ജോഹന്നാസ് സ്റ്റാർക്ക്
ജോഹന്നാസ് സ്റ്റാർക്ക് | |
---|---|
ജനനം | |
മരണം | 21 ജൂൺ 1957 | (പ്രായം 83)
ദേശീയത | ജെർമ്മനി |
കലാലയം | University of Munich |
അറിയപ്പെടുന്നത് | Stark effect |
അവാർഡുകൾ | Matteucci Medal (1915) Nobel Prize in Physics (1919) |
Scientific career | |
Fields | ഭൗതിക ശാസ്ത്രം |
Institutions | University of Göttingen Technische Hochschule, Hannover Technische Hochschule, Aachen University of Greifswald University of Würzburg |
Doctoral advisor | Eugen von Lommel |
ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനായിരുന്നു ജോഹന്നാസ് സ്റ്റാർക്ക് (ജർമ്മൻ ഉച്ചാരണം: [johanəs ʃtaʁk], 15 ഏപ്രിൽ 1874 - 21 ജൂൺ 1957). അദ്ദേഹം ജർമ്മനിയിലെ നാസി ഭരണത്തിൻ കീഴിൽ, ഡച്ച് ഫിസിക് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. ആനോഡ് കിരണങ്ങളിലെ ഡോപ്ലർ പ്രഭാവം, വൈദ്യുത ഫീൽഡിൽ സ്പെക്ട്രൽ വരികൾ അകന്നു പോകുന്ന പ്രതിഭാസം എന്നിവ കണ്ടെത്തിയതിന് അദ്ദേഹത്തിന് 1919ൽ നോബൽ സമ്മാനം ലഭിച്ചു. സ്റ്റാർക്ക് തന്റെ ശാസ്ത്രജീവിതത്തിൽ 300 ൽ അധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദേശീയ സോഷ്യലിസത്തിന്റെ വലിയ വാക്താവായിരുന്നു സ്റ്റാർക്ക്. ആൽബർട്ട് ഐൻസ്റ്റീന്റെയും വെർണർ ഹൈസെൻ ബർഗിന്റെയും "യഹൂദ ഭൗതിക ശാസ്ത്രത്തിനെതിരെ" ഡച്ച് ഫിസിക് എന്ന പ്രസ്ത്ഥാനത്തിലൂടെ, ജെർമ്മൻ ഭൗതികശാസ്ത്രത്തെ നയിക്കാൻ അദ്ദേഹം ശ്രമിച്ചു(വെർണർ ഹൈസെൻ ബർഗ് യഹൂദനല്ല). ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ അംഗീകരിച്ച വാർണർ ഹെയ്സൻ ബർഗ്ഗിനെ ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കോപാകുലനായി "വെളുത്ത യഹൂദൻ" എന്നു വിളിക്കുകയുണ്ടായി.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- Andreas Kleinert: "Die Axialität der Lichtemission und Atomstruktur". Johannes Starks Gegenentwurf zur Quantentheorie. In: Astrid Schürmann, Burghard Weiss (Eds.): Chemie – Kultur – Geschichte. Festschrift für Hans-Werner Schütt anlässlich seines 65. Geburtstages. Berlin u. Diepholz 2002, pp. 213–222.
പുറംകണ്ണികൾ
[തിരുത്തുക]- Pictures of a Danish translation of Stark's Adolf Hitler: Aims and Personality
- Klaus Hentschel (ed.) Physics and National Socialism. An Anthology of Primary Sources., Birkhäuser-Verlag, Basel, 1996; 2. Aufl. 2011, ISBN 3034802021.
- *Template:20th Century Press Archives – FID missing or invalid*
- ജോഹന്നാസ് സ്റ്റാർക്ക് on Nobelprize.org including the Nobel Lecture, June 3, 1920 Structural and Spectral Changes of Chemical Atoms