Jump to content

കൈസർ ഇ ഹിന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈസർ ഇ ഹിന്ദ്
Teinopalpus imperialis, ventral side of male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. imperialis
Binomial name
Teinopalpus imperialis
Hope, 1843

കിളിവാലൻ ശലഭങ്ങളിലെ അപൂർവ്വമായ ഒരു സ്പീഷിസാണ് കൈസർ ഇ ഹിന്ദ് (Teinopalpus imperialis). നേപ്പാളിലും വടക്കേ ഇന്ത്യയിലും കിഴക്കുമുതൽ വടക്കുവരെയുമുള്ള വിയറ്റ്നാമിലും ഇവയെ കണ്ടുവരുന്നു. ഇന്ത്യൻ ചക്രവർത്തി എന്ന് അർത്ഥമുള്ള ഈ ശലഭം ഇതിന്റെ അപൂർവ്വതയാലും ഭംഗിയാലും ശലഭശേഖരണക്കാർക്ക് വളരെ പ്രിയപ്പെട്ടതാണ്. ചിറകിലെ നിറത്തിലെ പച്ചപ്പ് ശലകങ്ങളിലെ ത്രിമാന ഫോട്ടോണിക് രൂപഘടന മൂലമുള്ളതാണ്, ഇത് പല ഗവേഷണങ്ങൾക്കും നിദാനമാണ്.[2]

വിവരണം

[തിരുത്തുക]

ഭൂട്ടാൻ ഗ്ലോറിയും കൈസർ-ഇ-ഹിന്ദും തമ്മിൽ തെറ്റിദ്ധരിക്കാറുണ്ടെങ്കിലും മറ്റ് ചിത്രശലഭങ്ങളുമായി ആശയക്കുഴപ്പത്തിലാകാൻ വഴിയില്ല. മുഖ്യമായി പച്ച നിറത്തിലുള്ള കിളിവാലും ഓരോ പിൻ ചിറകുകളിൽ തിളങ്ങുന്ന ക്രോം-മഞ്ഞ നിറത്തിലുള്ള മനോഹരമായ അടയാളങ്ങളും ഉള്ള ആകർഷകമായ ഒരു പൂമ്പാറ്റയാണ് ഇത്.

ആൺശലഭം

[തിരുത്തുക]
Teinopalpus imperialis male

പെൺശലഭം

[തിരുത്തുക]
Teinopalpus imperialis female

വിതരണം

[തിരുത്തുക]

നേപ്പാളിന്റെയും ഭൂട്ടാന്റെയും ചെറിയ പ്രദേശങ്ങളിലും കിഴക്കൻ ഹിമാലയമേ��ലകളിൽ ഇന്ത്യയിലും (ബംഗാൾ, മേഘാലയ, ആസാം, സിക്കിം, മണിപ്പൂർ എന്നിവിടങ്ങളിൽ) ഇതിനെ കണ്ടുവരുന്നു. ഇതുകൂടാതെ വടക്കൻ മ്യാന്മാർ, വടക്കൻ വിയറ്റ്നാം ചൈനയിലെ സിചുവൻ പ്രൊവിൻസ് എന്നിവിടങ്ങളിലും കൈസർ ഇ ഹിന്ദിനെ മിക്കവാറും 6000 അടിക്ക് (1800 മീറ്റർ) മുകളിൽ കാണാറുണ്ട്.

പരിപാലനസ്ഥിതി

[തിരുത്തുക]

കുറഞ്ഞസ്ഥലങ്ങളിൽ വിരളമായി മാത്രം കാണപ്പെടുന്ന ഈ ശലഭം ഇന്ത്യയിലും നെപ്പാളിലും സംരക്ഷിതപട്ടികയിൽ ഉള്ളതാണ്. എങ്കിലും വലിയ വിലകൊടുത്ത് ശലഭ ശേഖരണക്കാർ ഇതിനെ സ്വന്തമാക്കാറുണ്ടത്രേ.[3]:19

1987 മുതൽ ഈ ശലഭത്ത്ന്റെ രണ്ടുസ്പീഷിസുകളും, CITES -ന്റെ അപൻഡിക്സ് II -ൽ പെടുത്തപ്പെട്ടിട്ടുണ്ട്.[3]:5[4]

ഉയരമുള്ള പ്രദേശങ്ങളിലെ വനങ്ങളുടെ സംരക്ഷണത്തെപ്പറ്റി പറയുമ്പോൾ ഈ ശലഭത്തെ ഒരു കീസ്റ്റോൺ സ്പീഷിസ് ആയി പരിഗണിക്കാം. സംരക്ഷണമെല്ലാം സംസ്ഥാനങ്ങളുടെ ചുമതലയിൽ ആയതിനാൽ ഇന്ത്യയിൽ ഇവയുടെ സംരക്ഷണം വിഷമമേറിയതാണ്. അയല്പക്കമായ ചൈനയിലെ അടക്കമുള്ള മലമേഖലകളിലെ ഇവയുടെ സംരക്ഷിതപ്രദേശങ്ങളേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവയെ സംരക്ഷിക്കേണ്ടതിനായി ആവശ്യമുണ്ട്.[3]:19

ആവാസമേഖല

[തിരുത്തുക]

കൈസർ ഇ ഹിന്ദ് ഉയർന്ന പ്രദേശത്ത് ജീവിക്കുന്ന ഒരു സ്പീഷിസ് ആണ്.[3]:19 നിറയെ മരങ്ങളുള്ളതും 6,000-തൊട്ട് 10,000 അടി (1,800- തൊട്ട് 3,000 മീ) ഉയരത്തിലുള്ളതുമായ ഹിമാലയൻ പ്രദേശമാണ് ഇവയുടെ വാസസ്ഥലം. ആവാസസ്ഥലങ്ങളുടെ നിലവാരം കുറഞ്ഞയിടങ്ങളിൽ കാണാറില്ലാത്ത ഈ ശലഭം ഇന്ത്യയുടെ വടക്കുകിഴക്കുപ്രദേശത്തെ ഇവജീവിക്കുന്ന സ്ഥലങ്ങൾ മിക്കവയും കരിച്ചു കൃഷിയിറക്കൽ രീതിയിൽ മോശമായതിനാൽ ഇവയ്ക്ക് ജീവിതയോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്.[3]:19

സ്വഭാവം

[തിരുത്തുക]

വളരെ വേഗത്തിലും കരുത്തിലും പറക്കുന്നവയാണ് ഇവ. പ്രഭാതത്തിലെ വെയിൽ കൊള്ളാൻ തക്കതായ സ്ഥലം കണ്ടെത്തുന്നതുവരെ ഇവ മരത്തലുപ്പുകളിലേയ്ക്ക് ഉയരത്തിൽ പറന്നുകൊണ്ടിരിക്കും. മേഘാവൃതമായ അന്തരീക്ഷത്തിൽ ആൺശലഭങ്ങൾ താഴ്ന്ന ഇലച്ചാർത്തുകളിൽ ഇരിക്കുന്ന ഇവയുടെ നിറംകുറഞ്ഞ അടിവശം മറ്റുള്ളവർക്ക് കണ്ടെത്താൻ കഴിയാത്തവിധത്തിൽ സഹായകമാകാറുണ്ട്. അനങ്ങാതിരിക്കുന്നതിനാൽ ഈ സമയത്ത് കൈകൊണ്ടുപോലും ഇവയെ പിടിക്കാനാവും. പെൺശലഭങ്ങൾ മഴയത്തും വെയിൽ ഇല്ലാത്തപ്പോഴും പറക്കാറുണ്ട്. ഇലകളിൽ നിന്നും ജലം കുടിക്കുന്ന ആൺശലഭങ്ങൾ ചെളിയൂറ്റലും നടത്താറുണ്ട്. പെൺശലഭങ്ങൾ തേൻ കുടിക്കാൻ പൂക്കളിൽ വരാറേയില്ല.

ജീവിതചക്രം

[തിരുത്തുക]

മഗ്നോളിയ കാംബെല്ലൈ (മഗ്നോളിയേസീ)യാണ് ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യം.

ഗവേഷണം

[തിരുത്തുക]

ചിറകിലെ തിളങ്ങുന്ന പച്ചനിറത്തിൽ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.[2][5][6].[2]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Gimenez Dixon, M. 1996. Teinopalpus imperialis. In: IUCN 2006. 2006 IUCN Red List of Threatened Species. [www.iucnredlist.org]. Downloaded on 25 June 2007.
  2. 2.0 2.1 2.2 Argyros, A.; Manos, S.; Large, M.C.J.; McKenzie, D.R.; Cox, G.C., and Dwarte, D.M. (2002). "Electron tomography and computer visualisation of a three-dimensional 'photonic' crystal in a butterfly wing-scale". Micron. 33 (5). Elsevier Science Ltd.: 483–487. doi:10.1016/S0968-4328(01)00044-0. PMID 11976036. Retrieved 28 ഒക്ടോബർ 2010.{{cite journal}}: CS1 maint: multiple names: authors list (link)
  3. 3.0 3.1 3.2 3.3 3.4 New, T. R.; Collins, N. Mark (1991). Swallowtail butterflies: an action plan for their conservation. IUCN/SSC Species Action Plans Series (illustrated ed.). Switzerland: IUCN SSC Lepidoptera Specialist Group. p. 36. ISBN 978-2-8317-0061-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. "Appendices I, II and III to CITES". Convention on International Trade on Endangered Species. 14 ഒക്ടോബർ 2010. Retrieved 23 സെപ്റ്റംബർ 2010.. No mention found in the document.
  5. Ghiradella, Helen (1991). "Light and color on the wing: structural colors in butterflies and moths". Applied Optics. 30 (24): 3492–3500. doi:10.1364/AO.30.003492. PMID 20706416.
  6. Michielsen, K.; Stavenga, D.G. (2008). "Gyroid cuticular structures in butterfly wing scales: biological photonic crystals". Journal of the Royal Society Interface. 5 (18): 85–94. doi:10.1098/rsif.2007.1065. PMC 2709202. PMID 17567555.

മറ്റു സ്രോതസ്സുകൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൈസർ_ഇ_ഹിന്ദ്&oldid=3779137" എന്ന താളിൽനിന്ന് ശേഖരിച്ചത്