Jump to content

ഖമർ ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖമർ ലിപി
Âkkhârôkrâm Khmêr ("അക്ഷരമാല ഖമർ") എന്ന് ഖമർ ലിപിയാൽ എഴുതപ്പെട്ടത്
ഇനംഅബുഗിഡാ
ഭാഷ(കൾ)
കാലഘട്ടംc. 611 – present[1]
മാതൃലിപികൾ
പുത്രികാലിപികൾസുഖോതായി ലിപി, ഖോം തായ് ലിപി
സഹോദര ലിപികൾപഴയ മോൺ ലിപി, ചാമ് ലിപി, കാവി ലിപി, ഗ്രന്ഥ ലിപി, തമിഴ് ലിപി
യൂണിക്കോഡ് ശ്രേണി
ISO 15924Khmr
Note: This page may contain IPA phonetic symbols in Unicode.

ഇതി ഖമർ ലിപി (Khmer: អក្សរខ្មែរ, Âksâr Khmêr [ʔaksɑː kʰmae])[2] എന്നത് ഒരു അബുഗിഡാ (ആൽഫാസിലബറി) ലിപിയാണ്. ഇത് ഖമർ ഭാഷ എഴുതുവാൻ ഉപയോഗിക്കുന്നു, കംമ്പോഡിയയുടെ ഔദ്യോഗിക ഭാഷയാണ് ഖമർ. കംബോഡിയയിലെയും തായ്‌ലൻഡിലെയും ബുദ്ധമത ആരാധനാക്രമങ്ങളും പ്രമാണങ്ങളും പാലി ഭാഷയിൽ എഴുതുവാനും ഖമർ ലിപി ഉപയോഗിക്കുന്നു.

ഇടത്തുനിന്നും വലത്തോട്ടാണ് ഖമർ എഴുതുന്നത്. ഒരേ വാക്യത്തിലോ വാചകത്തിലോ ഉള്ള പദങ്ങൾ പൊതുവെ അവയ്ക്കിടയിൽ ഇടകൾ ഇല്ലാതെ ഒരുമിച്ച് എഴുതപ്പെട്ടിരിക്കുന്നു. പഴയ ഖമറിൽ യഥാർത്ഥത്തിൽ 35 വ്യഞ്ജനാക്ഷരങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ആധുനിക ഖമർ ഉപയോഗിക്കുന്നത് 33 മാത്രമാണ്. ഓരോ പ്രതീകവും ഒരു വ്യഞ്ജനാക്ഷര ശബ്ദത്തെ പ്രതിനിധീകരിക്കുന്നു , ഒന്നുകിൽ അല്ലെങ്കിൽ പല സന്ദർഭങ്ങളിലും, മറ്റൊരു സ്വരാക്ഷരത്തിന്റെ അഭാവത്തിൽ, വ്യഞ്ജനാക്ഷരത്തിന് ശേഷം അന്തർലീനമായ ഒരു സ്വരാക്ഷരമാണ് ഉച്ചരിക്കേണ്ടത്.

ചില സ്വതന്ത്രമായ സ്വരാക്ഷരങ്ങൾ ഉണ്ട് എങ്കിലും സ്വരാക്ഷരങ്ങൾ സാധാരണയായി ആശ്രിത അക്ഷരങ്ങളായാണ് പ്രതിനിധീകരിക്കുന്നത്, ഒരു വ്യഞ്ജനാക്ഷരത്തോടൊപ്പമുള്ള അധിക കുറികൾ ആ വ്യഞ്ജനാക്ഷരത്തിന് ശേഷം ഏത് സ്വരാക്ഷര ശബ്ദം ഉച്ചരിക്കണമെന്ന് സൂചിപ്പിക്കുന്നു. മിക്ക ആശ്രിത സ്വരാക്ഷരങ്ങൾക്കും രണ്ട് വ്യത്യസ്ത ഉച്ചാരണങ്ങളുണ്ട്, മിക്ക ക്രിയകളിലും അവ ചേർത്തിരിക്കുന്ന വ്യഞ്ജനാക്ഷരത്തിൽ അന്തർലീനമായ സ്വരാക്ഷരത്തെ ആശ്രയിച്ചിരിക്കുന്നു. ഉച്ചാരണത്തിലെ കൂടുതൽ പരിഷ്കാരങ്ങൾ സൂചിപ്പിക്കാൻ നിരവധി അടയാളങ്ങളും ഉപയോഗിക്കുന്നു. ഖമർ ലിപിയിൽ അതിന്റേതായ അക്കങ്ങളും വിരാമചിഹ്നങ്ങളും കൂടി ഉൾപ്പെടുന്നുണ്ട്.

ഉല്പത്തി

[തിരുത്തുക]
കല്ലിൽ കൊത്തിയ പുരാതനമായ ഒരു ഖമർ ലിപി ശാസനം.
ലോലി ക്ഷേത്രത്തിൽ ഖമർ ലിപിയിൽ ലേപനം ചെയ്യപ്പെട്ടിട്ടുള്ള ഒരു ലിഖിതം.

ഖമർ ലിപി പല്ലവ ലിപിയിൽ നിന്ന് സ്വീകരിച്ചതാണ്, അത് ആത്യന്തികമായി തമിഴ്-ബ്രാഹ്മി ലിപിയിൽ നിന്നാണ് വന്നത്.[3] ഇത് തെക്കേ ഇന്ത്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും ക്രിവർഷം 5, 6 നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്നു.[4] ഖമറിലെ ഏറ്റവും പഴക്കമേറിയ ലിഖിതം ഫനാം പെന്നിന് തെക്ക് ടാകിയോ പ്രവിശ്യയിലെ അങ്കോർ ബോറെ ജില്ലയിൽ നിന്ന് 611 -ൽ കണ്ടെത്തിയ ലിഖിതമാണ്.[5]

ആധുനിക ഖമർ ലിപി ആങ്കോറിന്റെ അവശിഷ്ടങ്ങളുടെ ലിഖിതങ്ങളിൽ കാണുന്ന മുൻകാല രൂപങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമാണ്. തായ് , ലാവോ ലിപികൾ സുഖോതായ് ലിപിയിലൂടെയുള്ള ഖമർ ലിപിയുടെ പഴയ വക്രരൂപത്തിന്റെ പിൻഗാമികളാണ്.

വ്യഞ്ജനാക്ഷരങ്ങൾ

[തിരുത്തുക]

ഖമർ ഭാഷയിൽ 35 വ്യഞ്ജനാക്ഷരങ്ങളുണ്ട്, ആധുനിക ഖമർ 33 ഇനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, രണ്ടെണ്ണം ഉപയോഗം കുറഞ്ഞതിനാൽ കാലഹരണപ്പെട്ടു. ഓരോ വ്യഞ്ജനാക്ഷരത്തിനും അന്തർലീനമായ ഒരു സ്വരാക്ഷരമുണ്ട് : അ അല്ലെങ്കിൽ ഒ. ഒരു വ്യഞ്ജനാക്ഷരത്തിന്റെ ശ്രേണി, അതിനോട് ഘടിപ്പിച്ചിരിക്കുന്ന ആശ്രിത സ്വരാക്ഷര ചിഹ്നങ്ങളുടെ സഹായത്തോടെ ഉച്ചാരണം നിർണ്ണയിക്കുന്നു, ചില സ്ഥാനങ്ങളിൽ അന്തർലീനമായ സ്വരാക്ഷരത്തിന്റെ ശബ്ദം കടുപ്പിച്ചാണ് ഉച്ചരിക്കുന്നത്.

വ്യഞ്ജനം താഴെ കൊടുത്തിട്ടുള്ളത്
(ഉപചിഹ്ന മാതിരി)
റോമൻ രേഖയിൽ IPA
្ក
្ខ khâ kʰɑ
្គ
្ឃ khô kʰɔ
្ង ngô ŋɔ
្ច châ
្ឆ chhâ cʰɑ
្ជ chô
្ឈ chhô cʰɔ
្ញ nhô ɲɔ
្ដ ɗɑ
្ឋ thâ tʰɑ
្ឌ ɗɔ
្ឍ thô tʰɔ
្ណ
្ត
្ថ thâ tʰɑ
្ទ
្ធ thô tʰɔ
្ន
្ប ɓɑ
្ផ phâ pʰɑ
្ព
្ភ phô pʰɔ
្ម
្យ
្រ
្ល
្វ ʋɔ
្ឝ shâ -
្ឞ ssô -
្ស
្ហ
្ឡ*
្អ ʔɑ

ആശ്രയ സ്വരാക്ഷരങ്ങൾ

[തിരുത്തുക]
ആശ്രയ
സ്വരങ്ങൾ
UN റോമാനിരേഖ IPA
a-series o-series a-series o-series
អា a éa iːə
អិ ĕ ĭ e i
អី ei i əj
អឹ œ̆ ə ɨ
អឺ œ əːɨ ɨː
អុ ŏ ŭ o u
អូ o u oːu
អួ uːə
អើ aeu eu aːə əː
អឿ eua ɨːə
អៀ iːə
អេ é eːi
អែ ê aːe ɛː
អៃ ai ey aj ɨj
អោ aːo
អៅ au ŏu aw ɨw
អុំ om ŭm om um
អំ âm um ɑm um
អាំ ăm ŏâm am oəm
អះ ăh eăh eəʰ
អុះ ŏh uh
អេះ éh eiʰ
អោះ aŏh uŏh ɑʰ ʊəʰ

സ്വതന്ത്ര സ്വരാക്ഷരങ്ങൾ

[തിരുത്തുക]
സ്വതന്ത്ര
സ്വരങ്ങൾ
UN റോമാനിരേഖ IPA
ĕ ʔe
ei ʔəj
ŏ ʔ
ŭ ʔu
ŏu ʔɨw
rœ̆ ʔrɨ
ʔrɨː
lœ̆ ʔlɨ
ʔlɨː
é ʔae; ʔɛː,ʔeː
ai ʔaj
, aô, aôy ʔaːo
âu ʔaw

ഖമർ അക്ഷരമാല

[തിരുത്തുക]

ഖമർ അക്ഷരമാല എന്നത് മലയാളം അക്ഷരമാലയിൽ നിന്നും തികച്ചും വത്യസ്തമാണ്,സാധാരണ അബുഗിഡാ ഭാഷകളിൽ നിന്നും വ്യത്യാസമായി , എന്നീ സ്വരങ്ങൾ അന്തർലീനമായി നില നിന്നുകൊണ്ട് രണ്ട് തരം സ്വര ഭേതങ്ങളാൽ വേർപിരിക്കപ്പെട്ട 24ഌ സ്വരാക്ഷരങ്ങളും അതുപോലെ തന്നെ , സ്വരങ്ങളാൽ അന്ത്യമ സ്വരാംശം വ്യതിചലിക്കപ്പെട്ട 33 വ്യഞ്ജന അക്ഷരങ്ങളും ഖമർ ലിപിയിൽ നിലകൊള്ളുന്നുണ്ട്. ഖമർ ലിപിയുടെ അടിസ്ഥാനത്തിൽ ഖമർ അക്ഷരമാല 74 അക്ഷരങ്ങൾ ഉൾകൊള്ളുന്നതും ലോകത്തിലെ ഏറ്റവും കൂടുതൽ അക്ഷരങ്ങൾ നിലകൊള്ളുന്ന ഭാഷ എന്ന ഗിന്നസ് പുസ്തക ബഹുമതി ലഭിച്ച ഭാഷ കൂടി ആണ്.

ഖമർ സ്വരാക്ഷരം

[തിരുത്തുക]

ഖമർ ഭാഷയിൽ സ്വരാക്ഷരങ്ങളും അവയുടെ ഉച്ചാരണവും കുറച്ച് വിചിത്രമാണ്. സംസ്കൃതത്തിൽ നിന്നും സ്വീകരിച്ചിട്ടുള്ളവ ആണ് എങ്കിലും ഭാഷയുടേതായ വകഭേതമോ ധ്വനി മാറ്റമോ ഇവയ്ക്ക് സംഭവിച്ചിട്ടുണ്ട്. ഖമർ ഭാഷ പ്രകാരം സ്വരാക്ഷരങ്ങൾക്ക് സ്രാക് എന്നാണ് പറയുന്നത്, സ്വരം എന്ന് പൂർണമായി പറയാതെ സ്രാക് എന്ന് പറയുന്നു. മലയാളം ഭാഷയിൽ നിന്നും വിഭിന്നമായി സ്രാക് അ സ്രാക് ആ ഇപ്രകാരം ഓരോ അക്ഷരം പറയുന്നതിന് മുമ്പും സ്വരം എന്ന് അർത്ഥം വരുന്ന സ്രാക്ക് എന്ന വാക്ക് പറഞ്ഞു കൊണ്ടിരിക്കും ആയതിനാൽ അത് താഴെ രേഖപ്പെടുത്തുന്നില്ല.

എങ്കിലും ഖമർ സ്വരാക്ഷരങ്ങളെ വത്യസ്തം ആക്കുന്നത് ഓരോ സ്വര അക്ഷരങ്ങൾക്കും രണ്ട് ഉച്ചാരണം അല്ലെങ്കിൽ രണ്ട് ശബ്ദങ്ങൾ ഉണ്ടാകും എന്നതാണ്. ഖമർ സ്വരാക്ഷരങ്ങളെ ആശ്രയ സ്വരാക്ഷരങ്ങൾ എന്നും സ്വതന്ത്ര സ്വരാക്ഷരങ്ങൾ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. ആശ്രയ സ്വരാക്ഷരങ്ങൾക്ക് ഓരോ അക്ഷരത്തിനും ഓർ അല്ലെങ്കിൽ ഏർ എന്നീ രണ്ട് തരം വ്യഞ്ജന അക്ഷര ഉച്ചാരണം കലർന്ന് രണ്ട് തരം ശബ്ദങ്ങൾ ഉണ്ടായിരിക്കും.

ആശ്രയ സ്വരാക്

[തിരുത്തുക]
അക്ഷരം
എ് ഏ് ആകാരം
ഇ് ഈ് ഓകാരം
അക്ഷരം
ആകാരം
എൗ ഏേ ഓകാരം
ុំ അക്ഷരം
എൈ ആൗ ഒം അം ആകാരം
ഏൈ ഏെ ഓൗ എൗ ഓം ഔം ഓകാരം
ាំ ុះ េះ េាះ അക്ഷരം
ആം അഃ ഒഃ എഃ ഓഃ ആകാരം
ഒ്വം അഃ ഉഃ ഇഃ ഊഃ ഓകാരം

സ്വതന്ത്ര സ്വരാക്

[തിരുത്തുക]

സ്വതന്ത്ര സ്വരാക് ആശ്രയ സ്വരാക് പോലെ വ്യഞ്ജന സഹായം വേണ്ടിയവ അല്ല, ഇവയ്ക്ക് മറ്റ് അക്ഷരങ്ങളുടെ താങ്ങില്ലാതെ ഒറ്റക്ക് നിലനിൽക്കുവാൻ സാധിക്കും.

ഖമർ
മലയാളം
ഖമർ
മലയാളം
ഖമർ
എൈ ആൗ ആൗ അൗ മലയാളം

ഖമർ വ്യഞ്ജനാക്ഷരം

[തിരുത്തുക]

ഖമർ അക്ഷരമാലയിലെ വ്യഞ്ജനങ്ങൾ മലയാളം അക്ഷരമാലയിലെ അക്ഷരങ്ങളിൽ നിന്നും ഉച്ചാരണം കൊണ്ട് കുറച്ച് വ്യത്യാസം നിറഞ്ഞവയാണ്. ഭാഷയുടെ പരിണാമ ഘട്ടത്തിൽ തെറ്റായ ഉച്ചാരണം മൂലം ഭാഷക്ക് സംഭവിക്കുന്ന ഉപരിവർത്തനം ആണ് ഇതിന് കാരണമാകുന്നത്. ചുവടെ കാണിച്ചിരിക്കുന��നത് പോലെ എപ്രകാരമാണ് ഖമർ അക്ഷരം ഉച്ഛരിക്കേണ്ടത് എന്നത് മലയാളത്തിൽ കൊടുത്തിരിക്കുന്നു.

ഖരം അതിഖരം മൃദു ഘോഷം നാസികം ഭാഷ
ഖമർ
കാ ഖാ ഗൊ ഘൊ ങൊ മലയാളം
ഖമർ
ചാ ഛാ ജൊ ഝൊ ഞൊ മലയാളം
ഖമർ
ടാ ഠാ ഡൊ ഢൊ ണാ മലയാളം
ഖമർ
താ ഥാ ദൊ ധൊ നൊ മലയാളം
ഖമർ
പാ ഫാ ബൊ ഭൊ മൊ മലയാളം
ഖമർ
യൊ റൊ ലൊ വൊ സാ മലയാളം
ഖമർ
ശാ സാ ഹാ ളാ അാ മലയാളം

ഖമർ അക്ഷരമാലയിലെ ഇത്രയും അക്ഷരങ്ങൾ ആണ് വ്യഞ്ജനം പട്ടികയിൽ ഉള്ളത് മലയാളത്തിൽ ഇതിനു പുറമെ ,,റ്റ,,, മുതലായ അക്ഷരങ്ങൾ കൂടെ കൂടുതൽ ഉണ്ട്[6].

അക്കങ്ങൾ

[തിരുത്തുക]
ഖമർ എണ്ണിയക്കം
ഹിന്ദു അറബിയൻ എണ്ണ്യക്കം 0 1 2 3 4 5 6 7 8 9

യൂണികോഡ്

[തിരുത്തുക]
  0 1 2 3 4 5 6 7 8 9 A B C D E F
1780
1790
17A0
17B0
17C0
17D0    
17E0            
17F0            

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Herbert, Patricia; Anthony Crothers Milner (1989). South-East Asia: languages and literatures : a select guide. University of Hawaii Press. pp. 51–52. ISBN 0-8248-1267-0.
  2. Huffman, Franklin. 1970. Cambodian System of Writing and Beginning Reader. Yale University Press. ISBN 0-300-01314-0.
  3. Handbook of Literacy in Akshara Orthography, R. Malatesha Joshi, Catherine McBride(2019), p.28
  4. Punnee Soonthornpoct: From Freedom to Hell: A History of Foreign Interventions in Cambodian Politics And Wars. Page 29. Vantage Press.
  5. Russell R. Ross: Cambodia: A Country Study. Page 112. Library of Congress, USA, Federal Research Division, 1990.
  6. മലയാളം വ്യഞ്ജനക്ഷരം ഴ ര റ്റ മുതലായവ കാണുക.ഉറവിടം മലയാളം വിക്കിപീഡിയ.
"https://ml.wikipedia.org/w/index.php?title=ഖമർ_ലിപി&oldid=3799797" എന്ന താളിൽനിന്ന് ശേഖരിച്ചത്