മന്യ
മന്യ നായിഡു | |
---|---|
ജനനം | [1][2] | 17 ഒക്ടോബർ 1982
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 1997–2010 |
ജീവിതപങ്കാളി(കൾ) |
|
പ്രധാനമായും മലയാളം, തെലുങ്ക് സിനിമകൾക്കൊപ്പം കുറച്ച് കന്നഡ സിനിമകളിലും അഭിനയിച്ച ഒരു ഇന്ത്യൻ നടിയാണ് മന്യ. തെലുങ്ക് സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച അവർ 2000-ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപിനൊപ്പം ജോക്കറിൽ അഭിനയിച്ചു. [3] ചിത്രത്തിന്റെ വിജയം അവരെ മാതൃഭാഷയായ തെലുങ്കിന് പുറത്ത് കൂടുതൽ മലയാളം സിനിമകളുടെ ഒരു പരമ്പരയിലേക്ക് നയിച്ചു. [4]
സ്വകാര്യ ജീവിതം
[തിരുത്തുക]ആന്ധ്രാപ്രദേശിലെ നായിഡു കുടുംബത്തിൽ ഇംഗ്ലണ്ടിൽ ഡോക്ടറായിരുന്ന പ്രഹ്ലാദന്റെയും പദ്മിനിയുടെയും മകളായി ജനിച്ച മന്യ, ഇംഗ്ലണ്ടിൽ വളർന്ന് ഒമ്പതാം വയസ്സിൽ ദക്ഷിണേന്ത്യയിലേക്ക് മാറി. അവർക്ക് അഞ്ജന എന്ന ഇളയ സഹോദരിയുണ്ട്. [5] മന്യ 2008 മേയ് 31 ന് സത്യ പട്ടേലിനെ വിവാഹം കഴിച്ചു.[6] പിന്നീട് അവർ വിവാഹമോചനം നേടി. 2013 ൽ മാന്യ വികാസ് ബാജ്‌പേയെ വിവാഹം കഴിച്ചു, അവർക്ക് 2016 ൽ ഒരു മകൾ ജനിച്ചു.
കരിയർ
[തിരുത്തുക]മന്യ 14-ാം വയസ്സിൽ ബാലതാരമായി മോഡലിംഗ് ആരംഭിച്ചു. താമസിയാതെ അഭിനയം തുടങ്ങിയ അവർ ദക്ഷിണേന്ത്യൻ ഭാഷകളിലായി 40-ലധികം സിനിമകളിൽ അഭിനയിച്ചു. [7] ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്സിലും അവർ ഇരട്ട ബിരുദം നേടിയിട്ടുണ്ട്. ഇക്കാലയളവിൽ ക്വാണ്ടിറ്റേറ്റീവ് ഫിനാൻസിൽ മൈനറിംഗ്, കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടി. [7] അവർ ഇപ്പോൾ ന്യൂയോർക്കിലെ ക്രെഡിറ്റ് സ്യൂസിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു. [8]
മറ്റ് അവാർഡുകൾ
[തിരുത്തുക]- 2002: ദൃശ്യ ടെലിവിഷൻ & ഓഡിയോ അവാർഡുകൾ: മികച്ച നടി (പ്രത്യേക ജൂറി) അവാർഡ് : കൺമണി, 2002 (മലയാളം) (ഏഷ്യാനെറ്റ്)
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]മലയാളം
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2000 | ജോക്കർ | കമല | അരങ്ങേറ്റ ചലച്ചിത്രം |
2001 | വക്കാലത്ത് നാരായണൻകുട്ടി | കുക്കു കുര്യൻ | നൃത്തസംവിധായിക |
രാക്ഷസരാജാവ് | മാലതി | ||
വൺമാൻഷോ | ഡോക്ടർ റസിയ | ||
2002 | കുഞ്ഞിക്കൂനൻ | ലക്ഷ്മി | |
2003 | ശിങ്കാരി ബോലോന | അഞ്ജലി | |
സ്വന്തം മാളവിക | മാളവിക | ||
സ്വപ്നക്കൂട് | കുർജിത് സിങ് | ||
2004 | ധോബിവാല | ||
അപരിചിതൻ | ദേവി | ||
ഉദയം | അനിത | ||
2007 | പറഞ്ഞു തീരാത്ത വിശേഷങ്ങൾ | അഞ്ജന മേനോൻ | |
രക്ഷകൻ | അശ്വതി | ||
2008 | കനൽ കണ്ണാടി | ഗേളി ഫെർണാണ്ടോ | |
2010 | പതിനൊന്നിൽ വ്യാഴം | മീനാക്ഷി |
ടെലിവിഷൻ
[തിരുത്തുക]വർഷം | സീരിയൽ | ഭാഷ | ചാനൽ |
---|---|---|---|
2002 | കൺമണി | മലയാളം | ഏഷ്യാനെറ്റ് |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Profile of Manya". Kerala9.com. Archived from the original on 2018-12-26. Retrieved 14 August 2014.
- ↑ "Manya Profile". metromatinee. Archived from the original on 19 August 2014. Retrieved 18 August 2014.
- ↑ "Manya Biography". Filmibeat. Retrieved 16 September 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Manya Profile". NowRunning. Archived from the original on 2017-10-08. Retrieved 16 September 2014.
- ↑ "Archived copy". Archived from the original on 2015-05-05. Retrieved 2015-05-05.
{{cite web}}
: CS1 maint: archived copy as title (link) - ↑ "- Malayalam Movie News - IndiaGlitz.com". Archived from the original on 24 September 2015. Retrieved 15 November 2014.
- ↑ 7.0 7.1 "The Tango, Bollywood—and a Career in Math". Borough of Manhattan Community College. 19 April 2011. Archived from the original on 2018-05-28. Retrieved 14 August 2014.
- ↑ https://www.linkedin.com/in/manya-naidu-bajpai-2513a418/