Jump to content

കെ.പി.എ.സി. സണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ പി എ സി സണ്ണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.പി.എ.സി. സണ്ണി
ജനനം
സണ്ണി ഡിക്രൂസ്

(1934-04-18)ഏപ്രിൽ 18, 1934
മരണം18 ഏപ്രിൽ 2006(2006-04-18) (പ്രായം 72)
മറ്റ് പേരുകൾസണ്ണി ഡിക്രൂസ്
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളി(കൾ)മേഴ്സി ഡിക്രൂസ്
കുട്ടികൾദീപ, രൂപ

ഒരു മലയാളചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി. നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ൽ ആണു് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 250ൽ അധികം ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുണ്ട്[1].കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നളന്ദ, കൊല്ലം വയലാർ നാടകവേദി, ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എ.വിൻസെന്റിന്റെ സംവിധാനത്തിൽ 1970-ൽ പുറത്തിറങ്ങിയ സ്നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്.[2] നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005-ൽ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 72-ാം ജന്മദിനമായിരുന്ന 2006 ഏപ്രിൽ 18-ാം ൹ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

വ്യക്തി ജീവിതം

[തിരുത്തുക]

1934 ഏപ്രിൽ 18-ന് കൊല്ലം ജില്ലയിലെ ചവറയിലാണ് സണ്ണി ജനിച്ചത്. ചവറയിലെ കേരള മിനറൽസ് സൂപ്പർവൈസർ ജേക്കബ് ആണ് സണ്ണിയുടെ പിതാവ്. അദ്ദേഹത്തിന് നാലു സഹോദരിമാരും ഉണ്ട്. ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലും ഫാത്തിമാ മാതാ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്ക്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു സ്നേഹം അനശ്വരമാണു് എന്ന പേരിൽ ഒരു നാടകം എഴുതിക്കൊണ്ടു് സ്ക്കൂളിൽ പ്രശസ്തനായ സണ്ണി ഗായകനായും ശ്രദ്ധേയനായി.

1963-ൽ സണ്ണി വിവാഹിതനായി. മേഴ്സിയാണു് ഭാര്യ. രണ്ടു് മക്കൾ ദീപ, രൂപ.

അഭിനയജീവിതം

[തിരുത്തുക]

കോളേജിൽ പഠിക്കുമ്പോൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പിന്നീടു് കലാനിലയത്തിൽ ചേർന്നു.[3] 1964ൽ സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ അക്കൗണ്ടന്റായി ജോലിയിൽ ചേർന്നു. അപ്പോഴും നാടകങ്ങളിൽ അഭിനയിക്കാൻ സണ്ണി സമയം കണ്ടെത്തി. ആറ്റിങ്ങൾ ദേശാഭിമാനി, കെ പി എ സി, നാഷണൽ, നളന്ദ, വയലാർ നാടകവേദി തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ടു്. ശങ്കരൻ നായർ സംവിധാനം ചെയ്ത മധുവിധുവാണു് ആദ്യചിത്രം. തൊഴിലാളി നേതാവിനെയാണു് സണ്ണി ഇതിൽ അവതരിപ്പിച്ചതു്. തുടർന്നു് സുബ്രഹ്മണ്യം സംവിധാനം ചെയ്ത കൊച്ചനിയത്തിയിൽ അഭിനയിച്ചു. നീലക്കണ്ണുകളിൽ അഭിനയിച്ചതെടെ നാടകാഭിനയം മതിയാക്കി.

ചിത്രം വർഷം കഥാപാത്രം നിർമ്മാണം സംവിധാനം
ഉണ്ണിയാർച്ച 1961 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
പാലാട്ടു കോമൻ 1962 ചീങ്കപ്പൻ എം കുഞ്ചാക്കോ എം കുഞ്ചാക്കോ
ആദ്യകിരണങ്ങൾ 1964 വി അബ്ദുള്ള ,പി ഭാസ്കരൻ പി ഭാസ്കരൻ
മൈനത്തരുവി കൊലക്കേസ് 1967 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
മധുവിധു 1970 പി സുബ്രമണ്യം എൻ ശങ്കരൻനായർ
കൊച്ചനിയത്തി 1971 പി സുബ്രമണ്യം പി സുബ്രമണ്യം
നടീനടന്മാരെ ആവശ്യമുണ്ടു് 1974 സി പി ശ്രീധരൻ ,പി അപ്പു നായർ ക്രോസ്ബെൽറ്റ് മണി
നീലക്കണ്ണുകൾ 1974 കെ പി എ സി ഫിലിംസ് മധു
വെളിച്ചം അകലേ 1975 എസ് പരമേശ്വരൻ ക്രോസ്ബെൽറ്റ് മണി
പെൺപട 1975 സി പി ശ്രീധരൻ ക്രോസ്ബെൽറ്റ് മണി
കുട്ടിച്ചാത്തൻ 1975 എസ് പരമേശ്വരൻ ക്രോസ്ബെൽറ്റ് മണി
ഭാര്യ ഇല്ലാത്ത രാത്രി 1975 പി സുബ്രമണ്യം ബാബു നന്തൻകോട്
പ്രിയമുള്ള സോഫിയ 1975 തൃപ്തി ഫിലിംസ് എ വിൻസന്റ്
പഞ്ചമി 1976 ഹരി പോത്തൻ ടി ഹരിഹരൻ
ഹൃദയം ഒരു ക്ഷേത്രം 1976 പി സുബ്രമണ്യം പി സുബ്രമണ്യം
സീമന്ത പുത്രൻ 1976 ആർ‌ എസ് ശ്രീനിവാസൻ എ ബി രാജ്
അനാവരണം 1976 ചെറുപുഷ്പം ഫിലിംസ് എ വിൻസന്റ്
രതിമന്മഥൻ 1977 എം എ റഹ്മാൻ ,നസീമ കബീർ ശശികുമാർ
അഞ്ജലി 1977 എ രഘുനാഥ് ഐ വി ശശി
അഗ്നിനക്ഷത്രം 1977 എം ഓ ജോസഫ് എ വിൻസന്റ്
ധീരസമീരേ യമുനാതീരേ 1977 എം മണി മധു
മുഹൂർത്തങ്ങൾ 1977 പീപ്പിൾ കമ്പയിൻസ് പി എം ബെന്നി
കൈതപ്പൂ 1978 മധു ,എം മണി രഘുരാമൻ
റൗഡി രാമു 1978 എം മണി എം കൃഷ്ണൻ നായർ
നക്ഷത്രങ്ങളേ കാവൽ 1978 ഹരി പോത്തൻ കെ എസ് സേതുമാധവൻ
മാറ്റൊലി 1978 സി ജെ ബേബി എ ഭീംസിംഗ്
ഇന്ദ്രധനുസ്സു് 1979 സിജി മാർകോസ് കെ ജി രാജശേഖരൻ
എന്റെ നീലാകാശം 1979 ജെ എം ഹനീഫ തോപ്പിൽ ഭാസി
കായലും കയറും 1979 ജോണി മുതലാളി എം എസ് ശിവസ്വാമി , കെ എസ് ഗോപാലകൃഷ്ണൻ
എനിക്കു ഞാൻ സ്വന്തം 1979 എം മണി പി ചന്ദ്രകുമാർ
മനസാ വാചാ കർമ്മണാ 1979 പി വി ഗംഗാധരൻ ഐ വി ശശി
ചുവന്ന ചിറകുകൾ 1979 ഈരാളി എൻ ശങ്കരൻനായർ
തരംഗം 1979 ചിറയൻ‌കീഴ് ഹസ്സൻ ബേബി
ഡ്രൈവർ മദ്യപിച്ചിരുന്നു 1979 ഇലഞ്ഞിക്കൽ മൂവീസ് എസ് കെ സുഭാഷ്
ഇരുമ്പഴികൾ 1979 ശ്രീ സായി പ്രൊഡക്ഷൻ എ ബി രാജ്
അങ്ങാടി 1980 പി വി ഗംഗാധരൻ ഐ വി ശശി
കരിമ്പന 1980 എബ്ബി മൂവീസ് ഐ വി ശശി
തീനാളങ്ങൾ 1980 പാപ്പനംകോട് ലക്ഷ്മണൻ ശശികുമാർ
ഏദൻ തോട്ടം 1980 എം മണി പി ചന്ദ്രകുമാർ
നായാട്ട് 1980 ഹേംനാഗ് ഫിലിംസ് ശ്രീകുമാരൻ തമ്പി
അരങ്ങും അണിയറയും 1980 ആർ എസ് പ്രഭു പി ചന്ദ്രകുമാർ
താറാവ് 1981 എൻ കെ രാമചന്ദ്രൻ ,എൻ പ്രേംകുമാർ ജേസി
കോളിളക്കം 1981 സി വി ഹരിഹരൻ പി എൻ സുന്ദരം
അർച്ചന ടീച്ചർ 1981 മധു പി എൻ മേനോൻ
ജോൺ ജാഫർ ജനാർദ്ദനൻ 1982 വ്ഹേംനാഗ് ഫിലിംസ് ഐ വി ശശി
അഹിംസ 1982 പി വി ഗംഗാധരൻ ഐ വി ശശി
കെണി 1982 പ്രേം നവാസ്‌ ശശികുമാർ
തുറന്ന ജയിൽ 1982 തോം സബാസ്റ്യൻ ശശികുമാർ
ആ രാത്രി 1983 ജോയ് തോമസ് ജോഷി
സ്വപ്നമേ നിനക്കു നന്ദി 1983 ജെ. കെ കമ്മത്ത് ,ബി ശ്യാമലകുമാരി കല്ലയം കൃഷ്ണദാസ്
ഏപ്രിൽ 18 1984 അഗസ്റ്റിൻ പ്രകാശ് ബാലചന്ദ്ര മേനോൻ
മംഗളം നേരുന്നു 1984 രാജശേഖരൻ നായർ പുരന്തർ ഫിലിംസ് മോഹൻ
സന്ദർഭം 1984 ജോയ് തോമസ് ജോഷി
മിനിമോൾ വത്തിക്കാനിൽ 1984 സി ജെ ബേബി ജോഷി
പിരിയില്ല നാം 1984 ശാന്തകുമാരി സുബ്രഹ്മണ്യൻ ജോഷി
ഉമാനിലയം 1984 എൽ ആനന്ദ് ജോഷി
പ്രിൻസിപ്പൽ ഒളിവിൽ 1985 കെ പി ശശി ,കൃഷ്ണകുമാരി ഗോപികൃഷ്ണ
യാത്ര 1985 ജോസഫ് എബ്രഹാം ബാലു മഹേന്ദ്ര
ബോയിംഗ്‌ ബോയിംഗ്‌ 1985 തിരുപ്പതി ചെട്ടിയാർ പ്രിയദർശൻ
ഒരു കുടക്കീഴിൽ 1985 സാജൻ ജോഷി
മുഖ്യമന്ത്രി 1985 ഷബീർ ,വറുഗീസ് സക്കാറിയ ആലപ്പി അഷ്റഫ്
ഇനിയും കഥ തുടരും 1985 പൂർണ ചന്ദ്ര റാവു ജോഷി
സുഖമോ ദേവി 1986 മോഹൻലാലിന്റെ സഹോദരൻ ബാലകൃഷ്ണൻ നായർ വേണു നാഗവള്ളി
രാജാവിന്റെ മകൻ 1986 വി വെങ്കിടാചലം തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം
മീനമാസത്തിലെ സൂര്യൻ 1986 സി ജി ഭാസ്കരൻ ലെനിൻ രാജേന്ദ്രൻ
ആയിരം കണ്ണുകൾ 1986 പ്രേംപ്രകാശ് ,രാജൻ ജോസഫ് ജോഷി
സുനിൽ വയസ്സ് 20 1986 ചൈത്ര കെ എസ് സേതുമാധവൻ
താളവട്ടം 1986 ജി പി വിജയകുമാർ പ്രിയദർശൻ
ന്യായവിധി 1986 ജോയ് തോമസ് ജോഷി
സ്വാമി ശ്രീ നാരായണ ഗുരു 1986 ഡോ എൽ സലിം കൃഷ്ണസ്വാമി
കണികാണുംനേരം 1987 അഗസ്റ്റിൻ പ്രകാശ് രാജസേനൻ
ഇരുപതാം നൂറ്റാണ്ട് 1987 ചാക്കൊ എം മണി കെ മധു
ആലിപ്പഴങ്ങൾ 1987 അച്ചായൻ രാമചന്ദ്രൻ പിള്ള
തീർത്ഥം 1987 ജി പി വിജയകുമാർ മോഹൻ
ഭൂമിയിലെ രാജാക്കന്മാർ 1987 ജോയ് തോമസ് തമ്പി കണ്ണന്താനം
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് 1987 മുഹമ്മദ് മണ്ണിൽ കൊച്ചിൻ ഹനീഫ
അപരൻ 1988 കുര്യച്ചൻ ഹരി പോത്തൻ പി പത്മരാജൻ
ഒരു സി ബി ഐ ഡയറി കുറിപ്പ് 1988 എം മണി കെ മധു
ലൂസ്‌ ലൂസ്‌ അരപ്പിരി ലൂസ്‌ (പപ്പു മാള ജഗതി) 1988 __ പ്രസ്സി മള്ളൂർ
ആഗസ്റ്റ്‌ 1 ? 1988 എം മണി സിബി മലയിൽ
മുക്തി 1988 രാജു മാത്യു ഐ വി ശശി
ഇൻക്വിലാബിന്റെ പുത്രി 1988 പുരുഷൻ ആലപ്പുഴ ജയദേവൻ
അമ്പലക്കര പഞ്ചായത്ത്‌ [കഥ പറയും കായൽ] 1988 സാമ്രാട്ട് ഫിലിംസ് കബീർ റാവുത്തർ
വിട പറയാൻ മാത്രം 1988 ടി ബി സി പ്രസന്റ്സ് പി കെ ജോസഫ്
ധ്വനി 1988 പോലീസ് ഓഫീസർ മാക് അലി എ റ്റി അബു
ന്യൂസ് 1989 ജി സുരേഷ് കുമാർ ഷാജി കൈലാസ്
അടിക്കുറിപ്പ് 1989 തോമസ് മാത്യു കെ മധു
ജാഗ്രത 1989 അലക്സ് സി ഐ എം മണി കെ മധു
നാടുവാഴികൾ 1989 കോശി ജി പി വിജയകുമാർ ജോഷി
വീണ മീട്ടിയ വിലങ്ങുകൾ 1990 മുഹമ്മദ് മണ്ണിൽ കൊച്ചിൻ ഹനീഫ
ഇന്ദ്രജാലം 1990 അഡ്വ. നാരായണസ്വാമി തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം
ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990 പോലീസ് ഓഫീസർ ബാലകൃഷ്ണൻ നായർ ജോഷി
നമ്പർ 20 മദ്രാസ് മെയിൽ 1990 ശ്രീധരമേനോൻ ടി ശശി ജോഷി
മാൻമിഴിയാൾ 1990 എം എസ് വാസവൻ കൃഷ്ണസ്വാമി
കടത്തനാടൻ അമ്പാടി 1990 സാജൻ പ്രിയദർശൻ
ചക്രവർത്തി 1991 പാപ്പച്ചൻ (പുതിയ) എ ശ്രീകുമാർ
ആനവാൽ മോതിരം 1991 ഡി.ഐ.ജി മാത്യു കുര്യൻ രാജു മാത്യു ജി എസ് വിജയൻ
ഒന്നാം മുഹൂർത്തം 1991 കെ വി ജോർജ്ജ് റഹീം ചെലവൂർ
കളമൊരുക്കം 1991 എ ജയൻ വി എസ് ഇന്ദ്രൻ
ഒരു പ്രത്യേക അറിയിപ്പ് (പ്രൊഫഷണൽ കില്ലർ) 1991 വി എ എം പ്രൊഡക്ഷൻസ് ആർ എസ് നായർ
പ്രിയപ്പെട്ട കുക്കു 1992 വി വർഗ്ഗീസ് സുനിൽ
മഹാനഗരം 1992 കെ ജി ജോർജ്ജ് ടി കെ രാജീവ് കുമാർ
കിഴക്കൻ പത്രോസ്‌ 1992 പ്ലാസാ പിൿചേർസ് ടി എസ് സുരേഷ് ബാബു
എന്നോടിഷ്ടം കൂടാമോ 1992 ടി ശശി കമൽ
വെൽകം ടു കൊടൈക്കനാൽ 1992 ഹമീദ് അനിൽ ബാബു
കുലപതി 1993 ഹെൻ‌റി നഹാസ്
കൗശലം (ഹംസധ്വനി) 1993 ടി എസ് മോഹൻ ടി എസ് മോഹൻ
തലമുറ 1993 ചങ്ങനാശ്ശേരി ബഷീർ കെ മധു
വാരഫലം 1994 __ താഹ
സൈന്യം 1994 തിരുപ്പതി ചെട്ടിയാർ ,അമ്പു ജോഷി
പോർട്ടർ (മൂന്നാം‌ലോക പട്ടാളം) 1994 മാധവി മോഹൻ എം പത്മകുമാർ
കമ്മീഷണർ 1994 കുഞ്ഞുമൊയ്തീൻ സാഹിബ് എം മണി ഷാജി കൈലാസ്
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് 1995 സജി തോമസ് അനിൽ ബാബു
പീറ്റർ സ്കോട്ട്‌ 1995 അനീസ് ഫിലിംസ് ബിജു വിശ്വനാഥ്
ശോഭനം 1997 ജോസ് മുണ്ടാടൻ എസ് ചന്ദ്രൻ
എഴുപുന്ന തരകൻ 1999 മാത്യു തരകൻ പി ജോർജ്ജ് ജോസഫ് പി ജി വിശ്വംഭരൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • നാടകാഭിനയത്തിന് കേരള സംഗീതനാടക അക്കാദമി പുരസ്കാരം[4] (2004)
  • മികച്ച സ്വഭാവനടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം മൂന്നു തവണ ലഭിച്ചു. (1999, 2000, 2002)[5]

അഭിനയിച്ച ചില ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "RIP : KPAC Sunny". Archived from the original on 2011-09-12. Retrieved 2011-11-11.
  2. KPAC Sunny - imprints on Indian Film screen
  3. http://malayalasangeetham.info/displayProfile.php?artist=KPAC%20Sunny&category=actors
  4. KERALA SANGEETHA NATAKA AKADEMI AWARD[പ്രവർത്തിക്കാത്ത കണ്ണി]
  5. വൺ ഇന്ത്യ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._സണ്ണി&oldid=4144143" എന്ന താളിൽനിന്ന് ശേഖരിച്ചത്