Jump to content

തേജി ബച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Teji Suri Bachchan
പഞ്ചാബി: ਤੇਜੀ ਸੂਰੀ ਹਰੀਵੰਸ਼ ਰਾਏ ਸ਼੍ਰੀਵਾਸਤਵ ਬੱਚਨ
ഹിന്ദി: तेजी सूरी हरिवंश राय श्रीवास्तव बच्चन
പ്രമാണം:Teji Suri Bachchan.jpeg
ജനനം
Tej Kaur Suri

(1914-08-12)12 ഓഗസ്റ്റ് 1914
മരണം21 ഡിസംബർ 2007(2007-12-21) (പ്രായം 93)
ജീവിതപങ്കാളി(കൾ)
(m. 1941; died 2003)
കുട്ടികൾ
ബന്ധുക്കൾBachchan family

തേജി ബച്ചൻ (പഞ്ചാബി: ਤੇਜੀ ਬਚੱਨ (ഗുരുമുഖി), تیجی بچن (ഷാമുഖി); ഹിന്ദി: तेजी बच्चन) (ജീവിതകാലം:12 ആഗസ്റ്റ് 1914 – 21 ഡിസംബർ 2007) (ജന്മനാമം: തേജി സൂരി) ഒരു സാമൂഹ്യപ്രവർത്തകയും പ്രശസ്ത ഹിന്ദി കവിയായിരുന്ന ഹരിവംശ്റായ് ബച്ചൻറെ പത്നിയുമായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഉറ്റ ആത്മബന്ധമുണ്ടായിരുന്നു അവർക്ക്.[1]

ആദ്യകാലജീവിതം

[തിരുത്തുക]

ബ്രിട്ടീഷ്‍ ഇന്ത്യയിലുൾപ്പെട്ടിരുന്ന പഞ്ചാബിലെ ല്യാൽപൂരിലുള്ള (ഇപ്പോൾ ഫൈസലാബാദിൽ) ഒരു പഞ്ചാബി ഖത്രി[2] കുടുംബത്തിലാണ് തേജി സൂരി ജനിച്ചത്.

അലഹബാദ് യൂണിവേഴ്സിറ്റിയിൽ ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായിരിക്കവേയാണ് പ്രശസ്ത കവിയായിരുന്ന ഹരിവംശ്റായ് ബച്ചനുമായി അവർ കണ്ടുമുട്ടുന്നത്. അക്കാലത്ത് തേജി ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിലുള്ള (ഇപ്പോൾ പാകിസ്താനിൽ) ഖൂബ് ചന്ദ് ഡിഗ്രി കോളജിൽ സൈക്കോളജി അദ്ധ്യാപികയായിരുന്നു. 1941 ൽ അവർ വിവാഹിതരായി.

അവലംബം

[തിരുത്തുക]
  1. "Teji Bachchan: Indira's friend". Sify. Archived from the original on 2015-11-02. Retrieved 21 July 2011.
  2. India, Frontier (13 January 2011). "Amitabh Bachchan reminisenses his mothers lohri festival stories". in.com. p. 1. Archived from the original on 2011-07-13. Retrieved 10 February 2011.
"https://ml.wikipedia.org/w/index.php?title=തേജി_ബച്ചൻ&oldid=3634143" എന്ന താളിൽനിന്ന് ശേഖരിച്ചത്