ജിസാറ്റ്-8
GSAT-8 | |
സംഘടന | ഇസ്രോ |
---|---|
പ്രധാന ഉപയോക്താക്കൾ | Indian Space Research Organisation |
ഉപയോഗലക്ഷ്യം | Communication |
വിക്ഷേപണ തീയതി | 21 May 2011 03:58 hrs (IST) |
വിക്ഷേപണ വാഹനം | Ariane-5 VA-202 |
വിക്ഷേപണസ്ഥലം | Kourou, French Guiana |
പ്രവർത്തന കാലാവധി | More Than 12 Years |
COSPAR ID | 2011-022A |
പവർ | 6,242 watts from Lithium cell |
ബാറ്ററി | 100 Ah Lithium-ion battery |
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
ഭ്രമണപഥം | Geosynchronous |
Longitude | 55°E |
Instruments | |
Main instruments | GAGAN |
Transponders | |
Transponders | 24 Ku band transponders |
ഇന്ത്യ 2011 മെയ് 21ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽനിന്ന് വിക്ഷേപിച്ച വാർത്താവിനിമയ കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ്-8 . ഐ.എസ്.ആർ.ഒ. നിർമിച്ച ജിസാറ്റ്-8, വാർത്താവിനിമയം ഡയറക്‌ട് ടു ഹോം ടിവി സംപ്രേഷണം എന്നിവയ്ക്കാണ് പ്രയോജനപ്പെടുക. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എരിയാൻ 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഉയർന്ന ശേഷിയുള്ള 24 കെ.യു. ബാൻഡ് ട്രാൻസ്‌പോണ്ടറുകളാണ് ജിസാറ്റ്-8 ൽ ഉള്ളത്. വിക്ഷേപണശേഷം ആറാഴ്ചയ്ക്കുള്ളിൽ ഇവ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. കർണാടകയിലെ ഹാസനിൽ സ്‌ഥിതിചെയ്യുന്ന ഐ.എസ്.ആർ.ഒ. കേന്ദ്രത്തിലെ മാസ്റ്റർ കൺട്രോൾ സംവിധാനത്തിൽ ജിസാറ്റ്-8 ൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചുതുടങ്ങിയതോടെ ഉപഗ്രഹനിയന്ത്രണം ഐ.എസ്.ആർ.ഒ. ഏറ്റെടുത്തു. 250 കോടി രൂപ നിർമ്മാണത്തിനായും 350 കോടി രൂപ വിക്ഷേപണത്തിനായും ചെലവഴിച്ചതുൾപ്പെടെ 600 കോടി രൂപ ജിസാറ്റ്-8 ന് വേണ്ടിവന്നു. 3,100 കിലോ ഭാരമുള്ള ഈ ഭുസ്ഥിര ഉപഗ്രഹത്തിന് പന്ത്രണ്ടു വർഷത്തിനുമീതെയാണ് ആയുർദൈർഘ്യം പ്രതീക്ഷിക്കുന്നത് [1].
ജിസാറ്റ്-8 ലുള്ള 24 ട്രാൻസ്‌പോണ്ടറുകളുൾപ്പെടെ 175 ട്രാൻസ്‌പോണ്ടറുകൾ വിവിധ സേവനങ്ങൾക്കായി ഇന്ത്യയ്ക്ക് ഇത��ടെ ലഭ്യമാകും. 2012ൽ ജിസാറ്റ്-10 ഉം ഐ.എസ്.ആർ.ഒ. വിക്ഷേപിക്കും[2].
അവലംബം
[തിരുത്തുക]- ↑ "http://www.isro.org/satellites/gsat-8.aspx".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=