Jump to content

ഐഹോളെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഐഹോളെ
ಐಹೊಳೆ
പട്ടണം
Aihole.jpg
ഐഹോളെയിലെ സ്മാരകങ്ങൾ
Countryഇന്ത്യ
Stateകർണാടക
Districtബാഗൽക്കോട്ട് ജില്ല
Languages
 • Officialകന്നഡ
സമയമേഖലUTC+5:30 (IST)
Nearest cityപട്ടടക്കൽ

ചാലൂക്യരാജാകന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. കർണ്ണാടകസംസ്ഥാനത്തിലെ ബഗൽക്കോട്ട് ജില്ലയിലാണ് ഈ പുരാതനപട്ടണം.

ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങൾ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്കൃതികൾ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടത്തിയ ഉത്ഖനനത്തിനിടയിൽ ചാലൂക്യർക്കുമുമ്പുള്ള ഇഷ്ടികക്കെട്ടിടങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ചാലൂക്യരുടെ ഉദയകാലമായ സി.ഇ. ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നുകഴിഞ്ഞിരുന്നു.

"https://ml.wikipedia.org/w/index.php?title=ഐഹോളെ&oldid=3478705" എന്ന താളിൽനിന്ന് ശേഖരിച്ചത്