Jump to content

ശങ്കര വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ജ്യോതിശാസ്ത്രകാരനും ഗണിതജ്ഞനുമായിരുന്നു ശങ്കര വാര്യർ(circa. 1500 - 1560 CE).തൃക്കേട്ടവേളിയിലെ(ഇന്നത്തെ ഒറ്റപ്പാലം) ശിവക്ഷേത്രത്തിലെ ജോലിക്കാരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.കേരളത്തിലെ ജ്യോതിശാസ്ത്രഗണിത പാരമ്പര്യത്തിലെ അംഗവുമായിരുന്നു ശങ്കര വാര്യർ. [1].

ഗുരുക്കന്മാർ

[തിരുത്തുക]

തന്ത്രസംഗ്രഹത്തിന്റെ രചയിതാവായ നീലകണ്ഠ സോമയാജി(1444-1544)യും യുക്തിഭാഷയുടെ രചയിതാവായ ജയദേവനുമായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കാന്മാർ.നീലകണ്ഠ സോമയാജിയുടെയും ചിത്രഭാനുവിന്റെയും സഹായിയായ നേത്രനാരായണനും ഗുരുവാണ്‌.ആൾജിബ്ര സമവാക്യത്ത��ന്റെ തെളിവുകളും വഴികളും ജ്യോതിശാസ്ത്ര കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട��.

ശങ്കര വാര്യരുടെ രചനകൾ

[തിരുത്തുക]

അദ്ദേഹത്തിന്റെതായി അറിയപ്പെടുന്ന രചനകൾ ഇവയാണ്‌

  • യുക്തിദീപിക-തന്ത്രസംഗ്രഹത്തിന്റെ മറ്റൊരു ഭാഷ്യം.യുക്തിഭാഷയെ അടിസ്ഥാനമാക്കി രചിച്ചത്.
  • ലഘു-വിവൃതി-തന്ത്രസംഗഹത്തിന്റെ ചെറു ഭാഷ്യം
  • ക്രിയ-ക്രമകാരി-ഭാസ്ക്കരൻ രണ്ടാമന്റെ ലീലാവതിയുടെ വിശദമായ ഭാഷ്യം
  • 1529ലെ ജ്യോതിശാസ്ത്ര ഭാഷ്യം
  • 1554ലെ ജ്യോതിശാസ്ത്ര കൈപുസ്തകം

അവലംബം

[തിരുത്തുക]
  1. Plofker, Kim (2009). Mathematics in India. Princeton: Princeton University Press. pp. 220.
കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | ശങ്കര വാര്യർ | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പിഷാരടി | പുതുമന ചോമാതിരി | തലക്കുളത്തൂർ ഭട്ടതിരി| കൈക്കുളങ്ങര രാമവാര്യർ| ശങ്കരനാരായണൻ
"https://ml.wikipedia.org/w/index.php?title=ശങ്കര_വാര്യർ&oldid=3952259" എന്ന താളിൽനിന്ന് ശേഖരിച്ചത്