കടമറ്റം ശ്രീമഹാദേവ ക്ഷേത്രം
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കടമറ്റം കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് കടമറ്റം ശ്രീ മഹാദേവ ക്ഷേത്രം. പാർവതീ സമേതനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠക്ക് തുല്യ പ്രാധാന്യത്തോടെ ഒരു ഭദ്രകാളി പ്രതിഷ്ഠയും ഇവിടുണ്ട്. മഹാദേവനും ഭദ്രകാളിയും കൂടാതെ ഗണപതി, പ്രഭ-സത്യക സമേതനായ ശാസ്താവ്, ശാസ്താവ് (പരദേവത മൂർത്തി), സർപ്പങ്ങൾ എന്നീ പ്രതിഷ്ഠകളും ഇവിടുണ്ട്.
ചരിത്രം
[തിരുത്തുക]ഈ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കം ഉണ്ടെന്നാണ് വിശ്വസം. ക്രിസ്തുവർഷം 825 ൽ സ്ഥാപിതമായെന്നു കരുതുന്ന കടമറ്റം പള്ളിയുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങളിൽ കടമറ്റം ക്ഷേത്രത്തെക്കുറിച്ച് പരാമർശം ഉള്ളതായി കാണുന്നതുകൊണ്ട് തന്നെ 1190 ൽ അധികം വർഷം പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെന്നു കണക്കാക്കാം. പണ്ട് ഇത് ഒരു ദേവി ക്ഷേത്രം ആയിരുന്നെന്നും പിന്നീടാണ് മഹാദേവ പ്രതിഷ്ഠ ഉണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അവലംബം
[തിരുത്തുക]