അന്തരീക്ഷം
ആവശ്യത്തിനു പിണ്ഡമുള്ള ഒരു പ്രപഞ്ചവസ്തു അതിനു ചുറ്റും ആകർഷിച്ചു നിർത്തിയിരിക്കുന്ന വാതകങ്ങളുടെ അടുക്കിനാണ് അന്തരീക്ഷം എന്നു പറയുന്നത്.അറിയപ്പെടുന്ന മറ്റു ഗ്രഹങ്ങളിലൊന്നും ഭൂമിയുടെതു പോലുള്ള അന്തരീക്ഷം ഇല്ല. സൂര്യനിൽ നിന്നുള്ള അതി-തീവ്ര രശ്മികൾക്കെതിരെ ഒരു പരിചയായി പ്രവർത്തിക്കുന്നത് അന്തരീക്ഷമാണ്. അമിതമായി ചൂട് പിടിക്കുന്നതിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നത് അന്തരീക്ഷത്തിന്റെ സാന്നിധ്യമാണ്. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെ കാണുന്നതും രാസഘടന ഐക്യരൂപമുള്ളതുമായ മേഖലയെ ഹോമോസ്ഫെയർ(homosphere) എന്ന് പറയുന്നു.എന്നാൽ മുകൾ ഭാഗം ഐക്യരൂപമുള്ളതല്ല. ഇതിനെ ഹെട്ടരോസ്ഫെയർ(heterosphere) എന്ന് വിളിക്കുന്നു.
മർദ്ദം
[തിരുത്തുക]വായുവിൽ സ്ഥിതിചെയ്യുന്ന ഒരു പ്രതലത്തിൽ ലംബമായി ( vertical)അനുഭവപ്പെടുന്ന ബലമാണ് അന്തരീക്ഷ മർദ്ദം. വസ്തുവിന്റെ ഗുരുത്വാകർഷണ ബലവും അളക്കുന്ന പ്രദേശത്തിനു നേരേ മുകളിൽ സ്ഥിതിചെയ്യുന്ന വാതകസ്തംഭത്തിന്റെ ഭാരവുമാണ് അന്തരീക്ഷമർദ്ദം നിർണ്ണയിക്കുന്നത്. ഉയരം കൂടുന്നതനുസരിച്ചു് ഇതു് കുറഞ്ഞു വരും എന്നു് വ്യക്തമാണല്ലോ. പാസ്ക്കൽ എന്ന ഏകകമാണു് ഇപ്പോൾ മർദ്ദമളക്കാൻ ഉപയോഗിക്കുന്ന ഏകകം. ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള പ്രതലത്തിൽ ഒരു ന്യൂട്ടൺ ബലം അനുഭവപ്പെടുന്ന മർദ്ദത്തിനാണു് ഒരു പാസ്ക്കൽ എന്നു പറയുന്നതു്. ഭൂമിയുടെ ഉപരിതലത്തിലൊ അന്തരീക്ഷമർദ്ദം ഏകദേശം 100 പാസ്ക്കലാണു്. മുമ്പുപയോഗിച്ചിരുന്ന ബാർ എന്ന ഏകകവും അതിന്റെ ആയിരത്തിലൊന്നു് ഭാഗമായ, പൊതുവായി ഉപയോഗിച്ചിരുന്ന, മില്ലിബാർ എന്ന ഏകകവും ഇപ്പോഴും പലരും ഉപയോഗിക്കാറുണ്ടു്.
പുറം കണ്ണികൾ
[തിരുത്തുക]- http://www.ucar.edu/learn/1_1_1.htm Archived 2007-04-18 at the Wayback Machine