Jump to content

തുറവൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുറവൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുറവൂർ ഗ്രാമപഞ്ചായത്ത്
തുറവൂർ കവല
തുറവൂർ കവല

തുറവൂർ കവല


തുറവൂർ ഗ്രാമപഞ്ചായത്ത്
10°12′04″N 76°25′06″E / 10.2012059°N 76.4183128°E / 10.2012059; 76.4183128
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് കെ. വൈ വർഗ്ഗീസ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 12.13ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 14 എണ്ണം
ജനസംഖ്യ 17498
ജനസാന്ദ്രത 1419/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683572
+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
തുറവൂർ കവല

എറണാകു​ളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് തുറവൂർ ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് മൂക്കന്നൂർ, മഞ്ഞപ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മഞ്ഞപ്ര, മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തുകളും, തെക്കുഭാഗത്ത് കാലടി പഞ്ചായത്തും, അങ്കമാലി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് അങ്കമാലി മുനിസിപ്പാലിറ്റിയും, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളുമാണ് തുറവൂർ പഞ്ചായത്തിന്റെ അതിരുകൾ.

ചരിത്രം

[തിരുത്തുക]

വളരെ പുരാതനകാലം മുതൽക്കു തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. എന്നാൽ കനത്ത പ്രകൃതിക്ഷോഭമോ , യുദ്ധമോ മറ്റു കെടുതികളോ കൊണ്ട് ഇവിടെ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകുകയും, വളരെക്കാലം ഈ പ്രദേശം വനമേഖലയായി കിടന്നിരുന്നു. എന്നാൽ കാലം പോകെ ഇവിടെ വീണ്ടും ജനങ്ങൾ താമസത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. 930-ൽ ചീനംചിറയിൽ പുരാതന കൽപടവുകളും കൽക്കെട്ടുകളും കണ്ടെത്തുകയുണ്ടായി. അതുപോലെ നാടിന്റെ പലഭാഗങ്ങളിലും കണ്ടെത്തിയ മുനിയറകളും , മൺഭരണികളും , പുരാതനമായ കൂട്ടാല ദേവീക്ഷേത്രവും , തേവർക്ഷേത്രവുമായി ബന്ധപ്പെട്ട ആറാട്ടും ആറാട്ടുപുഴയും മറ്റും ഈ കണ്ടെത്തലുകൾക്ക് ആക്കം നൽകുന്നു.[1]

പേരിനു പിന്നിൽ

[തിരുത്തുക]

തുറകളുടെ ഊര് എന്നതിൽ നിന്നുമാണ് ഈ സ്ഥലത്തിന് തുറവൂർ എന്ന പേരു ലഭിച്ചെതെന്ന് പറയപ്പെടുന്നു.[1]

ജീവിതോപാധി

[തിരുത്തുക]

കൃഷി ആണ് പ്രധാന ജീവിതോപാധി. ആദ്യകാലങ്ങളിൽ ജന്മികളുടെയും , മൂതലാളിമാരുടെയും കയ്യിലിരുന്ന ഭൂമി ഭൂപരിഷ്കരണനിയമം വന്നതോടെ കുടിയാൻമാരുടെ കയ്യിലേക്കെത്തുകയായിരുന്നു. നെൽകൃഷിക്കു കൂടാതെ ഇഞ്ചിപ്പുല്ല് (പുൽതൈലം), മരച്ചീനി, റബ്ബർ, കുരുമുളക്, അടയ്ക്ക തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ. ചാലക്കുടിയുടെ ഇടതുകരകനാൽ ഈ നാടിന്റെ കാർഷികപുരോഗതിയുടെ ആക്കം കൂട്ടി. പരമ്പരാഗത വ്യവസായങ്ങളായ പനമ്പുനെയ്ത്ത് , കുട്ടനെയ്ത്ത് എന്നിവ ഇപ്പോഴും ഇവിടെ ആളുകൾ ചെയ്തുപോരുന്നുണ്ട്.

ആരാധനാലയങ്ങൾ

[തിരുത്തുക]
  • കുമരക്കുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • കുളപ്പുരക്കാവ് ഭഗവതീ ക്ഷേത്രം
  • സെന്റ് അഗസ്റ്റിൻസ് പള്ളി
  • സെന്റ് സെബാസ്റ്റ്യൻ പള്ളി
  • കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രം
  • കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
  • ഇൻഫന്റ് ജീസസ് ചർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക]
  • സെന്റ് അഗസ്റ്റിൻസ് യു.പി.സ്കൂൾ തുറവൂർ
  • മാർ അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ തുറവൂർ
  • ഇൻഫാന്റ് ജീസസ് എൽ പി സ്കൂൾ കിടങ്ങൂർ
  • സെന്റ്‍ ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ കിടങ്ങൂർ
  • സെന്റ് മേരീസ് എൽ.പി.എസ് തുറവൂർ
  • ഫാത്തിമമാത എൽ.പി.എസ്. ആനപ്പാറ
  • ലിറ്റിൽ ഫ്ലവർ എൽ പി സ്ക്കൂൾ വാതക്കാട്
  • ശ്രീ ഭദ്ര എൽ.പി.എസ് കിടങ്ങൂർ

ബഹുമതികൾ

[തിരുത്തുക]

കേന്ദ്ര സർക്കാർ ഈ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചു. അതിനോടനുബന്ധിച്ച് നിർമ്മൽ പുരസ്കാരം നൽകുകയും ചെയ്തു. [2]

വാർഡുകൾ

[തിരുത്തുക]
  1. വാതക്കാട്
  2. ആനപ്പാറ
  3. തലക്കോട്ടുപറമ്പ്
  4. യോർദ്ദാനപുരം
  5. ശിവജിപുരം
  6. പെരിങ്ങാംപറമ്പ്
  7. കിടങ്ങൂർ
  8. കിടങ്ങൂർ സൌത്ത്
  9. കിടങ്ങൂർ വെസ്റ്റ്
  10. കിടങ്ങൂർ നോർത്ത്
  11. പഴോപ്പൊങ്ങ്
  12. കിടങ്ങൂർ ഈസ്റ്റ്
  13. തുറവൂർ വെസ്റ്റ്
  14. തുറവൂർ ടൌൺ

സ്ഥിതിവിവരകണക്കുകൾ

[തിരുത്തുക]
സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് അങ്കമാലി
വിസ്തീർണ്ണം 12.13
വാർഡുകൾ 14
ജനസംഖ്യ 17498
പുരുഷൻമാർ 8847
സ്ത്രീകൾ 8651

അവലംബം

[തിരുത്തുക]
  1. 1.0 1.1 തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. തുറവൂർ പ്രാചീന ചരിത്രം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "തുറവൂർ" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. നിർമ്മൽ പുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Official Website Archived 2011-07-17 at the Wayback Machine.