കൊടുവള്ളി
ഇതേ പേരിലുള്ള ബ്ലോക്ക് പഞ്ചായത്തിന് ദയവായി കൊടുവള്ളി കാണുക. ഇതേ പേരിലുള്ള നിയോജകമണ്ഡലത്തിനായി ദയവായി കൊടുവള്ളി കാണുക കാണുക,
കൊടുവള്ളി | |
കൊടുവള്ളി ടൌൺ | |
11°21′34″N 75°54′34″E / 11.3595536°N 75.9095729°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ | വെള്ളറ അബ്ദു |
' | |
' | |
വിസ്തീർണ്ണം | 23.85 km2ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 48687 |
ജനസാന്ദ്രത | 2041/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673572 +0495 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് 'കൊടുവള്ളി. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 23 കിലോ മീറ്റർ കിഴക്കായി കോഴിക്കോട് കൊള്ളേഗൾ ദേശീയപാത 212-ൽ ആണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. സ്വർണ്ണപ്പണിക്കും സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾക്കും പ്രശസ്തമാണ് കൊടുവള്ളി. കേരളത്തിന്റെ സുവർണ നഗരി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. നല്ല പൈതൃകം നിറഞ്ഞ നാടാണ് കൊടുവള്ളി
കൊടുവള്ളി നിയമസഭാമണ്ഡലം.
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നഗരസഭയും ഓമശ്ശേരി, കിഴക്കോത്ത്, മടവൂർ, താമരശ്ശേരി, കട്ടിപ്പാറ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് "കൊടുവള്ളി നിയമസഭാമണ്ഡലം". 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് 2006 ഇടത് സ്വാതന്ത്രനായി മൽസരിച്ച പി. ടി. എ. റഹീമും 2011 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ വി എം ഉമ്മർ മാസ്റ്ററും തുടർന്ന് കാരാട്ട് റസാക്കും ആണ് ഈ നിയമസഭാ മണ്ഡലത്തെ പ്രതിനീകരിച്ചിരുന്നത്. 2021 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ ഡോ. എം കെ മുനീർ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്
കായികം
[തിരുത്തുക]ഫുട്ബോൾ , ബാഡ്മിന്റൺ, വോളിബോൾ എന്നിവയാണ് കൊടുവള്ളിയുടെ പ്രധാന കായികവിനോദങ്ങൾ , കൊയപ്പ സെവൻസ് ഫുട്ബോൾ വളരെ പ്രസിദ്ധമാണ്.
പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം
[തിരുത്തുക]- ബാംഗ്ലൂർ - 357കി മീ
- മൈസൂർ - 200കി മീ
- ഊട്ടി -200കിമീ
- കൊയിലാണ്ടി -25കി മീ
- തുഷാരഗിരി - 25കി മീ
- സുൽത്താൻ ബത്തേരി - 70കി മീ
- അരീക്കോട് - 21കി മീ
- കോഴിക്കോട് - 23കി മീ
- കോഴിക്കോട് എയർപോർട്ട് - 50കി മീ