തിക്കോടി
തിക്കോടി | |
11°30′36″N 75°38′06″E / 11.51°N 75.635°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | തിക്കോടി ഗ്രാമപഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | 14.15 ചതു. കി മീ.ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673529 +0496 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കടൽത്തീരം |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടിക്കും വടകരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു തീരപ്രദേശഗ്രാമമാണ് തിക്കോടി. മുൻകാലത്ത് തൃക്കൊടിയൂർ എന്നും പിന്നീട് തൃക്കോട്ടൂർ എന്നും ഇപ്പോൾ തിക്കോടി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ജില്ലയിലെ ഏക മണ്ണു പരിശോധന കേന്ദ്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വെറ്റിലക്കച്ചവടത്തിന്റെ ഒരു പ്രധാന സ്ഥലങ്ങളിലൊന്ന് ഇവിടമായിരുന്നു. കടൽത്തീരത്തു തീ കൊടിയായി കാണിച്ചതിനാലാണു് തിക്കോടി എന്ന പേരു വന്നതെന്നും ഐതിഹ്യം ഉണ്ട്[അവലംബം ആവശ്യമാണ്].
ഏകദേശം 35 കിലോമീറ്റർ അകലെയുള്ള കോഴിക്കോടാണ് ഏറ്റവും അടുത്ത പട്ടണം.
ഒരു തെങ്ങിൻ തൈ വളർത്തൽ കേന്ദ്രം ഇവിടെ ഉണ്ട്. തെങ്ങിൻതൈ നഴ്സറിക്ക് പ്രശസ്തമാണ് തിക്കോടി. കക്ക അഥവാ ചിപ്പികൾക്ക് (കല്ലുമ്മക്കായ) തിക്കോടി പ്രശസ്തമാണ്.
ഇവിടെ സ്ഥിതിചെയ്യുന്ന വെള്ളിയാം കല്ലിൽ ഒരു പഴയ വിളക്കുമാടത്തിന്റെ അവശിഷ്ടങ്ങൾ കാണാം.
പാലൂർ മഹാവിഷ്ണു ക്ഷേത്രം തിക്കോടി==ക്ഷേത്രങ്ങൾ==
- തൃക്കോട്ടൂർ പെരുമാൾപുരം മഹാദേവ ക്ഷേത്രം
- തിക്കോടി ശ്രീ ചീരുംബ ദേവി ക്ഷേത്രം
- പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രം
- തൃക്കോട്ടൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം
- അരിമ്പുർ ശ്രീ കരിയാത്തൻ ക്ഷേത്രം (പുറക്കാട്)
- ചാരുമ്മൽ മീത്തൽ കുട്ടിച്ചാത്തൻ ക്ഷേത്രം (പുറക്കാട്)
- തിക്കോടി അയ്യപ്പ ഭജനമഠം
- കൃഷ്ണഗിരി അയ്യപ്പ ഭജനമഠം (പുറക്കാട്)
- പുറക്കാട് അയ്യപ്പൻകാവ് ക്ഷേത്രം (മേക്കമ്മന)
- ശ്രീകൃഷ്ണ ക്ഷേത്രം തൃക്കോട്ടൂർ(വെസ്റ്റ്)
- കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്രം (പള്ളിക്കര)
- മടവന അയ്യപ്പ ക്ഷേത്രം (പള്ളിക്കര)
- ശ്രീകൃഷ്ണ ക്ഷേത്രം (തൃക്കോട്ടൂർ വെസ്റ്റ് )
- തിക്കോടി ചീറുമ്പ ഭഗവതി ക്ഷേത്രം
- തിക്കോടി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം
തിക്കോടി പ്രധാന മുസ്ലിം പള്ളികൾ
- തിക്കോടി അറഫ പള്ളി
- തിക്കോടി അങ്ങാടി ജുമഅത്ത് പള്ളി
- തിക്കോടി മീത്തലെ ജുമഅത്ത് പള്ളി
- തിക്കോടി സലഫി ജുമാമസ്ജിദ്
- പള്ളിക്കര ജുമാമസ്ജിദ്
- പുറക്കാട് തോട്ടത്തിൽ ജുമാ മസ്ജിദ്
- പുളിയുള്ളതിൽ പള്ളി മുമ്പാറഖ് മസ്ജിദ്
- പെരുമാൾപുരം തഖ്‌വ ജുമാ മസ്ജിദ്
പ്രമുഖ വ്യക്തികൾ
- തിക്കോടിയൻ
- ഗോപികൃഷ്ണൻ തിക്കോടി (കാർട്ടൂണിസ്റ്)
- ബി എം ഗഫൂർ
- ബി എം സുഹറ
- ഇ സുരേഷ് (കാർടൂണിസ്റ്റ്)
- പള്ളിക്കര വി പി മുഹമ്മദ്(സാഹിത്യകാരൻ)
- ബാലകൃഷ്ണൻ നായർ (പി ടി ഉഷയുടെ തൃക്കോട്ടുർ യു പി സ്കൂളിലെ ആദ്യകാല കായികാദ്ധ്യപകൻ)
- പി ടി ഉഷ (ഒളിമ്പ്യൻ)
- പോക്കർ സാഹെബ് (മുൻ എം പി)
- മണിയൂർ ഇ ബാലൻ (സാഹിത്യകാരൻ)
- പദ്മനാഭൻ തിക്കോടി (സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ)
- ചന്ദ്രശേഖരൻ തിക്കോടി (നാടകകൃത്തു)
- രാമചന്ദ്രൻ തിക്കോടി(എഴുത്തുകാരൻ, അദ്ധ്യാപക അവാർഡ് ജേതാവ്)
- പുഷ്പൻ തിക്കോടി (എഴുത്തുകാരൻ)
- ജി തിക്കോടി(കവി)
- മണിമംഗലത്ത് കുട്ട്യാലി (മുൻ എം എൽ എ )
- ഇബ്രാഹിം തിക്കോടി (കവി)
- രാഘവൻ പുറക്കാട് (നാടക നടൻ, TV സീരിയൽ, സിനിമാ നടൻ)
- വി കെ രാഘവൻ വ��ദ്യർ (മുൻ വോളിബോൾ താരം)
- ചെറുവലത്ത് ചാത്തു നായർ (ആദ്യകാല നോവലായ മീനാക്ഷിയുടെ കർത്താവ്)
- എം കുട്ടികൃഷ്ണൻ (പ്രശസ്ത നിരൂപകൻ, മുൻ കേരള സാഹിത്യ അക്കാദമി സെക്രട്ടറി)
- ഡോക്ടർ വി കെ വിജയൻ (നെഞ്ചുരോഗത്തെ കുറിച്ചുള്ള പഠനത്തിന് പി എച് ഡി ലഭിച്ചു.വൈദ്യ ശാസ്ത്ര രംഗ��്തെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്)
- പള്ളിക്കര ടി പി കുഞ്ഞി കൃഷ്ണൻ (നാടകകൃത്ത്)
- ശ്രീധരൻ പള്ളിക്കര (എഴുത്തുകാരൻ)
- ചിറപ്പുറത്തു ദാമോദരൻ അഥവാ ബാലകൃഷ്ണൻ (മുൻ സ്റ്റേറ്റ് വോളിബോൾ താരം (KSEB)
- ഏഷ്യാഡ് കുഞ്ഞിരാമൻ പള്ളിക്കര (ഏഷ്യാഡിൽ കേരളത്തിന് വേണ്ടി തെയ്യം അവതരിപ്പിച്ചു)
- ഭാസി തിക്കോടി(നാടകം)
- കുഞ്ഞികൃഷ്ണൻ പാലൂർ (നാടകനടൻ)
- പള്ളിക്കര കരുണാകരൻ (നാടക,സിനിമ നടൻ)
- വിഭീഷ് തിക്കോടി ( കവി, എഴുത്തുകാരൻ, പ്രവാസി സാംസ്‌കാരിക പ്രവർത്തകൻ)
- രൂപേഷ് തിക്കോടി ( സിനിമ സംവിധായാകാൻ, ഛായ ഗ്രാഹകൻ )
- ബഷീർ തിക്കോടി (എഴുത്തുക്കാരൻ,
വാഗ്മി, സാമൂഹ്യപ്രവറ്റസ്റ്ത്ൻ ) പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി വികെ അച്ചുതൻ വൈദ്യർ.
- റസാഖ് പള്ളിക്കര (കവി, എഴുത്ത്കാരൻ)
- കുറ്റ്യോത്ത് പള്ളിക്കര കുട്ട്യാലി സാഹിബ് (മാപ്പിളപാട്ട് രചയിതാവ്, എഴുത്ത്കാരൻ)
എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്ത പട്ടണം: കോഴിക്കോട് - 35 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്ത വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കരിപ്പൂർ
- ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ: വടകര
- ഏറ്റവും അടുത്തുള്ള ചെറിയ റെയിൽവേ സ്റ്റേഷൻ - തിക്കോടി
അവലംബം