Jump to content

സ്വലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സലാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
a-നിസ്കരത്തിലേക്ക് പ്രവേശിക്കുന്നു.
b-നിസ്കാരത്തിൽ നിൽക്കുന്നു.
c-റുകൂഅ്.
d-ഇഅ്തിദാൽ.
e-സുജൂദ്.
f-ഇടയിലെ ഇരുത്തം.
g-രണ്ടാം സുജൂദ്.
h-അത്തഹിയ്യാത്ത്.
i-വലത്തോട്ട് മുഖം തിരിച്ച് സലാം പറയുന്നു.
j-ഇടത്തോട്ട് മുഖം തിരിച്ച് സലാം വീട്ടുന്നു.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

മുസ്ലീങ്ങൾ ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനക്കാണ് നമസ്ക്കാരം അല്ലെങ്കിൽ നിസ്ക്കാരം എന്നു പറയുന്നത്. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. സ്വലാത് എന്നതിലെ ത് എന്നത് നിശ്ശബ്ദമായതിനാൽ സ്വലാ എന്നാണ് വായിക്കപ്പെടുന്നത്. പ്രാർഥന, അനുഗ്രഹം, ആശീർവാദം എന്നുമൊക്കെയാണതിന്റെ അർത്ഥങ്ങൾ. ഖുർആനിൽ വിശ്വാസികളോട് സമയാസമയങ്ങളിൽ നമസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാൽ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുർആനിലില്ല. അത് പ്രവാചകചര്യയിൽ നിന്നാണ് ലഭിക്കുന്നത്.

വുദു (കൈകാലുകളും മുഖവും ശുദ്ധീകരിക്കുക) എടുത്ത ശേഷം 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു തുടങ്ങി 'അസ്സലാമു അലൈക്കും വറഹ്മത്തുള്ള' എന്ന സലാം ചൊല്ലി കൊണ്ട് അവസാനിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവർത്തികളും കൂടിയതാണ് നിസ്കാരം. ഇസ്രാഅ് മിഅ്റാജ് രാത്രിയിൽ അല്ലാഹു മുഹമ്മദ് നബിക്കും സമുദായത്തിനും സമ്മാനമായി നൽകിയതാണ് ഈ കർമ്മം എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്] അന്ന് രാത്രി നിർബന്ധമാക്കിയ നിസ്കാരം പിറ്റേദിവസത്തെ ളുഹർ മുതൽ പ്രാവർത്തികമാക്കി. അതിൻറെ അടിസ്ഥാനത്തിലാണ് ളുഹ്റിന് വെളിവാകുക എന്നർത്ഥംവരുന്ന ളുഹർ എന്ന പേരിട്ടതത്രെ.[അവലംബം ആവശ്യമാണ്] ശാരീരികമായ ആരാധനകളിൽ ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ കർമ്മമാണ് നിസ്കാരം. എല്ലാവിധ അശുദ്ധികളിൽ നിന്നും മാലിന്യങ്ങളിൽനിന്നും മനസ്സും ശരീരവും വസ്ത്രവും പരിസരവും എല്ലാം വൃത്തിയാക്കി വിശുദ്ധമായ കഅ്ബയിലേക്ക് തിരിഞ്ഞു കൊണ്ട് നിർവഹിക്കപ്പെടുന്ന ഒരാരാധനയാണ് ഇത്. ദൈവ സന്നിധിയിൽ നിൽക്കുന്നു എന്ന ബോധത്തോടെ പ്രാർത്ഥിക്കുകയും ഏതാനും ഖുർആൻ വചനങ്ങൾ ഓതുകയും എന്നും നിന്നും കുനിഞ്ഞും ഇന്നും നെറ്റിത്തടം ഭൂമിയിൽ വെച്ചും സ്തോത്രങ്ങൾ ചൊല്ലുകയാണ് ഇതിൻറെ ഹ്രസ്വരൂപം. മക്കയിലെ കഅബയുടെ തൊട്ടടുത്തുള്ള അവർ അതിന് അഭിമുഖമായി അതിനെ ചുറ്റുഭാഗത്തും വൃത്താകൃതിയിലായി അണിയായി നിൽക്കണം. പിന്നീട് അതിന് പിന്നിലുള്ളവർ, അങ്ങനെ ലോകത്ത് നിസ്കരിക്കുന്ന അവരെല്ലാം ഈ അണികളുടെ ഒരു ഭാഗമാകണം. അഥവാ എല്ലാവരുംകൂടി കഅബ യാകുന്ന കേന്ദ്ര ബിന്ദുവിനു ചുറ്റും സങ്കല്പിക്കപ്പെടുന്ന ചെറുതും വലുതുമായി വൃത്തത്തിൽനിന്ന് അവരുടെ ഉടമസ്ഥനായ സ്രഷ്ടാവിനെ ചെയ്യണമെന്ന് അർത്ഥം. മനുഷ്യ വർഗ്ഗങ്ങൾ എല്ലാം തന്നെ ആ കേന്ദ്രബിന്ദുവിൽ നിന്ന് ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പാർത്തവരാണ് എന്നാണ് മുസ്ലിം വിശ്വാസം. നിസ്കരിക്കുന്ന കഅബയുടെ ദിശയെ ഖിബ്‌ല എന്നു പറയുന്നു. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ[1]. ശുദ്ധിയുള്ള ഏതു സ്ഥലത്തു വെച്ചും നമസ്ക്കരിക്കാവുന്നതാണ്.

അഞ്ച് നിർബന്ധ നമസ്കാരങ്ങൾ

[തിരുത്തുക]
  1. സുബ്‌ഹ് (ഫജർ പ്രഭാതത്തിലുള്ളത്)
  2. ദുഹർ (ഉച്ച സമയത്ത്)
  3. അസർ (വൈകുന്നേരം)
  4. മഗ്‌രിബ് (സൂര്യാസ്തമനത്തിന് ശേഷം)
  5. ഇശാഅ് (രാത്രി സമയത്ത്)

സമയങ്ങൾ

[തിരുത്തുക]

അഞ്ച് നമസ്കാരങ്ങളും അനുഷ്ഠിക്കാൻ പ്രത്യേക സമയങ്ങളുണ്ട്.

  • സുബഹി നമസ്ക്കാര സമയം പുലരിയുടെയും സൂര്യോദയത്തിന്റെയും ഇടയിലാണ്‌ .
  • ളുഹർ- ഉച്ച മുതൽ ഒരു വസ്തുവിന്റെ നിഴൽ അതിനോളമാവുന്നത് വരെ.
  • അസർ സൂര്യൻ അസ്തമിക്കുന്നത് വരെ[അവലംബം ആവശ്യമാണ്].
  • മഗ്‌രിബ് മേഘത്തിലെ കടും ചുവപ്പ് മാറുന്നത് വരെ.
  • ഇശാ നേരം വെളുക്കുന്നവരെ.

സാധാരണ പുരുഷന്മാർ ഈ 5 നിർബന്ധ നമസ്ക്കാരം പള്ളികളിൽ വെച്ചാണ് ജമാഅത്തായി നമസ്ക്കരിക്കേണ്ടത്. സ്ത്രീകൾക്ക് പള്ളിയിൽ പോകണമെന്ന് നിർബന്ധിക്കുന്നില്ല. ബോധമുള്ള ഏതവസ്ഥയിലും നമസ്കാരം നിർബന്ധമാണ്.

ഐഛികനമസ്ക്കാരങ്ങൾ

[തിരുത്തുക]

നിർബന്ധമല്ലാതെയും ധാരാളം നമസ്ക്കാരങ്ങൾ ഉണ്ട്. പെരുന്നാൾ നമസ്ക്കാരം, ഗ്രഹണ നമസ്കാരം, മയ്യിത്ത് നമസ്ക്കാരം, പള്ളിയിൽ പ്രവേശിച്ചാൽ അനുഷ്ഠിക്കേണ്ട നമസ്കാരം മുതലായവ ഉദാഹരണം.

തയ്യാറെടുപ്പ്

[തിരുത്തുക]

നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അശുദ്ധികളിൽ നിന്ന് ശുദ്ധിയാവേണ്ടതുണ്ട്. വലിയ അശുദ്ധി യിൽ നിന്നും ശുദ്ധിയായിട്ടുണ്ടെങ്കിൽ ചെറിയ അശുദ്ധി യിൽ നിന്നും ശുദ്ധിയായി നിസ്കാരത്തിൽ പ്രവേശിക്കാവുന്നതാണ്. വുദു/(അംഗ സ്നാനം)എടുക്കുകയോ വെള്ളം കിട്ടാത്ത സമയത്ത് തയമ്മും(മണലോ മണ്ണൊ ഉപയോഗിച്ചുള്ള ശുദ്ധീകരണം) ചെയ്യുകയോ ചെയ്യുന്നതിനെയാണ് ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവുക എന്ന് പറയുന്നത്. കുളി നിർബന്ധമാവുന്നതിനെ വലിയ അശുദ്ധി എന്ന് പറയുന്നു. സംയോഗത്തിലൂടെ യും സ്ഖലനത്തിലൂടെയും കുളി നിർബന്ധമാവൂന്നു.

ഖുർ ആനിൽ അല്ലാഹു പറയുന്നു.

വുദുവിന്റെ രൂപം

[തിരുത്തുക]

വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം മുൻ കൈ കഴുകുക. മൂക്കിലും വായിലും വെള്ളം കേറ്റിചീറ്റുക. മുഖം മുടിമുതൽ താടിവരെ കഴുകുക. രണ്ടു കയ്യും മുട്ടോട് കൂടി കഴുകുക. തല മുഴുവനും ഒരു പ്രാവശ്യം മാത്രം തടവുക. ചെവി രണ്ടും തടവുക. കാൽ രണ്ടും നെരിയാണിക്ക് താഴെയായി കഴുകുക.

നിസ്കാരത്തിന്റെ രൂപം

[തിരുത്തുക]
നമസ്ക്കാരസമയം പ്രദർശിപ്പിക്കുന്ന പട്ടിക
I. സുബ്‌ഹി, II. ദുഹർ, III. അസർ, IV. മഗ്‌രിബ്, V. ഇശാ
ഈജിപ്തിലെ കൈറോയിലെ ഒരു നിസ്കാരം.1865ലെ ചിത്രം

[ഖിബ്‌ല] നേരെ നിന്ന് അല്ലാഹുവിനു വേണ്ടി ഇന്ന നിസ്കാരം നിർവ്വഹിക്കുന്നു എന്ന് കരുതുന്നതോടുകൂടി നിസ്ക്കാരത്തിൽ പ്രവേശിക്കുന്നു.ശേഷം ഖുർആനിലെ ഫാത്തിഹ സൂറത് മന:സ്സാന്നിധ്യത്തോടെ പാരായണം ചെയ്യുന്നു.അതിനു ശേഷം കൈ രണ്ടും കാൽ മുട്ടിൽ ഊന്നി കുനിഞ്ഞു നിൽക്കുന്നു.(റുകൂഅ്). പിന്നെ നിവർന്ന് നിൽക്കുക(ഇഅ്തിദാൽ). തുടർന്ന് നെറ്റി മൂക്ക് കൈവിരലുകളുടെ പള്ള മുട്ട് കാൽ വിരലുകളുടെ പള്ള എന്നിവ ഭൂമിയിൽ വെക്കുന്നു(സുജൂദ്). പിന്നീട് വലത്തെകാൽവിരല് നാട്ടിനിർത്തി ഇടത്തെ കാൽ പരത്തിവച്ച് അതിന്മേൽ ഇരിക്കുന്നു. വീണ്ടും ഒരു പ്രാവശ്യം സുജൂദ് ചെയ്യുക. ഇതിനെ ഒരു റകഅ��്ത് എന്ന് പറയുന്നു. ഇവ ഓരോന്നിന്റെയും ഇടയിൽ അടക്കം പാലിക്കേണ്ടതാണ്. നിസ്കാരം അവസാനിക്കുമ്പോൾ രണ്ട് സുജൂദിനിടയിൽ ഇരിക്കുന്നത് പോലെ ഇരുന്ന് മുഖം രണ്ട് ഭാഗത്തേക്കും തിരിച്ച് സലാം പറഞ്ഞ് നിസ്കാരത്തിൽ നിന്നും വിരമിക്കുന്നു.നമസ്ക്കാരങ്ങളിൽ ഓരോ രണ്ട് റകഅത്ത് കഴിയുമ്പോഴും നമസ്ക്കാരം അവസാനിക്കുമ്പോഴും ഇരിക്കുന്നതിനെ അത്തഹിയ്യാത്ത് എന്ന് പറയുന്നു. രണ്ട് റകഅത്തിൽ കൂടുതലുള്ള നിസ്കാരങ്ങളുടെ ഇടയിൽ രണ്ട് റകഅത്ത് കഴിയുമ്പോൾ ഒരു അത്തഹിയ്യാത്ത് നിർവ്വഹിക്കുന്നു. നിർബന്ധ നമസ്കാരങ്ങളുടെ റകഅത്തുകൾ ഈ വിധമാണ്. സുബഹി രണ്ട്, ളുഹർ നാല്, അസർ നാല്, മഗ്‌രിബ് മൂന്ന്, ഇശാ നാല്. ഇത്രയുമാണ് നമസ്കാരത്തിന്റെ ചുരുങ്ങിയ രൂപം. നിസ്കാരത്തിനിടയിൽ നിസ്കാരത്തിന്റെഓരോ ഭാഗത്തും പ്രാർത്ഥനകളും പ്രകീർത്തനങ്ങളും അറബിയിൽ അർത്ഥം ഗ്രഹിച്ച് ഉരുവിടൽ സുന്നത്താണ്.

മുഹമ്മദ് നബിയുടെ നമസ്കാരത്തിന്റെ രൂപം

[തിരുത്തുക]
  • റുക്ന് എന്നാൽ ഒരു കാര്യത്തിന്റെ പൂർത്തീകരണത്തിന് അനിവാര്യവും അതിന്റെ തന്നെ ഭാഗവുമാണ്.അതിന്റെ അഭാവത്തിൽ അതിനെ ആശ്രയിച്ചുകൊണ്ടുള്ള പ്രവൃത്തി അസാധുവാകും.നമസ്കാരത്തിലെ കുനിഞ്ഞൂ നിൽകൽ(റുകൂഇ) ഇതിനുദാഹരമാണ്‌
  • ശർത്ത് എന്നാൽ റുക്ന് പോലെ തന്നെയാണ്‌. എന്നാൽ അത് ആ പ്രവൃത്തിയുടെ വെളിയിലുള്ളതാണെന്ന് മാത്രം. ഉദാഹരണം വുദു

കഅബയെ അഭിമുഖീകരിക്കൽ

[തിരുത്തുക]
  1. നമസ്കാരത്തിനായി എഴുന്നേറ്റു നിന്നാൽ നിർബന്ധ നമസ്കാരമായാലും ഐച്ഛിക നമസ്കാരമായാലും എവിടയായിരുന്നാലും ഖിബ്‌ലയെ അഭിമുഖീകരിക്കൽ നമസ്കാരത്തിന്റെ റുക്നാണ്‌.അതില്ലാതെ നിസ്കാരം ശരിയാവുകയില്ല.
  2. കഠിനമായ യുദ്ധത്തിന്റെ അവസരത്തിലും അതിയായ ഭയത്തിന്റെ നമസ്കാരത്തിലും കഅബയെ അഭിമുഖീകരിക്കേണ്ട അനിവാര്യത ഒഴിവാക്കിയിട്ടുണ്ട്.രോഗികളെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും വാഹനത്തിലുള്ള നമസ്കാരസമയം കഴിഞ്ഞുപോകുമെന്ന് ഭയപ്പെടുന്നവരെയും അതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
  3. കഅബയെനേരിൽ കാണുന്നവർക്ക് അതിനെ നേരിട്ട് അഭിമുഖീകരിക്കൽ നിർബന്ധമാണ്‌.സാധിക്കാത്തവർ അതിന്റെ ദിശയിലേക്ക് തിരിയേണ്ടതാണ്‌
  4. മേഘം മൂടിയതിനാലോ മറ്റുവല്ല കാരണത്താലോ നേരായ ദിശകണ്ടെത്താനുള്ള പരിശ്രമത്തിനു ശേഷം ഖിബ്‌ലയുടെതല്ലാത്ത ദിശയിലേക്ക് തിരിഞ്ഞ് ആരെങ്കിലും നിസ്കരിച്ചാൽ, അവന്റെ നിസ്ക്കാരം സ്വീകാര്യമാണ്‌.ശേഷം മറ്റൊരാൾ നേരായ ദിശ കാണിച്ചാൽ അവൻ അങ്ങോട്ട് തിരിയേണ്ടതാണ്‌.

നിറുത്തം (ഖിയാം)

[തിരുത്തുക]
  1. നിന്നുകൊണ്ട് നമസ്കരിക്കൽ നിർബന്ധമാണ്‌.അതിയായ ഭയത്തിന്റെ അവസരത്തിൽ യാത്ര ചെയ്തു നമസ്കരിക്കൽ അനുവദീനീയമാണ്‌.നിന്നു നമസ്ക്കരിക്കാൻ കഴിയാത്ത രോഗി സാധിക്കുമെങ്കിൽ ഇരുന്ന് അല്ലെങ്കിൽ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു കൊണ്ടോ നമസ്കരിക്കേണ്ടതാണ്‌.റുകൂഉം സുജൂദും തല കുനിച്ചു കൊണ്ട് നിർ‌വഹിക്കണം. റുക്കുഇനെക്കാൾ കൂടുതൽ തലകുനിച്ചു കൊണ്ടു സുജൂദും ചെയ്യണം.ഐച്ഛിക നമസ്ക്കാരം സഞ്ചരിച്ചു കൊണ്ടോ ഇരുന്നു കൊണ്ടോ നിർ‌വഹിക്കാവുന്നതാണ്‌.
  2. ഇരുന്നുകൊണ്ട് നമസ്ക്കരിക്കുന്നയാൾക്ക്, സുജൂദ് ചെയ്യുന്നതിനു വേണ്ടി തറയിൽ നിന്നും ഉയർന്നു നിൽക്കുന്നവിധം വല്ലതും വെക്കാൻ പാടില്ല.

വാഹനത്തിലെ നമസ്കാരം

[തിരുത്തുക]
  1. കപ്പലിൽ അതുപോലുള്ളവാഹനത്തിലോ വെച്ച് നിർബന്ധനമസ്ക്കാരം നിർവ്വഹിക്കൽ അനുവദിനീയമാണ്‌.വീഴുമെന്ന് ഭയമുണ്ടെങ്കിൽ ഇരുന്നുകൊണ്ട് നമസ്ക്കരിക്കൽ അനുവദിനീയമാണ്‌.
  2. പ്രായാധിക്യം കാരണമോ ശരീരത്തിന്റെ ദുർബലത നിമിത്തമോ വടിയിന്മേലോ തൂണിന്മേലോ ചാരി നിന്നു നമസ്കരിക്കൽ അനുവദിയമാണ്‌.

നിരുത്തവും ഇരുത്തവും ഒരുമിച്ച് നിർവ്വഹിക്കൽ

[തിരുത്തുക]
  1. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ രാത്രി നമസ്കാരം ഇരുന്നുകൊണ്ടും നിന്ന് കൊണ്ടും സമ്മിശ്രമായും നിർവ്വഹിക്കാവുന്നതാണ്‌.അങ്ങനെ ചെയ്യുമ്പോൾ ഇരുന്നുകൊണ്ട് പാരായണം ചെയ്യുകയും റുകൂഇനു അല്പം മുൻപായി നിൽക്കുകയും പിന്നെ ബാക്കി സൂക്തങ്ങൾ നിന്നുകൊണ്ട് ഓതുകയും ശേഷം റുകൂഉം സുജൂദും ചെയ്യുകയും രണ്ടാം റകാഅത്തിൽ ഇതു തുടരുകയും ചെയ്യാവുന്നതാണ്‌.
  2. ഇരുന്നുകൊണ്ട് നമസ്കരിക്കുകയാണെങ്കിൽ ചമ്രം പടിഞ്ഞിരിക്കുകയോ സൗകര്യപ്രദമായ മറ്റേതെങ്കിലും രൂപത്തിൽ ഇരി��്കുകയോ ചെയ്യാം.

പാദ രക്ഷകൾ ധരിച്ചുകൊണ്ടുള്ള നമസ്കാരം

[തിരുത്തുക]

പാദ രക്ഷകൾ ധരിച്ച് നമസ്കരിക്കാൻ പാടില്ല[അവലംബം ആവശ്യമാണ്], എന്നാൽ മയ്യത്ത് നിസ്കാരം പാദ രക്ഷ ധരിച്ച് പള്ളിയുടെ പുറത്ത് വച്ച് നമസ്കരിക്കാം. സോക്സ് ധരിച്ച് നിസ്കരിക്കുന്നതിൽ വിരോധമില്ല.

വിവിധ തരം നമസ്കാരങ്ങൾ

[തിരുത്തുക]

ദിവസവും അനുഷ്ഠിക്കേണ്ട അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് പുറമെ പ്രത്യേക ദിനങ്ങളിലും അവസരങ്ങളിലും അനുഷ്ഠിക്കേണ്ട വിവിധ നമസ്കാരങ്ങളുണ്ട്.

സുന്നത്ത് നമസ്കാരങ്ങൾ

[തിരുത്തുക]

അഞ്ച് നേരമുള്ള നിർബന്ധ നമസ്കാരങ്ങൾക്ക് പുറമേ ഐഛികമായി അനുഷ്ഠിക്കാവുന്ന നമസ്കാരങ്ങളാണ് സുന്നത്ത് നമസ്കാരങ്ങൾ. ഓരോ ദിവസത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മുൻപും പിൻപും അനുഷ്ഠിക്കാവുന്ന സുന്നത്ത് നമസ്കാരങ്ങളെയാണ് റവാത്തിബ് നമസ്കാരങ്ങൾ എന്നു പറയുന്നത്.

ഇവക്കു പുറമെ, പള്ളിയിൽ പ്രവേശിച്ചാൽ ഇരിക്കുന്നതിനു മുൻപായി രണ്ടു റക്അത്ത് നമസ്കാരം സുന്നത്ത് ആണ്. ഇതിനെ തഹിയ്യത്തുൽ മസ്ജിദ് എന്നു പറയുന്നു. അതു പോലെ വിത്‌ർ നമസ്കാരവും ഒരു സുന്നത്ത് നമസ്കാരം ആണ്.

ളുഹാ നംസ്കാരം

[തിരുത്തുക]

രാവിലെ സൂര്യൻ ഉദിച്ച് അല്പം കഴിഞ്ഞ ശേഷം ളുഹർ നമസ്കാരത്തിന് മുൻപായി അനുഷ്ഠിക്കാവുന്ന സുന്നത്ത് നമസ്കാരമാണ് ളുഹാ.രണ്ടു റക്അത്ത്[2] ആണ് ഈ നമസ്കാരം.

ജം‌ഉം ഖസ്‌റും

[തിരുത്തുക]

അവശ്യസന്ദർഭങ്ങളിൽ രണ്ടു നമസ്കാരങ്ങൾ കൂട്ടി ഒരു സമയത്ത് നിർ‌വ്വഹിക്കാം. ളുഹറും അസറും തമ്മിലോ, മഗ്‌രിബും ഇശാഉം തമ്മിലോ കൂട്ടി ഒരു സമയത്ത് നമസ്കരിക്കുന്നതിന്‌ ജം‌അ്‌ (കൂട്ടുക) എന്നു പറയുന്നു. ജം‌അ്‌ രണ്ടു തരത്തിലുണ്ട്.ആദ്യത്തെ നമസ്കാരത്തിന്റെ സമയത്തിൽ രണ്ടാമത്തേതും കൂട്ടി നമസ്കരിക്കുകയാണെങ്കിൽ അതിനെ ജം‌ഉത്തഖ്‌ദീം എന്നു പറയുന്നു. ആദ്യത്തെ നമസ്കാരം രണ്ടാമത്തേതിന്റെ സമയത്ത് കൂട്ടി അനുഷ്ഠിക്കുകയാണെങ്കിൽ അതാണ്‌ ജം‌ഉത്ത‌അ്‌ഖീർ രോഗികൾക്കും യാത്രക്കാർക്കും അനുവദിക്കപ്പെട്ട ആനുകൂല്യമാണ്‌ ജം‌അ്‌.

നാലു റക്‌അത്തുള്ള നമസ്കാരത്തെ (ളുഹർ, അസർ, ഇശാ എന്നിവ) രണ്ടാക്കി നമസ്കരിക്കുന്നതിനെ ഖസ്‌റ്(ചുരുക്കൽ) എന്നു പറയുന്നു. ദീർഘദൂര യാത്രക്കാരാണ്‌ ഖസ്‌റ് ചെയ്യേണ്ടത്. സുബഹ് നമസ്കാരത്തിന്‌ ജം‌ഉം ഖസ്‌റും ബാധകമല്ല.[3]

പ്രധാന ലേഖനം: ജുമുഅ (നമസ്ക്കാരം)

എല്ലാ വെള്ളിയാഴ്ചകളിലും ളുഹർ നമസ്കാര സമയത്ത് പള്ളികളിൽ വെച്ചു നടത്തപ്പെടുന്ന നമസ്കാരമാണിത്. ജുമുഅ നമസ്കാരം നടത്തപ്പെടുന്ന പള്ളികൾ ജുമുഅത്ത് പള്ളികൾ എന്നറിയപ്പെടുന്നു.രണ്ടു റക്‌അത്ത് ആണ്‌ ജുമുഅ നമസ്കാരം. ജുമുഅ നമസ്കാരം നിർ‌വ്വഹിച്ച് വ്യക്തി വീണ്ടും ളുഹർ നമസ്കരിക്കേണ്ട ആവശ്യമില്ല. നമസ്കാരത്തിന്‌ നേതൃത്വം നൽകുന്നയാൾ (ഇമാം) ജുമുഅ നമസ്കാരത്തിന്‌ മുൻപ് ഖുതുബ നടത്തും. ഇത് അറബിയിൽ തന്നെ വേണമെന്നും അല്ല, ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണമെന്നും രണ്ടഭിപ്രായമുണ്ട്.

ഈദ് നമസ്കാരങ്ങൾ

[തിരുത്തുക]
ഈദ് ഗാഹിൽ ഉദ്‌ബോധന പ്രസംഗം നടത്തുന്ന ഇമാം. ജിദ്ദ നഗരത്തിൽ നിന്നുമുള്ള ദൃശ്യം

അറബി മാസം ശവ്വാൽ ഒന്നിന്‌ ആഘോഷിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ദുൽഹജ്ജ് മാസം പത്തിന്‌ ആഘോഷിക്കുന്ന വലിയ പെരുന്നാൾ (ഈദുൽ അസ്‌ഹാ) എന്നീ ദിനങ്ങളിൽ സൂര്യോദയത്തിന്‌ ശേഷം ഉച്ചക്കു മുൻപ് നടത്തപ്പെടുന്ന രണ്ടു റക്‌അത്ത് നമസ്കാരങ്ങളാണ്‌ ഈദ് നമസ്കാരങ്ങൾ അഥവാ പെരുന്നാൾ നമസ്കാരങ്ങൾ‍. സാധാരണ നമസ്കാരക്രമത്തിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും പെരുന്നാൾ നമസ്കാരം. ജുമുഅ നമസ്കാരത്തിൽ നിന്ന് വിപരീതമായി പെരുന്നാൾ ദിനത്തിൽ നമസ്കാരത്തിന്‌ ശേഷമായിരിക്കും പ്രസംഗം നടത്തുക. സധാരണ തുറസ്സായ സ്ഥലത്താണ്‌ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കുക. ഈ സ്ഥലത്തെ ഈദ്ഗാഹ് എന്ന് പറയുന്നു. മഴയോ മറ്റു തടസ്സങ്ങളോ ഉണ്ടെങ്കിൽ പള്ളിയിൽ വെച്ചും നമസ്ക്കരിക്കാം.

ഗ്രഹണ നമസ്കാരങ്ങൾ

[തിരുത്തുക]

സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ നടക്കുമ്പോൾ അനുഷ്ഠിക്കേണ്ട രണ്ടു റക്‌അത്ത് നമസ്കാരങ്ങളാണിവ. ഗ്രഹണം തുടങ്ങിയതു മുതൽ അവസാനിക്കുന്നത് വരെ നമസ്കരിക്കുന്നതാണ്‌ രീതി. മറ്റു നമസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു റക്‌അത്തിൽ തന്നെ രണ്ട് റുകൂഉം രണ്ടു നിർത്തവുമുണ്ടെന്നതാണ്‌ ഈ നമസ്കാരത്തിന്റെ പ്രത്യേകത. ഗ്രഹണത്തിന്റെ ദൈർഘ്യമനുസരിച്ച് ഖുർ‌ആൻ പാരായണവും റുകൂഉം സുജൂദും വളരെ ദീർഘിപ്പിക്കുന്നതും ഈ നമസ്കാരത്തിന്റെ പ്രത്യേകതകളാണ്‌. നമസ്കാരത്തിന് ശേഷം നമസ്കാരത്തിന് നേതൃത്വം കൊടുത്തയാൾ (ഇമാം) പ്രസംഗം നടത്തേണ്ടതുണ്ട്.

ഇസ്‌തിസ്‌ഖാ‌അ് നമസ്കാരം

[തിരുത്തുക]

നാട്ടിൽ വരൾച്ച ബാധിക്കുമ്പോഴും മഴ ലഭിക്കാതെ വരുമ്പോഴും നടത്തുന്ന നമസ്കാരമാണ് ‘സ്വലാത്തുൽ ഇസ്‌തിസ്‌ഖാ‌അ്‘. ജനങ്ങൾ അവരുടെ വളർത്തുമൃഗങ്ങളേയും കൊണ്ട് വന്ന് ഒരു മൈതാനത്ത് ഒരുമിച്ച് കൂടിയാണ് ഇത് നമസ്കരിക്കേണ്ടത്. പെരുന്നാൾ നമസ്കാരം പോലെ രണ്ട് റക്‌അത്താണ്‌ ഈ നമസ്കാരവും. നമസ്കാരശേഷം ഇമാം പ്രസംഗം നടത്തേണ്ടതുണ്ട്.

വിത്‌ർ നമസ്കാരം

[തിരുത്തുക]

ഇശാ നമസ്കാരത്തിന് ശേഷമുള്ള റവാത്തിബ് നമസ്കാരത്തിന് ശേഷം സുബ്‌ഹ് നമസ്കാരത്തിന് മുൻപായി അനുഷ്ഠിക്കാവുന്ന സുന്നത്ത് നമസ്കാരമാണ് വിത്‌ർ.ഇത് ചുരുങ്ങിയത് ഒരു റകത്തും കൂടിയാൽ പതിനൊന്ന് റകഅത്തുമാണ് നമസ്കരിക്കേണ്ടത്. റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യയിൽ അവസാനിപ്പിക്കുന്നതിലാണ് ഇവ വിത്‌ർ (ഒറ്റ)എന്നറിയപ്പെടുന്നത്.

  • തഹജ്ജുദ് നമസ്കാരം - ഇശാ നമസ്കാരാനന്തരം അല്പം ഉറങ്ങിയ ശേഷം അർദ്ധരാത്രി സമയത്ത് ഉണർന്നാണ് വിത്ർ നമസ്കാരം അനുഷ്ഠിക്കുന്നതെങ്കിൽ അതിനെ തഹജ്ജുദ് നമസ്കാരം( ഉറക്കമിളച്ചുള്ള നമസ്കാരം) എന്നു പറയുന്നു.
  • തറാവീഹ് നമസ്കാരം - റമദാൻ മാസത്തിലെ വിത്‌ർ നമസ്കാരത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. ദീർഘമായി ഖുർ‌ആൻ പാരായണം ചെയ്തുകൊണ്ട് റമളാൻ മാസത്തിലുള്ള പ്രത്യേക നിസ്കാരമാണു തറാവീഹ് നമസ്കാരം ഇത് 20 റക് അതാണെന്നും 8 ആണെന്നും അഭിപ്രായവ്യത്യാസമുണ്ട്.

ഇസ്‌തിഖാറഃ നമസ്കാരം

[തിരുത്തുക]

അനുവദനീയമായ ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാൻ വിഷമം അനുഭവപ്പെടുമ്പോൾ മനസ്സമാധാനം ലഭിക്കാനും ശരിയായ വഴി തോന്നിപ്പിക്കാനുമായി വിശ്വാസികൾക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നമസ്കാരമാണ് ഇസ്‌തിഖാറഃ നമസ്കാരം.

മയ്യിത്ത് നമസ്കാരം

[തിരുത്തുക]

മരണപ്പെട്ട വ്യക്തിയുടേ പരലോകഗുണത്തിനായി അനുഷ്ഠിക്കുന്ന പ്രാർഥനയാണ് മയ്യിത്ത് നമസ്കാരം. മൃതശരീരം (മയ്യിത്ത്) മുന്നിൽ വച്ച് മരണമടഞ്ഞ വ്യക്തിയുമായി ഏറ്റവും അടുപ്പമുള്ള ഒരാൾ നേതൃത്വം കൊടുത്താണ് ഇത് അനുഷ്ഠിക്കേണ്ടത്. റുകൂഅ്, സുജൂദ്, എന്നിവ ഇല്ല എന്നത് മയ്യിത്ത് നമസ്കാരത്തിന്റെ പ്രത്യേകതയാണ്. ഒന്നിൽ കൂടുതൽ ആളുകൾ മരിച്ചിട്ടുണ്ടെങ്കിലും ഒരു മയ്യിത്ത് നമസ്കാരം മതിയാവും. സ്ത്രീയാണ് മരിച്ചതെങ്കിൽ മൃതശരീരത്തിന്റെ മധ്യഭാഗത്തും പുരുഷനാണെങ്കിൽ ശിരോഭാഗത്തുമാണ് ഇമാം (നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നയാൾ ) നിൽക്കേണ്ടത്.

ഖബറിന്മേലുള്ള നമസ്കാരം

[തിരുത്തുക]

മയ്യിത്ത് നമസ്കാരത്തിന് പങ്കെടുക്കാൻ കഴിയാത്തവർക്ക് അടക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കു വേണ്ടി ഖബറിന്മേൽ വച്ച് മയ്യിത്ത് നമസ്കരിക്കാം[അവലംബം ആവശ്യമാണ്]. ഈ മയ്യിത്ത് നമസ്കാരമാണ് ഖബറിന്മേലുള്ള നമസ്കാരം.

അനുബന്ധം

[തിരുത്തുക]

അബൂ മുഖാതിലിന്റെ ‘അല്ലാഹു തേടുന്നത്...’ എന്ന ഗ്രന്ഥം.

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഖിബ്‌ല
  2. നമസ്കാരം ഒരു ലഘുപഠനം - അബ്ദുൽ ഹഖ് സുല്ലമി ആമയൂർ , കെ.എൻ.എം. പബ്ലിഷിം‌ഗ് വിം‌ഗ്, മുജാഹിദ് സെന്റർ, കോഴിക്കോട്-2
  3. നമസ്കാരം:എന്തിന്ന്-എങ്ങനെ,വിവിധ നമസ്കാരങ്ങൾ, കോയക്കുട്ടി ഫാറൂഖി, കോപറേറ്റീവ് ഓഫീസ് ഫോർ കാൾ ആന്റ് ഗൈഡൻസ്, അൽ ബദീഅ, കമ്മ്യൂണിറ്റീസ് സെക്ഷൻ, സൗദി അറേബ്യ
"https://ml.wikipedia.org/w/index.php?title=സ്വലാ&oldid=3981404" എന്ന താളിൽനിന്ന് ശേഖരിച്ചത്