Jump to content

കുട്ടമത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിലെ ഒരു ഗ്രാമമാണ് കുട്ടമത്ത്. മഹാകവി കുട്ടമത്തിന്റെ ജന്മദേശമാണിതു്. ദേശീയപാത 66 ൽ നീലേശ്വരത്തിനും കാലിക്കടവിനും ഇടയിലാണ് ഈ പ്രദേശം.[1] പാരിസ്ഥിതികനാശം നേരിടുന്ന വീരമലക്കുന്ന് കുട്ടമത്തിനോട് അനുബന്ധ പ്രദേശമാണ്.

കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്

കവികുടുംബമായ കുട്ടമത്ത് കുന്നിയൂർ തറവാട് കുട്ടമത്താണ്.[2] കവികളായ കുഞ്ഞുണ്ണി കുറുപ്പ്, ചെറിയ രാമകുറുപ്പ് , കുട്ടമത്ത് കുഞ്ഞമ്പു കുറുപ്പ്, കുഞ്ഞിക്കേളു കുറുപ്പ്, മഹാകവി കുട്ടമത്ത്, നാരായണ കുറുപ്പ്, വൈദ്യ ചികിത്സയ്ക്കൊപ്പം അധ്യാപകനായും സേവനം ചെയ്ത വൈദ്യരത്നം നാരായണക്കുറുപ്പ്, കെ.കെ.കുട്ടമത്ത് കുന്നിയൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട  കരുണാകര കുറുപ്പ്, വിദ്വാൻ കുഞ്ഞിക്കൃഷ്ണ കുറുപ്പ് , വിദ്വാൻ കെ.പി. മാധവ കുറുപ്പ്  എന്നിവരുടെ ജന്മദേശം കൂടിയാണ് ഇത്.

കുട്ടമത്ത് കൊവ്വലിൽ വീരഭദ്രക്ഷേത്രത്തിനു സമീപമുള്ള ഇഡു ഒരു ആകർഷണകേന്ദ്രമാണ്. കുട്ടമത്ത് ഭഗവതിക്ഷേത്രവും ചെറുവത്തൂർ കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രവും പ്രധാന ആരാധനാകേന്ദ്രങ്ങളാണ്. [3] കുട്ടമത്തിനോട് ചേർന്നുള്ള വയൽ പക്ഷിനീക്ഷകരുടെ ഒരു ആകർഷണകേന്ദ്രമാണ്.[4]

ജി. എച്ച്. എസ്. എസ്. കുട്ടമത്ത്, എം.കെ.എസ്.എച്ച്.എസ്. കുട്ടമത്ത്, എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ, ജി.‍ഡബ്ല്യൂ. യു.പി.എസ്. ചെറുവത്ത‌ൂർ, എന്നിവയാണ് പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങൾ.

ചിത്രശാല

[തിരുത്തുക]
  1. "കുട്ടമത്ത് · Cheruvathur, കേരള 671313, ഇന്ത്യ". Retrieved 2024-12-10.
  2. "സംഗീതനാടകങ്ങളുടെ മഹാകവി കുട്ടമത്ത്" (in ഇംഗ്ലീഷ്). 2020-08-07. Retrieved 2024-12-10.
  3. https://www.keralatourism.org/temples/kasaragod/kuttamath-cheruvathur%7CKuttamath Bhagavathy Temple, Cheruvathur
  4. "Kuttamath Vayal, Kasaragod, Kerala, India - eBird Hotspot". 2024-11-23. Retrieved 2024-12-10.
"https://ml.wikipedia.org/w/index.php?title=കുട്ടമത്ത്&oldid=4144302" എന്ന താളിൽനിന്ന് ശേഖരിച്ചത്