അഞ്ജലി അമീർ
അഞ്ജലി അമീർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | GHSS താമരശ്ശേരി |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 2015–ഇപ്പോൾ വരെ |
അഞ്ജലി അമീർ (ഇംഗ്ലീഷ്: Anjali Ameer) ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ്. 2016-ലെ മമ്മൂട്ടി നായകനായ[1] പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നായികയായാണ് അഞ്ജലിയുടെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം[2].
ചലച്ചിത്രരംഗത്തിലേക്കു നായികയായി വരുന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെണ്ടർ വനിതയാണ് അഞ്ജലി അമീർ[3].
ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]കോഴിക്കോടുള്ള, താമരശ്ശേരി എന്ന പട്ടണത്തിലാണ് അഞ്ജലിയുടെ ജനനം. ഒരു ആണ്കുട്ടിയായാണ് അഞ്ജലി ജനിച്ചത്[4]. പിന്നീട് ഇരുപതാം വയസ്സിൽ അഞ്ജലി തന്റെ സെക്ഷുവൽ റീ അസ്സെസ്സ്മെന്റ് സർജറി ചെയ്ത് പൂർണമായും ഒരു സ്ത്രീ ആയി മാറി[5].
ജി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ നിന്നായിരുന്നു അഞ്ജലിയുടെ ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർണമാക്കിയത്. ഉന്നത പഠനങ്ങൾക്കുവേണ്ടി പത്തൊൻപതാം വയസ്സിൽ ബംഗളൂരുവിലേക്ക് പോയി. പിന്നീട് ബാച്ചിലർ ഓഫ് നഴ്സിങ്ങിൽ ബിരുദം നേടി[6].
ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ |
---|---|---|---|
2018 | പേരമ്പു | മീര | മലയാളം/തമിഴ് |
സുവർണ പുരുഷൻ | - | മലയാളം | |
സൂചിയും നൂലും | |||
- | തെലുഗു |
ബെർണാഡ് [ചലച്ചിത്രം ] [നടനടാഷ ] [മലയാളം ]. ! !: അമ്മു [തെലുഗ് ]. [ലിനി മിസ്സ് ]. !!::കാതൽ കതൈ തമിൽ പൂങ്കൊടി
ടി.വി. പരിപാടികൾ
[തിരുത്തുക]വർഷം | ടി.വി. പരിപാടി | കഥാപാത്രം | ചാനൽ |
---|---|---|---|
2017 | കോമഡി സർക്കസ്[7] | അതിഥി | മഴവിൽ മനോരമ |
കോമഡി ഉത്സവം | ഫ്ളവേഴ്സ് ടെലിവിഷൻ | ||
റൺ ബേബി റൺ | ഏഷ്യാനെറ്റ് പ്ലസ് | ||
2018 | ബിഗ് ബോസ് മലയാളം | മത്സരാർത്ഥി | ഏഷ്യാനെറ്റ് |
മോശം അനുഭവങ്ങൾ എന്നെ ഞാനാക്കി: അഞ്ജലി അമീർ== അവലംബം ==
- ↑ "പുതിയ സിനിമയിൽ മമ്മുട്ടിയുടെ നായികയായി അഞ്ജലി അമീർ; നായികയെ പരിചയപ്പെടുത്തി മമ്മുട്ടി".
- ↑ "എന്നെ നിർദ്ദേശിച്ചതും ധൈര്യം തന്നതും മമ്മൂക്ക: അഞ്ജലി അമീർ". Archived from the original on 2017-06-12. Retrieved 2018-03-19.
- ↑ "അഞ്ജലി അമീർ എന്ന നക്ഷത്രം; ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ നായികയുടെ ജീവിതം സിനിമയാകുന്നു". Archived from the original on 2019-12-20. Retrieved 2018-03-19.
- ↑ "ആൺകോലമഴിച്ചുവച്ച് പെണ്ണായിമാറിയ ആദ്യ ട്രാൻസ്ജെൻഡർ നായിക".
- ↑ "ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായതാണ്, ഇനി ട്രാൻസ്ജെൻഡർ വാൽ വേണ്ടെന്ന് അഞ്ജലിഅമീർ".
- ↑ "ട്രാൻസ്ജെണ്ടർ എന്ന് പറയേണ്ടെന്നു മമ്മൂക്ക ഉപദേശിച്ചിട്ടുണ്ട്; നടി അഞ്ജലി അമീർ".
- ↑ "കോമഡി സർക്കസിന്റെ വേദിയിൽ നദി അഞ്ജലി അമീർ". timesofindia.indiatimes.com.