സത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)
ദൃശ്യരൂപം
സത്യം ശിവം സുന്ദരം | |
---|---|
സംവിധാനം | റാഫി മെക്കാർട്ടിൻ |
നിർമ്മാണം | സിയാദ് കോക്കർ |
രചന | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ബാലചന്ദ്രമേനോൻ കൊച്ചിൻ ഹനീഫ അശ്വതി മേനോൻ |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | രവിവർമ്മൻ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | കോക്കേഴ്സ് ഫിലിംസ് |
വിതരണം | കോക്കേഴ്സ് അനുപമ റിലീസ് |
റിലീസിങ് തീയതി | 2000 ഫെബ്രുവരി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ബാലചന്ദ്രമേനോൻ, കൊച്ചിൻ ഹനീഫ, അശ്വതി മേനോൻ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യം ശിവം സുന്ദരം. ഛായാഗ്രാഹകൻ രവിവർമ്മന്റെ ആദ്യ ചിത്രമായിരുന്നു ഇത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ്, അനുപമ റിലീസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
കുഞ്ചാക്കോ ബോബൻ | |
ബാലചന്ദ്രമേനോൻ | |
കൊച്ചിൻ ഹനീഫ | |
ഹരിശ്രീ അശോകൻ | |
ജഗദീഷ് | |
ജഗതി ശ്രീകുമാർ | |
ജനാർദ്ദനൻ | |
ഇന്ദ്രൻസ് | |
നാസർ | |
അശ്വതി മേനോൻ | |
അംബിക |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- അവ്വാ അവ്വാ – മനോ, സ്വർണ്ണലത
- ചന്ദ്ര ഹൃദയം താനെ ഉരുകും – കെ.ജെ. യേശുദാസ്
- അങ്ങകലേ – ശങ്കർ മഹാദേവൻ
- വാക്കിങ്ങ് ഇൻ ദ മൂൺ ലൈറ്റ് – ഹരിഹരൻ
- സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ – കെ.എസ്. ചിത്ര
- സത്യം ശിവം സുന്ദരം – ദീപാങ്കുരൻ
- സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ – ബിജു നാരായണൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രവിവർമ്മൻ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
കല | പ്രേമചന്ദ്രൻ |
ചമയം | സുദേവൻ |
വസ്ത്രാലങ്കാരം | എസ്.ബി. സതീഷ് |
നൃത്തം | കല |
പരസ്യകല | ഹരിത |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | എം.കെ. മോഹനൻ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | ദിലീപ്, മുരളി |
നിർമ്മാണ നിയന്ത്രണം | രഞ്ജിത് |
വാതിൽപുറ ചിത്രീകരണം | ശ്രീമൂവീസ് |
ലെയ്‌സൻ | സി. മുത്തു |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സത്യം ശിവം സുന്ദരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സത്യം ശിവം സുന്ദരം – മലയാളസംഗീതം.ഇൻഫോ