാപൂർണ്ണമോ സങ്കീർണ്ണമോ ആയ രോഗങ്ങൾബാധിച്ചവരുടെ ക്ലേശങ്ങളൊഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള വൈദ്യപരിചരണമോ ചികിത്സയോ ആണ് സാന്ത്വനചികിത്സ അഥവാ പാലിയേറ്റീവ് പരിചരണം. മൂടുക, മറയ്ക്കുക, ഒളിപ്പിക്കുകതുടങ്ങിയ അർത്ഥങ്ങൾവരുന്ന പാല്ലയർ എന്ന ലാറ്റിൻ വാക്കിൽനിന്നാണ് ഇതിൻ്റെ ഉത്ഭവം. പത്തൊമ്പതാം നൂറ്റാണ്ടിൽ ലണ്ടനിലും അയർലണ്ടിലും സ്ഥാപിച്ച മരണാസന്നരായവർക്കുള്ള അഭയകേന്ദ്രമാണ് പാല്ലിയേറ്റീവ് പരിചരണത്തിനു തുടക്കമായത്. ആദ്യകാലങ്ങളിൽ ഇങ്ങനെ പരിചരണം ലഭിച്ചിരുന്നത് മരണാസന്നരായ അർബുദ രോഗികൾക്കു മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ ചികിത്സിച്ചു ഭേദമാക്കാവുന്ന എല്ലാ രോഗങ്ങളിലും, രോഗിയുടെ വേദനയും മറ്റസ്വസ്ഥതകളും ഒഴിവാക്കുവാനോ കുറയ്ക്കുവാനോ ഈ പരിചരണം പ്രയോജനപ്പെടുന്നു.[1] അർബുദം കൂടാതെ ശ്വാസകോശരോഗങ്ങൾ, വൃക്കരോഗങ്ങൾ, ഹൃദ്രോഗം, നാഡീരോഗങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾക്കും ചിലഘട്ടങ്ങളിൽ അർബുദ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയുടെ വിപരീതഫലമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും പാല്ലിയേറ്റീവ് പരിചരണം പ്രയോജനപ്പെടുന്നു. മരണാസന്നരോഗങ്ങളുള്ള ശിശുക്കളെ സഹായിക്കുവാനായി പാല്ലിയേറ്റീവ് പരിചരണത്തിന്റെ ഒരു പ്രത്യേകവിഭാഗമുണ്ട്.
ലോകാരോഗ്യസംഘടന പ്രകാരം "ജീവനു ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരമുയർത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച്, സത്വരമായ രോഗനിർണ്ണയവും കുറ്റമറ്റ വേദനസംഹാരചികിത്സകളും, അവരുടെ ശാരീരിക, മാനസിക, സാമൂഹിക, ആദ്ധ്യാത്മീക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച്, അവരുടെ ക്ലേശങ്ങൾ തടയുകയോ കുറയ്ക്കുകയോചെയ്യുന്ന സമീപനമാണ് പാല്ലിയേറ്റീവ് പരിചരണം.[2]
കാലങ്ങളായി ആരോഗ്യ പ്രവർത്തക പാല്ലിയേറ്റീവ് പരിചരണമെന്ന സങ്കൽപ്പം അതിനായി ഉപയോഗിച്ചിരുന്ന ഔഷധങ്ങൾ രോഗികളിലു���്ടാക്കാവുന്ന ശീലത്തെയും വിപരീതഫലങ്ങളേയും മറ്റു നിയന്ത്രണാതീതമായ പ്രശ്നങ്ങളേയുംപറ്റി ആശങ്കാകുലരായിരുന്നു. അതിനാൽ ഈ പരിചരണത്തിന്, അത്രപ്രാധാന്യം ലഭിച്ചില്ല.
കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ രോഗികളുടെ ജീവിതനിലവാരത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾക്ക് വളരെ വ്യത്യാസംവരികയും, അമേരിക്കൻ ഐക്യനാടുകളിൽ നൂറിനു മുകളിൽ കിടക്കകളുള്ള 55% അതുരാലയങ്ങളിലും പാല്ലിയേറ്റീവ് പരിചരണം നൽകുന്നു. കൂടാതെ അഞ്ചിൽ ഒന്ന് എന്ന അനുപാതത്തിൽ, സർക്കാർ ആശുപത്രികളിൽ ഈ പരിചരണം നൽകുന്നു. ഈ പരിചരണത്തിലെ ഏറ്റവും പുതിയ വികാസം പല്ലിയേറ്റീവ് പരിചരണസംഘം എന്നപേരിൽ അർപ്പിതമനോഭാവത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക വൈദ്യസംഘമാണ്.
പാല്ലിയേറ്റീവ് പരിചരണത്തിന് ഡോക്ടർ, നെഴ്സ് പ്രത്യേകിച്ച് പാലിയേറ്റീവ് സ്പെഷ്യലിസ്റ്റ് നഴ്സ്, സോഷ്യൽ വർക്കർ, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സന്നദ്ധ പ്രവർത്തകർ, ഏറ്റവും പ്രധാനമായി രോഗിയുടെ കുടുംബവുമടങ്ങുനതാണ് പരിചരണസംഘം.
കേരളത്തിൽ
[തിരുത്തുക]കോഴിക്കോട്
[തിരുത്തുക]കോഴിക്കോട് മെഡിക്കൽ കോളജിൽ പെയിൻ ആൻഡ് പാല്ലിയേറ്റീവ് കെയർ സൊസൈറ്റി (പി പി സി എസ്) 1993 മുതൽ പ്രവർത്തിക്കുന്നു. [3] ഇതിന്റ്റ് ഭാഗമായി ipm പ്രവർത്തിക്കുന്നു [4]. ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാല്ലിയേറ്റീവ് പരിചരണം കേരളത്തിൽ അതിന്റെ എല്ലാ ഉദ്ദേശ്യങ്ങളും വിജയകരമായി നിറവേറ്റുന്നുണ്ട്.[5] കോഴിക്കോട് ജില്ലയിൽ 75ലധികം പാലിയേറ്റീവ്കെയർ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]
എറണാകുളം
[തിരുത്തുക]കൊച്ചി ആസ്ഥാനമായ പാല്ലിയേറ്റീവ് പരിചരണം നൽകുന്ന മറ്റൊരു സംഘടനകൾ ഉണ്ട് . ഇവർക്ക്
മലപ്പുറം
[തിരുത്തുക]കേരളത്തിൽ ഏറ്റവും കൂടുതൽ പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്.[അവലംബം ആവശ്യമാണ്]
തൃശ്ശൂർ
[തിരുത്തുക]പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി 1997 നവംബർ മുതൽ പ്രവർത്തിച്ചു വരുന്നു.
പാലിയേറ്റീവ് കെയർ ദിനം
[തിരുത്തുക]ഒക്ടാബർ മാസത്തിലെ രണ്ടാം ശനിയാഴ്ച ലോക പാലിയേറ്റീവ് കെയർ ദിനം അഥവാ സാന്ത്വന പരിചരണ ദിനമായി ആചരിക്കുന്നു. എന്നാൽ കേരളത്തിൽ പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നത് ജനുവരി 15 നാണ്. [6]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-08. Retrieved 2007-10-30.
- ↑ http://www.who.int/cancer/palliative/definition/en/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-14. Retrieved 2007-10-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-11-28. Retrieved 2007-10-30.
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി] ദി ഹിന്ദു [2] Archived 2007-10-31 at the Wayback Machine. ദി ഹിന്ദു മുഖപത്രം
- ↑ "ഒരു സാന്ത്വന ചികിത്സാ ദിനം കൂടി കടന്നു പോകുമ്പോൾ".
കൂടുതൽ വായിക്കുവാൻ
[തിരുത്തുക]- European Association for Palliative Care A comprehensive source of information about palliative care in Europe including the European Journal of Palliative Care Archived 2008-07-08 at the Wayback Machine..
- American Academy of Hospice and Palliative Medicine The professional organization representing physicans in the accredited field of palliative medicine.
- Caring Connections Free info and resources for patients, families, businesses, communities, and professionals on hospice and end-of-life issues.
- The National Hospice and Palliative Care Organization Information and resources for hospice and palliative care professionals, organizations, and consumers.
- Hospice Foundation of America Information on hospice care, grief, bereavement, and caregiving.
- Center to Advance Palliative Care Tools, training and technical assistance for clinicians.
- Get Palliative Care Valuable information for patients and families coping with serious, complex illness including a palliative care Provider Directory, a definition and detailed description of what palliative care is, direct links to palliative care-related organizations and more.
- Hospice Information Online database to search for palliative care organisations worldwide.
- The National Council for Palliative Care (UK) Archived 2007-11-08 at the Wayback Machine.
- CLiP- Current Learning in Palliative Care Archived 2007-11-01 at the Wayback Machine. Fifty six workshops on palliative care which can be used online or downloaded. From Help the Hospices
- International Association for Hospice and Palliative Care
- Pallimed A hospice & palliative medicine resource, covering palliative care news and research since 2005.
- Palliative Care Matters Palliative Care information.
- Palliative Care Handbook Online palliative care textbook
- Palliative Care ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ