പനമരം
പനമരം | |
---|---|
Coordinates: 11°44′26″N 76°03′25″E / 11.7404856°N 76.0569761°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ലകൾ | വയനാട് |
• ഔദോഗികമായ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 670721 |
വാഹന റെജിസ്ട്രേഷൻ | KL-12 |
വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് പനമരം (Panamaram).[1]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം പനമരത്ത് 11651 ആൾക്കാരാണ് ഉള്ളത്, അതിൽ 5891 പുരുഷന്മാരും 5760 സ്ത്രീകളുമാണ്.[1]
പനമരം പുഴ
[തിരുത്തുക]മാനന്തവാടി, ബാവലി, നൂൽപ്പുഴ എന്നിവയ്ക്കൊപ്പം കബനി നദിയുടെ ഒരു പോഷകനദിയായ പനമരം പുഴ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. പനമരം നഗരത്തിൽ നിന്ന് 6 കിലോമീറ്റർ വടക്കുമാറിയാണ് കബനി ഉത്ഭവിക്കുന്നത്. പൂക്കോട് തടാകത്തിന് സമീപമുള്ള പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് പനമരം നദിയിൽ സംഗമിക്കുന്നു.
പനമരം കോട്ട
[തിരുത്തുക]ഇന്ത്യൻ സ്വാതന്ത്രസമരവുമായി വളരെയേറെ ബന്ധമുള്ള ഒരിടമാണ് പനമരം. പഴശ്ശി രാജാവിന്റെ അനുയായികളായ തലക്കൽ ചന്തുവും എടച്ചേന കുങ്കൻ നായരും അവരുടെയൊപ്പം 175 വില്ലാളികളും 1802 ഒക്ടോബർ 11 ആം തിയതി ബ്രിട്ടീഷുകരുടെ ബോംബെ കാലാൾപ്പട നിയന്ത്രിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുക്കുകയുണ്ടായി. ആ ശ്രമത്തിൽ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്റ്റനന്റ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെടുകയുണ്ടായി. തിരിച്ചടിച്ച ബ്രിട്ടീഷുകാർ നവംബർ 15 -ന് ചന്തുവിനെ പിടികൂടി വധിച്ചു. [2] പഴശ്ശിയുടെ ബ്രീട്ടീഷുകാരോടുള്ള യുദ്ധങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു ഈ വിജയം.
പനമരത്തെ കൊക്കുകേന്ദ്രം
[തിരുത്തുക]മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വാർഷിക പക്ഷിസർവ്വേ പ്രകാരം മലബാറിൽ എണ്ണത്തിലും ഇനത്തിലും മുട്ടയിട്ടുപെരുകാനുമെല്ലാം ഏറ്റവും കൂടുതൽ കൊക്കുകൾ എത്തിച്ചേരുന്നത് പനമരത്ത് ആണ്.[3] കബനിയിൽ ഒരു ഉയർന്ന മൺതിട്ടയിൽ കേവലം ഒരു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്താരമുള്ള ഒരു പ്രദേശമാണ് ഈ കൊക്കുകൾ എത്തുന്ന ഇടം. ഇവിടം സംരക്ഷിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. വ്യാപകമായ മണൽഖനനവും മുളങ്കൂട്ടങ്ങളുടെ നാശവും ഈ കൊക്കുസങ്കേതത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു.[4] പല വിദേശപക്ഷികളും മുട്ടയിടുന കാലത്ത് ഇവിടെ എത്തിച്ചേരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 62 വർഷത്തിനിടയിൽ ആദ്യമായാണ് കാലിമുണ്ടി കേരളത്തിൽ മുട്ടയിടുന്നത് 2010 -ൽ പനമരത്ത് നിരീക്ഷിച്ചത്. ചിന്നമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറുമുണ്ടി, ചായമുണ്ടി, കഷണ്ടിക്കൊക്ക് എന്നിവയെയെല്ലാം ഇവിടെ കണ്ടിട്ടുണ്ട്.[3][5] അമിതമായ രീതിയിൽ ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നതും പനമരം നേരിടുന്ന മറ്റൊരു പാരിസ്ഥിതിക ഭീഷണിയാണ്.[6]
ബാങ്കുകൾ
[തിരുത്തുക]കേരള ഗ്രാമീൺ ബാങ്കിന്റെ ഒരു ശാഖ ഇവിടെയുണ്ട്. കൂടാതെ ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ അഞ്ചുകുന്ന് ശാഖ പനമരത്താണ്. സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഇപ്പോൾ ഇവിടെ ലഭ്യമാണ്.
അയൽ ഗ്രാമങ്ങൾ
[തിരുത്തുക]- കായക്കുന്ന് ( Kayakkunn )നെല്ലിയമ്പം
- നടവയൽ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ "Demand for memorial to tribal warriors". The Hindu. Chennai, India. November 15, 2008.
- ↑ 3.0 3.1 Manoj, E. M. (July 16, 2010). "Grave threat to the largest heronry in Malabar". The Hindu. Chennai, India.
- ↑ Manoj, E. M. (July 23, 2010). "Panamaram heronry to become a protected zone". The Hindu. Chennai, India. Archived from the original on 2012-10-20. Retrieved 2015-12-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-24. Retrieved 2015-12-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-26. Retrieved 2015-12-11.