ജോൺ മാഞ്ഞൂരാൻ
ജോൺ മാഞ്ഞൂരാൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഒക്ടോബർ 4 1970 – മാർച്ച് 22 1977 | |
മുൻഗാമി | ഇ.കെ. ഇമ്പിച്ചി ബാവ |
പിൻഗാമി | എ.എൻ. യൂസഫ് |
മണ്ഡലം | മണ്ണാർക്കാട് |
ഓഫീസിൽ മേയ് 21 1970 – ജൂൺ 26 1970 | |
മുൻഗാമി | മത്തായി മാഞ്ഞൂരാൻ |
പിൻഗാമി | എം.വി. രാഘവൻ |
മണ്ഡലം | മാടായി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഏപ്രിൽ 6, 1915 |
മരണം | മാർച്ച് 18, 1984 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | കെ.എസ്.പി. |
As of ഡിസംബർ 31, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ജോൺ മാഞ്ഞൂരാൻ (ജീവിതകാലം: 06 ഏപ്രിൽ 1915 - 18 മാർച്ച് 1984)[1]. മാടായി നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, മണ്ണാർക്കാട് നിന്ന് നാലാം കേരളനിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നും നാലും കേരളനിയമസഭയിൽ കെ.എസ്.പി.യേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന മത്തായി മാഞ്ഞൂരാൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്[2].
രാഷ്ടീയ ജീവിതം
[തിരുത്തുക]1933 മുതൽ കർഷകത്തൊഴിലാളി പ്രവർത്തങ്ങളിൽ ചേർന്ന് പ്രവർത്തിച്ച് തുടങ്ങിയ ഇദ്ദേഹം രാഷ്ടീയ തൊഴിൽ സമരങ്ങളിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്, മലനാട് കർഷകയൂണിയൻ പ്രസിഡന്റുമായിരുന്നു. 1947-ൽ രൂപം കൊണ്ട കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒരു സ്ഥാപകാംഗം, കേന്ദ്രക്കമ്മിറ്റിയംഗം, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരനായ മത്തായി മാഞ്ഞൂരാൻ മരണപ്പെട്ടതിനെത്തുടർന്ന് 1970-ൽ മാടായിൽ നിന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. പിന്തുണയോടെ മത്സരിച്ച ഇദ്ദേഹം കോൺഗ്രസ്, സി.പി.ഐ. പിന്തുണയുള്ള കെ. രാഘവനെ പരാജയപ്പെടുത്തി. നാലാം നിയമസഭയിൽ മണ്ണാർക്കാട്ട് നിന്നും സി.പി.ഐ.എം. പ്രതിനിധിയായി മത്സരിച്ച് വിജയിച്ചു. അഞ്ചാം നിയമസഭയിൽ ഇരിങ്ങാലക്കുടയിൽ നിന്ന് മത്സരിച്ചെങ്കിലും സിദ്ധാർത്ഥൻ കാട്ടുങ്ങലിനോട് പരാജയപ്പെട്ടു. തിരുവനന്തപുരത്തേയും, തൃശ്ശൂരേയും, ചാലക്കുടിയിലേയും നിരവധി ട്രേഡ് യൂണിയനുകൾക്ക് നേതൃത്വം നൽകിയ മാഞ്ഞൂരാൻ ടാറ്റാ ഓയിൽ മിൽസ് വർക്കേഴ്സ് യൂണിയൻ, ട്രാവൻകൂർ റയോൺസ് എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായും ഫിഷറീസ് ബോട്ട് വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1982-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം വൈദികവൃത്തി സീകരിക്കുകയുണ്ടായി[3]. 1984 മാർച്ച് 18ന് അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1977[4] | ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം | സിദ്ധാർത്ഥൻ കാട്ടുങ്ങൽ | കോൺഗ്രസ് | 33,377 | 2,134 | ജോൺ മാഞ്ഞൂരാൻ | സ്വതന്ത്രൻ | 31,243 |
2 | 1970[5] | മണ്ണാർക്കാട് നിയമസഭാമണ്ഡലം | ജോൺ മാഞ്ഞൂരാൻ | സി.പി.ഐ.എം. | 23,633 | 3,831 | കൃഷ്ണൻ | സി.പി.ഐ. | 19,802 |
3 | 1970*[5] | മാടായി നിയമസഭാമണ്ഡലം | ജോൺ മാഞ്ഞൂരാൻ | കെ.എസ്.പി. | 30,898 | 4,002 | കെ. രാഘവൻ | സ്വതന്ത്രൻ | 26,896 |
* മത്തായി മാഞ്ഞൂരാൻ മ���ിച്ചതിനേത്തുടർന്നുണ്ടായ മൂന്നാം നിയമസഭയിലെ ഉപതിരഞ്ഞെടുപ്പ്.
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2020-12-31.
- ↑ balakrishnanvalliyote@gmail.com, കെ ബാലകൃഷ്ണൻ |. "ഉത്തര കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ" (in ഇംഗ്ലീഷ്). Archived from the original on 2021-09-20. Retrieved 2020-12-31.
- ↑ http://klaproceedings.niyamasabha.org/pdf/KLA-007-00060-00012.pdf
- ↑ "Kerala Assembly Election Results in 1977". Archived from the original on 2021-01-07. Retrieved 2020-12-31.
- ↑ 5.0 5.1 "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-15.