അപരൻ
ദൃശ്യരൂപം
അപരൻ | |
---|---|
സംവിധാനം | പി. പത്മരാജൻ |
നിർമ്മാണം | ഹരി പോത്തൻ |
കഥ | പി. പത്മരാജൻ എം.കെ. ചന്ദ്രശേഖരൻ |
തിരക്കഥ | പി. പത്മരാജൻ |
അഭിനേതാക്കൾ | ജയറാം ശോഭന |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ബി. ലെനിൻ |
സ്റ്റുഡിയോ | സുപ്രിയ ഇന്റർനാഷണൽ |
റിലീസിങ് തീയതി | 1988 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 115 മിനിറ്റ് |
പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അപരൻ. 1988-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൻറെ കഥാതന്തു. അപരൻ എന്ന പേരിൽ തന്നെ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്. 1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു. ജോൺസൺ ആണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത്.
ഈ ചലച്ചിത്രം പദ്മരാജന്റെ മികച്ച ഒരു കലാസൃഷ്ടിയായി കരുതപ്പെടുന്നു. മലയാള സിനിമയിൽ ഒരു ക്ലാസിക് പദവി നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – വിശ്വനാഥൻ / ഉത്തമൻ
- മധു – കേശവപിള്ള, വിശ്വനാഥന്റെ അച്ഛൻ
- എം.ജി. സോമൻ – എം.ഡി.
- ശോഭന – അമ്പിളി
- പാർവ്വതി – സിന്ധു
- മുകേഷ് – ജോർജ്ജ്
- ശാരി – അന്ന
- സുകുമാരി – വിശ്വനാഥന്റെ അമ്മ
- ജലജ – സുമംഗല
- ജഗതി ശ്രീകുമാർ – ഹെഡ് കോൺസ്റ്റബിൾ
- ഇന്നസെന്റ് – ഭാസ്കരണ്ണൻ
- സുരാസു – തൃക്കോട്ടേൽ ഗോവിന്ദപിള്ള
- കെ.പി.എ.സി. സണ്ണി – കുര്യച്ചൻ
- വി.കെ. ശ്രീരാമൻ – മുതലാളി
- വത്സലാ മേനോൻ – മേരി കുര്യൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അപരൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അപരൻ – മലയാളസംഗീതം.ഇൻഫോ