കാക്കനാട്
ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് കാക്കനാട്. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ് കാക്കനാടാണ് സ്ഥിതി ചെയ്യുന്നത്.
ജില്ലാ കളക്ട്രേറ്റ് കൂടാതെ ആകാശവാണി കൊച്ചി നിലയം, ദൂരദർശൻ കേന്ദ്രം, വി.എസ്.എൻ.എൽ. തുടങ���ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ, കിൻഫ്രാ ഇൻഡസ്‌ട്രിയൽ പാർക്കിലെ ഇൻഫോപാർക്ക് മുതലായ�� കാക്കനാടിന്റെ ഭാഗമാണ്. നിർദ്ദിഷ്ട സ്മാർട്ട് സിറ്റിയും കാക്കനാടാണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു. സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.
അടുത്തുള്ള പ്രദേശങ്ങൾ
[തിരുത്തുക]പാലച്ചുവട്,മൂലപ്പാടം വാഴക്കാല, തുതിയൂർ, ചിറ്റേത്തുകര, വാഴക്കാല, പടമുകൾ,
കടമക്കേരി വെള്ളിമുറ്റം ചെമ്പുമുക്ക് അയ്യനാട്
Edapally | Kalamassery | Perumbavoor, Aluvaവാഴക്കാല | ||
Palarivattom | Kizhakkambalam | |||
Kakkanad | ||||
Fort Kochi | Thrippunithura, piravom | Karimugal, Muvattupuzha |