Jump to content

ഉസ്‌മാൻ ബിൻ അഫ്ഫാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്‌മാൻ ബിൻ അഫ്ഫാൻ
ഖലീഫ (ദൈവത്തിന്റെ പ്രതിനിധി)
ഭരണകാലം644 സി.ഇ. – 656 സി.ഇ.
പൂർണ്ണനാമംഉഥ്മാനുബ്നു അഫ്ഫാൻ
പദവികൾഅമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്)
ദുന്നൂറൈനി.
അടക്കം ചെയ്തത്മസ്ജിദുന്നബവി, മദീന
മുൻ‌ഗാമിഖലീഫ ഉമർ
പിൻ‌ഗാമിഅലി
പിതാവ്അ���്ഫാൻ
മാതാവ്അർവ

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാമിലെ[1] മൂന്നാമത്തെ ഖലീഫ, മുഹമ്മദ് നബിയുടെ ജാമാതാവ്, ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയ വ്യക്തി എന്നീ നിലകളിൽ പ്രശസ്തനാണ് ഉസ്മാൻ ബിൻ അഫ്ഫാൻ. ക്രിസ്ത്വാബ്ധം 577 ൽ മക്കയുടെ സമീപത്തുള്ള ത്വാഇഫിൽ ജനിച്ചു. പിതാവ് ബനൂ ഉമയ്യ കുടുംബത്തിലെ അഫ്ഫാൻ. മാതാവ് അർവ.

സൗദി അറേബ്യയിലെ ഥാഇഫിൽ ഖുറൈഷി ഗോത്രത്തിലെ ബനൂ ഉമയ്യ വംശത്തിൽ ക്രിസ്തുവർഷം 576ൽ (പ്രവാചക ജനനത്തിന്റെ ആറാം വർഷം, ഹിജ്‌റയുടെ 47 വർഷം) ജനനം. അഫ്ഫാനുബ്നു അബ്ദിൽ ആസ്വ് എന്നയാളാണ് പിതാവ്[2]. ഹാശിം കുടുംബത്തിലെ മുഹമ്മദ് നബിയുടെ പിതൃസഹോദരി കൂടിയായ അർവ എന്നവർ ആണ് മാതാവ് [3].

ജീവിതം

[തിരുത്തുക]

ആദ്യമായി ഇസ്‌ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാൻ, അതുകാരണം പിതൃവ്യനായ ഹകം ഇബ്‌നു അബിൽ ആസ്വ് അദ്ദേഹത്തെ കയറുകൊണ്ട് പിടിച്ചുക്കെട്ടി മർദ്ദിച്ചു. പക്ഷേ എന്ത് ശിക്ഷ നൽകിയാലും ഇസ്‌ലാം കയ്യൊഴിക്കില്ലെന്ന് കണ്ടപ്പോൾ ഹക്കം അദ്ദേഹത്തെ അഴിച്ചു വിട്ടു. മർദ്ദനം സഹിക്കവയ്യാതായപ്പോൾ ഭാര്യയും നബിപുത്രിയുമായ റുഖിയ്യയോടൊപ്പം എത്യോപ്യയിലെ അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. ആദ്യമായി കുടുംബ സമേതം പലായനം ചെയ്തത് ഉസ്മാനായിരുന്നു. മക്കക്കാർ ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചുവെന്ന കിംവദന്തി വിശ്വസിച്ച് അബ്‌സീനിയയിൽനിന്ന് മക്കയിലേക്ക് മടങ്ങിയവരിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. പിന്നീട് മദീനയിലേക്ക് ഹിജ്‌റ പോയി.

ഖലീഫ ഉസ്മാൻ ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് രണ്ടു വിവാഹം കഴിച്ചു. അതിൽ എട്ടുമക്കൾ. ജൻദബിന്റെ പുത്രി ഉമ്മു അംറിൽ അംറ്, ഖാലിദ്, അബാൻ, ഉമർ, മർയം എന്നിവരും വലീദിന്റെ പുത്രി ഫാത്തിമയിൽ വലീദ്, സൈദ്, ഉമ്മുസൈദ് എന്നിവരും. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച ശേഷം പ്രവാചക പുത്രിയായ റുഖിയ്യയെയും അവരുടെ മരണശേഷം പ്രവാചക പുത്രി തന്നെയാണ് ഉമ്മുകുൽസൂമിനെയും വിവാഹം ചെയ്തു[4]. ഈ അപൂർവ ഭാഗ്യം അദ്ദേഹത്തിനു സമ്മാനിച്ച വിളിപ്പേരാണ് 'ദുന്നൂറൈൻ' (രണ്ടു വിളക്കുകളുടെ ഉടമ, ഇരട്ട പ്രകാശമുള്ളവൻ). റുഖിയ്യയിൽ അബ്ദുല്ല എന്ന മകനും ജനിച്ചു. നാഇല, ഉമ്മുൽ ബനീൻ എന്നീ പത്നിമാരും ഖലീഫയായിരിക്കെ അദ്ദേഹത്തിനുണ്ടായിയുന്നു. നാഇലയിൽ ആഇശയെന്ന മകളും [5].

നബിയോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദർ യുദ്ധ വേളയിൽ ഭാര്യ റുഖിയ്യയുടെ രോഗം മൂലം അവരെ ശുശ്രൂഷിക്കാൻ പ്രവാചകൻ കൽപ്പിച്ചതു കാരണം അതിൽ പങ്കെടുത്തില്ല. തിരുനബിയുടെ ഏറ്റവും വിശ്വസ്തരായ സ്വഹാബികളിൽ ഒരാളായിരുന്നു ഉസ്മാൻ. സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത നൽകപ്പെട്ട പത്തു സ്വഹാബികളിൽ ഒരാളാണ് ഖലീഫ ഉസ്മാൻ.

പ്രധാന പ്രവർത്തനങ്ങൾ

[തിരുത്തുക]
  1. പേർഷ്യൻ സാമ്രാജ്യം പൂർണമായും കീഴ്പെടുത്തി.
  2. നാവികസേന രൂപീകരിച്ചു.
  3. ഖുർആൻ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.
  4. വെള്ളിയാഴ്ച ദിവസത്തെെ ജുമുഅഃ നമസ്കാരത്തിന് ഒരു ബാങ്കു (ഒന്നാം ബാങ്ക്) കൂടി ഏർപ്പെടുത്തി.

രണ്ടാം ഖലീഫ ഉമറിനു കുത്തേറ്റപ്പോൾ മൂന്നാം ഖലീഫയെ നിർദ്ദേശിക്കാൻ ജനങ്ങളിൽ നിന്ന് ആവശ്യമുയർന്നു. തന്റെ മരണ ശേഷം അടുത്ത ഖലീഫയെ തീരുമാനിക്കാൻ ഉസ്മാനുബ്നു അഫ്ഫാൻ, അലിയ്യുബ്നു അബീത്വാലിബ്, അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്, സ‌അദു ബ്ൻ അബീ വഖാസ്, ത്വൽഹത്ത് ഇബ്നു ഉബൈദില്ല, സുബൈർ ഇബ്നുൽ-അവ്വാം എന്നീ ആറ് സ്വഹാബിമാർ ഉൾപ്പെടുന്ന ഒരു ആലോചനാ സമിതിയെ ഖലീഫ ഉമർ തന്നെ ചുമതലപ്പെടുത്തിയിരുന്നു. തന്റെ മരണശേഷം ഈ സമിതി കൂടിയാലോചിച്ച് അവരിൽ ഒരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന ഖലീഫ ഉമറിന്റെ വസ്വിയത്ത് പ്രകാരം പ്രസ്തുത സമിതിയാണ് മൂന്നാം ഖലീഫയായി ഉസ്മാൻ ബിൻ അഫ്ഫാനെ തിരഞ്ഞെടുത്തത്.

ഖലീഫ ഉസ്‌മാന്റെ ഭരണത്തിന് കീഴിൽ ഖിലാഫത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇറാൻ, അഫ്ഗാനിസ്താന്റെ ചിലഭാഗങ്ങൾ എന്നിവ കൂടി കീഴ്പെടുത്തപ്പെട്ടു[6]. ഉസ്മാൻ സമാധാന പ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കെങ്കിലും വിയോജിപ്പുണ്ടായി. അതോടൊപ്പം ബാഹ്യത്തിൽ മുസ്ലിമായ അബ്ദുല്ലഹി ബ്നു സബഹ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു[അവലംബം ആവശ്യമാണ്]. തന്നിമിത്തം ഒട്ടേറെ ശത്രുക്കളും അദ്ദേഹത്തിനും ഇസ്ലാം മതത്തിനും എതിരെ ഉണ്ടായിരുന്നു. ഖലീഫ എന്ന നിലയിൽ പന്ത്രണ്ടു വർഷമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലയളവ്. ഖലീഫ ഉമർ ആണ് മുൻഗാമി. അലി ബിൻ അബീത്വാലിബ് ആണ് പിൻഗാമി.

വഫാത്ത് (മരണം)

[തിരുത്തുക]

ക്രിസ്തുവർഷം 656 ജൂൺ 17-ന് (ഹിജ്റയുടെ മുപ്പത്തിയഞ്ചാം വർഷം) കൂഫ, ബസ്വറ, മിസ്വർ (ഈജിപ്ത്) എന്നിവിടങ്ങളിൽ നിന്നും മദീനയിലേക്ക് സംഘടിച്ചെത്തിയ ശത്രുക്കൾ ഖലീഫ ഉസ്മാൻറെ വീട് വളഞ്ഞ് അദ്ദേഹത്തെ വധിക്കുകയായിരുന്നു. മസ്ജിദുന്നബവിക്ക് സമീപം ജന്നത് ബഖീഅയിൽ ആണ് ഉസ്മാൻ(റ)നെ ഖബറടക്കിയിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Uthman ibn Affan | Biography, Achievements, & Assassination".
  2. https://islamonweb.net/ml/03-May-2017-4
  3. https://www.islamkavadam.com/charithram/swahabikal-swargam-suvishesham-ariyikkappettavar-usman-bin-affan
  4. Asma Afsaruddin, Oliver (2009). "ʿUthmān ibn ʿAffān". In John L. Esposito (ed.). The Oxford Encyclopedia of the Islamic World. Oxford: Oxford University Press.
  5. https://www.islamkavadam.com/charithram/swahabikal-swargam-suvishesham-ariyikkappettavar-usman-bin-affan
  6. Ochsenweld, William; Fisher, Sydney Nettleton (2004). The Middle East: A History (6th ed.). New York: McGraw Hill. ISBN 978-0-07-244233-5.
"https://ml.wikipedia.org/w/index.php?title=ഉസ്‌മാൻ_ബിൻ_അഫ്ഫാൻ&oldid=4136583" എന്ന താളിൽനിന്ന് ശേഖരിച്ചത്