നുവാൻ സോയ്സ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഡെമുനി നുവാൻ തരംഗ സോയ്സ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കൊളാംബോ | 13 മേയ് 1978|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | സിപ്പി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (1.8288 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം-കൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം-കൈ മീഡിയം ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗള��� | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 66) | 7–10 മാർച്ച് 1997 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 9–13 ജൂലൈ 2004 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 88) | 25 മാർച്ച് 1997 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 8 ഫെബ്രുവരി 2007 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1996/97-2010/11 | സിൻഹളീസ് സ്പോർട്ട്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007/08 | ഡെക്കാൻ ചാർജേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008/09-2009/10 | Basnahira South | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 16 സെപ്റ്റംബർ 2015 |
ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് നുവാൻ സോയ്സ എന്ന പേരിലറിയപ്പെട്ടിരുന്ന ഡെമുനി നുവാൻ തരംഗ സോയ്സ (ജനനം: 13 മേയ് 1978). ശ്രീലങ്കയ്ക്ക് വേണ്ടി 30 ടെസ്റ്റുകളും 95 ഏകദിനങ്ങളും കളിച്ച ഇദ്ദേഹം ഒരു ഇടം കൈയ്യൻ ഫാസ്റ്റ് ബൗളറായിരുന്നു. കൊളംബോയിലെ ഇസിപതാന കോളേജിലാണ് നുവാൻ വിദ്യാഭ്യാസം നേടിയത്[1].
ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ മൂന്ന് പന്തിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനാണ് സോയസ. ട്രെവർ ഗ്രിപ്പർ, മുറെ ഗുഡ്‌വിൻ, നീൽ ജോൺസൺ എന്നിവരെ പുറത്താക്കി. 1999 നവംബറിൽ ഹരാരെയിൽ വെച്ച് സിംബാബ്‌വെയ്ക്കെതിരെ തന്റെ എട്ടാം ടെസ്റ്റിലായിരുന്നു ഈ നേട്ടം[2].
ആഭ്യന്തര ക്രിക്കറ്റിൽ
[തിരുത്തുക]1996/97 ൽ സോയ്‌സ ഫസ്റ്റ് ക്ലാസ്സിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ സീസണിൽ സിംഹള സ്‌പോർട്‌സ് ക്ലബിനായി കളിക്കുമ്പോൾ 58 റൺസിന് 7 വിക്കറ്റ് എന്ന തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സ് ഫ്രാഞ്ചൈസിയും അദ്ദേഹത്തെ വാങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാത്തതിനെ തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി.
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]1997 മാർച്ച് ഏഴിന് ന്യൂസിലൻഡിനെതിരെ ഡുനെഡിനിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി. നാല്പത്ത് ഓവറുകൾ പന്തെറിഞ്ഞ അദ്ദേഹം ആറ് മെയ്ഡൻ ഓവറുകൾ എറിഞ്ഞു, എന്നിരുന്നാലും 120 റൺസ് വഴങ്ങി ക്രിസ് കെയിൻസിന്റെ വിക്കറ്റ് മാത്രമേ വീഴ്ത്താൻ സാധിച്ചുള്ളു, ഈ മത്സരത്തിൽ ലങ്ക ഇന്നിംഗ്സിനും 36 റൺസിനും പരാജയപ്പെട്ടു[3].
ന്യൂസിലാൻഡിനെതിരെ ക്രൈസ്റ്റ്‌ചർച്ചിൽ നടന്ന രണ്ടാം എകദിന മത്സരത്തിലായിരുന്നു നുവാന്റെ ഏകദിന അരങ്ങേറ്റം, ഏഴ് ഓവറുകൾ ബൗൾ ചെയ്ത അദ്ദേഹം ഒരു മെയ്ഡൻ ഓവറുൾപ്പടെ 29 റൻസിന് രണ്ട് ഓപ്പണർമാരുടേയും വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ ലങ്ക 85 പന്തുകൾ ശേഷിക്കേ ആറ് വിക്കറ്റുകൾക്ക് വിജയിച്ചു[4]. ഏകദിനത്തിലെ അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം 2004 ഓഗസ്റ്റ് 22ന് പ്രേമദാസാ സ്റ്റേഡിയത്തിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു, ഈ കളിയിൽ 214 എന്ന താരതമ്യേന ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയെ സോയ്സയുടെ 8-0-26-5 എന്ന ബൗളിംഗ് പ്രകടനത്തിൽ 176 റൺസിന് പുറത്താക്കൻ കഴിഞ്ഞു, ഈ കളിയിലെ കേമനും സോയ്സ ആയിരുന്നു[5]. ശ്രീലങ്കയ്ക്ക് വേണ്ടി അദ്ദേഹം 100 ഏകദിന വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ആക്രമണകാരിയായ ലോവർ ഓർഡർ ബാറ്റ്സ്മാനായ സോയസ ഒരിക്കൽ ഓസ്ട്രേലിയക്കെതിരെ ഏകദിന മത്സരത്തിൽ 47 റൺസുമായി പുറത്താകതെ നിന്നിരുന്നു. 2004 ഫെബ്രുവരി 29ന് സിൻഹളീസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിൽ 199 എന്ന വിജയ ലക്ഷ്യമായി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 35 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടയിൽ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട സമയത്താണ് സോയ്സ ബാറ്റിംഗിനായി വരുന്നത്. റസ്സൽ അർനോൾഡുമായി ചേർന്ന 66 റൺസിന്റെ അപരാജിത എട്ടാം വിക്കറ്റ് കൂട്ട്കെട്ട് ശ്രീലങ്കയ്ക്ക് വിജയം നേടികൊടുത്തു. ഈ 66 റൺസിൽ 47 റൺസും സോയ്സയുടെ സംഭവനയായിരുന്നു. ബൗളിംഗിലും തിളങ്ങിയ സോയ്സ ആയിരുന്നു ഈ കളിയിലെ താരവും[6]. 2004 സീസണിൽ ലങ്കയുടേ സ്ട്രൈക്ക് ബൗളറായ ചമിന്ദ വാസിനൊപ്പം കളിച്ചിരുന്ന കാലമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സുവർണ്ണ കാലഘട്ടം. പല അവസരങ്ങളിലേയും അദ്ദേഹത്തിന്റെ മികച്ച ബാറ്റിംഗ്, ബൗളിംഗ് പ്രകടനം നിരവധി പ്രധാന ദ്വിരാഷ്ട്ര, ത്രിരാഷ്ട്ര, ഐസിസി ടൂർണമെന്റുകളിൽ ശ്രീലങ്ക വിജയിക്കാൻ സഹായകരമായി.
പരിശീലകൻ
[തിരുത്തുക]2015 ഒക്ടോബർ 1ന് ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചിംഗ് ഡിപ്പാർട്ട്‌മെന്റിലേക്ക് നുവാൻ സോയ്‌സ നിയമിതനായി. ഇതിനുമുമ്പ് അദ്ദേഹം ഗോവ ക്രിക്കറ്റ് അസോസിയേഷന്റേ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.[7].
2018 ഒക്ടോബറിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അഴിമതി വിരുദ്ധ കോഡിന്റെ മൂന്ന് ചട്ട ലംഘന കുറ്റങ്ങൾ ഇദ്ദേഹത്തിന്റെ മുകളിൽ ചുമത്തിയിരുന്നു[8].
അവലംബം
[തിരുത്തുക]- ↑ Determined Isipathana Archived 2013-12-03 at the Wayback Machine.
- ↑ "Sting in the tail". ESPN Cricinfo. Retrieved 15 May 2017.
- ↑ "Full Scorecard of New Zealand vs Sri Lanka 1st Test 1997 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-15.
- ↑ "Full Scorecard of New Zealand vs Sri Lanka 2nd ODI 1997 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-15.
- ↑ "Full Scorecard of Sri Lanka vs South Africa 2nd ODI 2004 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-15.
- ↑ "Full Scorecard of Australia vs Sri Lanka 5th ODI 2004 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-15.
- ↑ "Archived copy". Archived from the original on 2016-03-04. Retrieved 2015-09-16.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Sri Lanka coach charged under ICC Anti-Corruption code". International Cricket Council. Retrieved 31 October 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നുവാൻ സോയ്സ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.