Jump to content

കൽപറ്റ

Coordinates: 11°36′42.78″N 76°4′59.67″E / 11.6118833°N 76.0832417°E / 11.6118833; 76.0832417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൽപറ്റ

കൽപറ്റ
11°36′18″N 76°04′59″E / 11.605°N 76.083°E / 11.605; 76.083
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല വയനാട്
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
കൽ‌പറ്റ പട്ടണം

കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽ‌പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ. [1] വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ (11°36′42.78″N 76°4′59.67″E / 11.6118833°N 76.0832417°E / 11.6118833; 76.0832417).

വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽ‌പറ്റ സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

[തിരുത്തുക]

കൽ‌പറ്റ പണ്ട് ഒരു ജൈനമതശക്തികേന്ദ്രമായിരുന്നു. കൽ‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ അനന്തനാഥ സ്വാമി ജൈന ക്ഷേത്രം ഇവിടെയാണ്.[2]

കൽ‌പറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കൽ‌പറ്റയിൽ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.[3]

  • വാരാമ്പറ്റ മോസ്ക് - 15 കി.മീ. അകലെ - 300 വർഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
മൈസൂർ - കൽപ്പറ്റ വഴിയരികിൽ കണ്ട ഒരു ആന

കൽപറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ

[തിരുത്തുക]

കൽ‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകർഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു[4] [5]

എത്തിച്ചേരുവാനുള്ള വഴി

[തിരുത്തുക]

പ്രധാന പട്ടണങ്ങളിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനും വിമാനത്താ‍വളവും - കോഴിക്കോട്

അനുബന്ധം

[തിരുത്തുക]
  1. "കൽപ്പറ്റ". ഇന്ത്യ9. Retrieved 2006-10-14.
  2. "അനന്തസ്വാമി ജൈനക്ഷേത്രം - പുലിയാർമല ക്ഷേത്രം". ഇന്ത്യ9.കോം. Retrieved 2006-10-15.
  3. "തീർഥാടന കേന്ദ്രങ്ങൾ". കേരള.കോം. Archived from the original on 2006-10-31. Retrieved 2006-10-15.
  4. "ഇന്ത്യാ ട്രാവൽ ബ്ലോഗ്". പെയിന്റഡ് സ്റ്റോർക്ക്.കോം. Retrieved 2006-10-14.
  5. "വയനാട് ഔട്ട് ഡോർ ട്രെയിൽ". വയനാട്.ഓർഗ്ഗ്. Archived from the original on 2006-10-23. Retrieved 2006-10-14.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൽപറ്റ&oldid=4407158" എന്ന താളിൽനിന്ന് ശേഖരിച്ചത്