Jump to content

അഹ്‌മദ് ഇബ്ൻ ഹൻബൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹംബലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Aḥmad bin Muḥammad bin Ḥanbal Abū ʿAbd Allāh al-shayī
احمد بن محمد بن حنبل ابو عبد الله الشيباني
Aḥmad bin Ḥanbal's name in Arabic calligraphy
മതംIslam
Personal
ജനനംRabi-ul-I, 164 AH/November, 780[1]
Baghdad, Abbasid Caliphate[2] [3]
മരണം12 Rabi'-ul-I, 241 AH/2 August, 855 (aged 74-75)[1]
Baghdad , Abbasid Caliphate [4]
Senior posting
TitleSheikh ul-Islam
Religious career
WorksMusnad Ahmad ibn Hanbal
Radd ʿala’l-Ḏj̲ahmiyya wa’l-Zanādiḳa
Kitāb al-Sunna
Imam Aḥmad
Imam Aḥmad's name in the style of Arabic calligraphy
Tābi‘ al-Tābi‘un;
Jurist, Theologian, Hadith Traditionist, Maddhab Founder;
Defender of Orthodoxy, True Shaykh of Islam, Proof of the Faith, Seal of the Mujtahid Imams, Reinforcer of the Religion, One who Gathered the Knowledge of the First and the Last,[5] Guardian of the Prophet's Traditions,[6]Confirmer of Relics[7]
വണങ്ങുന്നത്All of Sunni Islam (Salafi Sunnis honor rather than venerate him).
പ്രധാന തീർത്ഥാടനകേന്ദ്രംTomb of Imam Aḥmad, Baghdad, Iraq

ഇസ്‌ലാമിക കർമ്മശാസ്ത്രസരണിയായ ഹൻബലി മദ്‌ഹബിന്റെ സ്ഥാപകനും ഹദീഥ് വിശാരദനുമായിരുന്നു അഹ്‌മദ് ഇബ്ൻ ഹൻബൽ (ക്രി.വ. 780-855. ഹി.വ. 164-241)[8]. അഹ്‌മദിബ്നു ���ുഹമ്മദിബ്നു അബൂ അബ്ദില്ലാഹിശ്ശയ്ബാനി എന്നതാണ്‌ മുഴുവൻ പേര്‌. മുസ്‌ലിം ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ഇദ്ദേഹം ബുദ്ധിശക്തിയിലും തർക്കശാസ്ത്രത്തിലും മുന്നിട്ടുനിന്നു[9].

ജീവിതരേഖ

[തിരുത്തുക]

ഖുറാസാനിലെ മെർവ് എന്ന സ്ഥലത്ത് ഒരു അറബ് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മക്ക, മദീന, കൂഫ, ബസ്ര, യമൻ, ശാം മുതലായ സ്ഥലങ്ങളിലെല്ലാം പഠനത്തിനായി സഞ്ചരിച്ചു. ശാഫിഈ, അബൂ ഹനീഫയുടെ ശിഷ്യനായ അബൂ യൂസുഫ് എന്നിവർ ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരിൽ പ്രധാനികളാണ്‌. പത്ത് ലക്ഷം ഹദീസുകൾ അദ്ദേഹം മനഃപാഠമാക്കിയിട്ടുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അഹ്‌മദിന്റെ ഹദീസ് സമാഹാരമാണ്‌ മുസ്നദ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുസ്‌നദ് അഹ്‌മദ് ഇബ്ൻ ഹൻബൽ. മുസ്നദിൽ 40,000 ഹദീസുകളാണുള്ളത്. ഇതിൽ പതിനായിരത്തോളം ഹദീസുകൾ ആവർത്തനങ്ങളാണ്.

ബഗ്ദാദിൽ അന്തരിച്ചു.

മിഹ്‌ന

[തിരുത്തുക]

മ‌അ്മൂൻ ഖലീഫയായിരുന്ന കാലത്ത് നടന്ന മിഹ്‌നയിൽ ഖലീഫയ്ക്കെതിരായ നിലപാടെടുത്തതിനാൽ അഹ്‌മദിന്‌ വളരെയധികം പീഡനങ്ങൾ സഹിക്കേണ്ടിവന്നു. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയോ വചനമോ എന്നുള്ള തർക്കമാണ്‌ മിഹ്‌ന എന്നറിയപ്പെടുന്നത്. ഇതിൽ രണ്ടാമത്തെ നിലപാടായിരുന്നു ഇമാം അഹ്‌മദിന്‌.

അവലമ്പം

[തിരുത്തുക]
  1. 1.0 1.1 "مناهج أئمة الجرح والتعديل". Ibnamin.com. Retrieved 2010-03-21.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; jackson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. The History of Persia by John Malcolm – Page 245
  4. A Literary History of Persia from the Earliest Times Until Firdawsh by Edward Granville Browne – Page 295
  5. See Gibril F. Haddad, The Four Imams and Their Schools (London: Muslim Academic Trust, 2007), p. 307
  6. Hujwiri, Kashf al-Mahjub, tr. Nicholson, chap. 21, p. 117.
  7. Gibril F. Haddad, The Four Imams and Their Schools (London: Muslim Academic Trust, 2007), p. 390
  8. H. Laoust, "Ahmad b. Hanbal," in Encyclopedia of Islam, Vol. I, pp. 272-7
  9. Mohammed M. I. Ghaly, "Writings on Disability in Islam: The 16th Century Polemic on Ibn Fahd's "al-Nukat al-Ziraf"," The Arab Studies Journal, Vol. 13/14, No. 2/1 (Fall 2005/Spring 2006), p. 26, note 98
"https://ml.wikipedia.org/w/index.php?title=അഹ്‌മദ്_ഇബ്ൻ_ഹൻബൽ&oldid=4082219" എന്ന താളിൽനിന്ന് ശേഖരിച്ചത്