ഹരിശ്രീ അശോകൻ
ഹരിശ്രീ അശോകൻ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര നടൻ, സംവിധായകൻ |
സജീവ കാലം | 1986 – മുതൽ |
ജീവിതപങ്കാളി(കൾ) | പ്രീത |
കുട്ടികൾ | അർജുൻ അശോകൻ, ശ്രീകുട്ടി അശോകൻ |
മാതാപിതാക്ക(ൾ) | കുഞ്ചപ്പു, ജാനക��� |
മലയാള ചലച്ചിത്ര നടനും സംവിധായകനുമാണ് ഹരിശ്രീ അശോകൻ. നൂറിലധികം മലയാള ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്.[1] ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്തു.[2]
മുൻകാലജീവിതം
[തിരുത്തുക]1964 ഏപ്രിൽ 6-ന് കൊച്ചിയിലെ എറണാകുളത്ത് വച്ച് പരേതരായ കുഞ്ചപ്പന്റെയും ജാനകിയുടെയും പത്തു മക്കളിൽ ആറാമത്തെ കുട്ടിയായി അശോകൻ (ബാബു എന്ന വിളിപ്പേര്) ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എറണാകുളം എം.എ.എച്ച്.എസിൽ നിന്ന് പൂർത്തിയാക്കി. എറണാകുളത്ത് നിന്ന് ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. 1984-ൽ കേരളത്തിലെ കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി. അവിടെ ജോലിചെയ്യുമ്പോൾ കലാഭവനിൽ ചേരുകയും പിന്നീട് ഹരിശ്രീയിലേക്ക് മാറുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തെ 'ഹരിശ്രീ അശോകൻ' എന്ന് വിളിക്കാൻ തുടങ്ങി.
1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.പഞ്ചാബി ഹൗസ് എന്ന സിനിമയാണ് വഴിത്തി്തിരിവായത്.ഇതിലെ രമണൻ എന്ന ഹാസ്യകഥാപാത്രം ഹിറ്റായി.തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007-ൽ ആകാശം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
കുടുംബം
[തിരുത്തുക]പ്രീതയെ വിവാഹം കഴിച്ചു. ശ്രീകുട്ടി, അർജുൻ അശോകൻ എന്നീ രണ്ട് മക്കളുണ്ട്. അദ്ദേഹത്തിന്റെ മകനായ അർജുൻ അശോകൻ, ഇപ്പോൾ പ്രശസ്തനായ ഒരു ചലച്ചിത്രനടനാണ്.
അവലംബം
[തിരുത്തുക]- ↑ "ഹാസ്യത്തിന് ശ്രീയേകി അശോകൻ". Retrieved 15 September 2014.
- ↑ "Cochin Kalabhavan". Retrieved 15 September 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]