ഇസ്‌ലാമിക വാസ്തുവിദ്യ
ഇസ്ലാമിക വാസ്തുവിദ്യ എന്നത് ഇസ്ലാമികവും പ്രാദേശികവുമായ അടിത്തറകളിൽ കാലാകാലങ്ങളിലുള്ള മുസ്ലിം ഭരണാധികാരികളാലും മറ്റും നടപ്പിൽ വരുത്തിയതുമായ നിർമ്മാണങ്ങളെ കുറിക്കുന്നു. പ്രധാനമായും പള്ളികൾ, ശവകുടീരങ്ങൾ, കൊട്ടാരങ്ങൾ, കോട്ടകൾ എന്നിവയിലാണ് ഇസ്ലാമിക വാസ്തുവിദ്യ കണ്ടുവരുന്നത്.
ചരിത്രം
[തിരുത്തുക]പ്രവാചകൻ മുഹമ്മദിന്റെ കാലത്തും സമീപ ദശകങ്ങളിലും മുസ്ലിംകൾ നിർമ്മിച്ച പള്ളികളും മറ്റും വളരെ ലളിതമായ രീതിയിലുള്ളതായിരുന്നു. പിന്നീട് ഒട്ടേറെ പ്രദേശങ്ങൾ ഇസ്ലാമിന്റെ അധീനതയിൽ വന്നപ്പോൾ അന്നാട്ടിൽ മുസ്ലിംകൾക്ക് ആദ്യം ചെയ്യാനുണ്ടായിരുന്നത് പള്ളി നിർമ്മിക്കുക എന്നതായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ പ്രദേശികമായ വാസ്തുകലകൾ ഉൾക്കൊണ്ടുകൊണ്ടുള്ള നിർമ്മാണങ്ങളാണ് അവർ നടത്തിയത്. പിന്നീട് പ്രാദേശികമായ വാസ്തുകലയെ മുസ്ലിംകൾ വികസിപ്പിക്കുകയായിരുന്നു. ഇസ്ലാമിക അടിത്തറകൾക്കു നിരക്കാത്തതിനാൽ ചിത്രങ്ങളും രൂപങ്ങളും ഇസ്ലാമിക വാസ്തുവിദ്യയിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് ഇതര വാസ്തുവിദ്യകളിൽനിന്നും ഇസ്ലാമിക വാസ്തുവിദ്യയെ വ്യത്യസ്തമാക്കുന്നതും.
സ്വാധീനവും ശൈലിയും
[തിരുത്തുക]ഈജിപ്ഷ്യൻ, ബൈസാന്റിയൻ, പേർഷ്യൻ വാസ്തുവിദ്യകൾ ഇസ്ലാമിക വാസ്തുവിദ്യയെ സ്വാധീനിച്ചവയിൽ പെടുന്നു. 691 AD യിൽ ജരുസലേമിൽ നിർമ്മിച്ച ഡോം ഓഫ് ദ റോക്കിൽ (കുബ്ബത്തു സ്സഹ്ര) കെട്ടിടത്തിനു മുകളിലുള്ള താഴികക്കുടമാണ് ഉള്ളതെങ്കിൽ 847 AD ഇറാഖിലെ സാമർറയിലെ വലിയ പള്ളിയിലെത്തുമ്പോൾ മിനാരങ്ങൾ പ്രത്യക്ഷപ്പെടുന്നതു കാണാം. ഇസ്താംബൂളിലെ ബൈസാന്റിയൻ വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട ഹാഗിയ സോഫിയയെ മാതൃകയാക്കിയാണ് ഒട്ടോമൻ(ഉസ്മാനി) നിർമ്മാണങ്ങൾ നടന്നത്. പൊതുവെ മിനാരങ്ങളും താഴികക്കുടങ്ങളും എല്ലാ ഇസ്ലാമിക വാസ്തു ശൈലികളിലും കണ്ടുവരുന്നു.
പേർഷ്യൻ വാസ്തുവിദ്യ
[തിരുത്തുക]ഇന്നത്തെ ഇറാനും ഇറാഖും ഉൾപ്പെടുന്ന പേർഷ്യൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന നിർമ്മണ ശൈലിയാണിത്. ബഗ്ദാദിലെ പള്ളികൾ ഉദാഹരണം. ഇഷ്ടികകൾ കൊണ്ടുള്ള തൂണുകളും ഒരുപാട് തൂണുകളിൽ നാട്ടപ്പെട്ടിട്ടുള്ള ആർച്ചുകളും അക്ഷരങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങളും പേർഷ്യൻ വാസ്തുവിദ്യയുടെ പ്രത്യേകതകളാണ്.[1]
മൂറിഷ് വാസ്തുവിദ്യ
[തിരുത്തുക]മുസ്ലിംകൾ 800 വർഷം സ്പെയിൻ ഭരിച്ചു. ഈ കാലഘട്ടത്തിൽ അവർ സ്പെയിനിൽ വളർത്തിക്കൊണ്ടുവന്ന വാസ്തുകല മൂറിഷ് വാസ്തുകല എന്നറിയപ്പെടുന്നു. സ്പെയ്നിലെ കൊർദോബ, ഗ്രാനഡ എന്നിവിടങ്ങളിലുള്ള പള്ളികളും കൊട്ടാരങ്ങളും വളരെ പ്രശസ്തമാണ്. പലതും ഇപ്പോൾ ചർച്ചുകളും കത്തീഡ്രലുകളും മ്യൂസിയങ്ങളുമാണ്.
തുർക്കിസ്താൻ വാസ്തുവിദ്യ
[തിരുത്തുക]മദ്ധ്യേഷ്യയിലെ ഇസ്ലാമിക വാസ്തുകല പൊതുവെ തുർക്കിസ്താൻ അല്ലെങ്കിൽ തിമൂരിയൻ വാസ്തുവിദ്യ എന്നറിയപ്പെടുന്നു. ഉസ്ബെകിസ്താനിലെ സമർ ഖന്ത്, കസാകിസ്താൻ എന്നിവിട���്ങളിൽ തലെയെടുപ്പുള്ള ഉദാഹരണങ്ങൾ കാണാം.
തുർകിഷ് വാസ്തുവിദ്യ
[തിരുത്തുക]തുർക്കിയിലും ദക്ഷിണ യൂറോപ്പിലും പ്രത്യേകിച്ച് ബോസ്നിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന വാസ്തുവിദ്യ. ഒട്ടോമൻ(ഉസ്മാനി)ഭരണകാലത്ത് വികാസം പ്രാപിച്ച വാസ്തുവിദ്യയാണിത്. ഉയരം കൂടിയ മിനാരങ്ങളും തട്ടുകളായുള്ള മേൽക്കൂരകളും താഴികക്കുടങ്ങളും ഈ വാസ്തുവിദ്യയുടെ പ്രത്യേകതകളാണ്.
ഫാത്തിമി വാസ്തുവിദ്യ
[തിരുത്തുക]മംലൂക് വാസ്തുവിദ്യ
[തിരുത്തുക]മുഗൾ വാസ്തുവിദ്യ
[തിരുത്തുക]ഇന്ത്യ, പാകിസ്താൻ തുടങ്ങിയ മേഖലകളിൽ കണ്ടുവരുന്നതും മുഗൾ ഭരണകാലത്ത് വികാസം പ്രാപിച്ചതുമായ വാസ്തുവിദ്യ. ഇന്ത്യൻ-പേർഷ്യൻ വാസ്തുകലകളുടെ മിശ്രണമായി വിലയിരുത്തപ്പെടുന്നു. ചഹാർബാഗ്, ചിഹുൽ സുതുൻ തുടങ്ങിയവ മുഗൾ വാസ്തുവിദ്യക്ക് ഉദാഹരണങ്ങളാണ്.
സിനൊ-ചൈനീസ് വാസ്തുവിദ്യ
[തിരുത്തുക]സബ് ആഫ്രിക്കൻ വാസ്തുവിദ്യ
[തിരുത്തുക]ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന വാസ്തുകല. മറ്റു ഇസ്ലാമിക വാസ്തുവിദ്യയിൽനിന്ന് വ്യതസ്തമായി താഴികക്കുടങ്ങളും മിനാരങ്ങളും ഇല്ലാതെ കളിമണ്ണുകൊണ്ട് നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളാണിതിന്റെ പ്രത്യേകത.
കാലിഗ്രഫി
[തിരുത്തുക]ഖുർ ആൻ വചനങ്ങളെ ആസ്പദമാക്കിയുള്ള കലയാണ് ഇസ്ലാമിക കാലിഗ്രഫി
അവലംബം
[തിരുത്തുക]- ↑ "Islam", The New Encyclopedia Britannica (2005)