ഇൻസാറ്റ് 3ഡി
സംഘടന | ഇസ്രോ ഇന്ത്യ |
---|---|
പ്രധാന ഉപയോക്താക്കൾ | ഇസ്രോ ഇന്ത്യ |
Bus | I-2K |
ഉപയോഗലക്ഷ്യം | വാർത്താ വിനിമയം കാലാവസ്ഥാപ്രവചനം |
Satellite of | ഭൂമി |
ഭ്രമണപഥത്തിൽ എത്തിയ ദിവസം | 2013 ജൂലൈ 26 |
ഭ്രമണപഥം | ഭൂസ്ഥിര ഭ്രമണപഥം |
വിക്ഷേപണ തീയതി | 2013 ജൂലൈ 26 |
വിക്ഷേപണ വാഹനം | ഏരിയൻ 5 |
വിക്ഷേപണസ്ഥലം | കൗറു, ഫ്രഞ്ച് ഗയാന |
Mission highlight | ഇൻസാറ്റ് പരമ്പരയുടെ ഭാഗം |
പിണ്ഡം | 2060 കിലോഗ്രാം (4542 പൗണ്ട്) |
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
Reference system | ഭൂകേന്ദ്രീകൃതം |
ഭ്രമണപഥം | ഭൂസ്ഥിര ഭ്രമണപഥം |
Longitude | 82°E |
ഭാരതത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി ഇസ്രോ വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ഇൻസാറ്റ് പരമ്പരയിൽ പെട്ട കൃത്രിമോപഗ്രഹമാണ് ഇൻസാറ്റ് 3ഡി. 2013 ജൂലൈ 26നു ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നാണ് ഇൻസാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ സംയുക്തസംരംഭമായ ഏരിയൻ സ്പേസിന്റെ ഏരിയൻ 5 എന്ന റോക്കറ്റാണ് കൃത്രിമോപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.[1]
കാലാവസ്ഥാ നിരീക്ഷണ മേഖലയിലെ ആധുനിക സജ്ജീകരണങ്ങളാണ് ഇൻസാറ്റ് പരമ്പരയിലുള്ള ഇൻസാറ്റ് 3ഡിയുടെ പ്രത്യേകത. അന്തരീക്ഷ താപനില, സാന്ദ്രത, ഓസോൺ പടലത്തിന്റെ നില എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം സമുദ്രോപരിതലവും ഭൂമിയും നിരീക്ഷിക്കും. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കുവാനും ഇതിൽ ക്രമീകരണങ്ങളുണ്ട്. മത്സ്യബന്ധനത്തെയും രക്ഷാദൗത്യങ്ങളെയും സഹായിക്കുന്ന ഇൻസാറ്റ് 3ഡി, ഇന്ത്യയ്ക്ക് പുറമെ ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങൾക്കും പ്രയോജനപ്രദമാകും.[2]
ഭൂമിക്ക് 36,000 കിലോമീറ്റർ അകലെയായി എപ്പോഴും നിശ്ചിതസ്ഥലത്തിനു മുകളിലായിരിക്കത്തവിധം, ഭൂമിയുടെ ചുറ്റലിനൊത്ത് ഭൂമിയെ ചുറ്റുന്ന വിധത്തിലായിരിക്കും ഇൻസാറ്റ് 3ഡിയുടെ ഭ്രമണം.[3]
ഇൻസാറ്റ് 3ഡി വിക്ഷേപണ വിജയം
[തിരുത്തുക]ഇന്ത്യയുടെ ഇൻസാറ്റ് 3ഡി ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നൂ വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2060 കി.ഗ്രാം ആണ് ഇതിന്റെ ഭാരം. കാലാവസ്ഥാ പ്രവചനമാണ് ഉപഗ്രഹത്തിന്റെ ദൗത്യം.[4]
അവലംബം
[തിരുത്തുക]- ↑ "ഇൻസാറ്റ്-3ഡി വിക്ഷേപണം വിജയകരം - മാതൃഭൂമി ദിനപത്രം". Archived from the original on 2013-07-26. Retrieved 2013-07-27.
- ↑ ഇൻസാറ്റ് 3 ഡി വിക്ഷേപണം വിജയകരം - കേരളകൗമുദി ദിനപത്രം
- ↑ Weather satellite INSAT-3D launched successfully - The Hindu
- ↑ മനോരമ ഇയർബുക്ക് 2014