മൂഷിക രാജവംശം
Mushika Eli or Ezhi (Kolladesam) | |
---|---|
ചരിത്രപരമായ തെക്കേ ഇന്ത്യയിലെ മുഷിക സാമ്രാജ്യം (ഏഴിമല) | |
തലസ്ഥാനം |
|
പൊതുവായ ഭാഷകൾ | മലയാളം, സംസ്കൃതം |
മതം | Hinduism |
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | India |
ഏഴിമല ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശമാണ് മൂഷിക രാജവംശം. മഹിഷ്മതി കേന്ദ്രമാക്കി ഭരിച്ചിരുന്ന ഹേഹയ / ശൗണ്ഡിക സാമ്രാജ്യത്തിൽ നിന്നാണ് മൂഷകവംശത്തിൻറെ ഉദ്ഭവം എന്ന് പറയപ്പെടുന്നു. ഇവർക്ക് പരപ്പനാട് സ്വരൂപത്തിലെ ക്ഷത്രിയ രാജാക്കൻമാരും ആയി വിവാഹബന്ധം ഉണ്ട്. ഇപ്പോഴത്തെ തിരുവിതാംകൂർ രാജവംശം ഇവരിൽ നിന്ന് താവഴി ഉദ്ഭവിച്ചതാണ്, തിരുവിതാംകൂർ രാജപിതാക്കൾ ആയ കിളിമാനൂർ കോയിൽതമ്പുരാൻമാർ ആകട്ടെ, പരപ്പനാട് സ്വരൂപത്തിൽനിന്നും.
ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് മൂഷികവംശം. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷികവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ ചെല്���ൂർ ഗ്രാമത്തിൽ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തളിപ്പറമ്പിനടുത്തുള്ള ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് വളപട്ടണം ആയി മാറിയത്. പ്രധാനപട്ടണമായ മാടായിയും ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ നൗറ (നവറ എന്ന് സംഘകാല കൃതികളിൽ കാണുന്ന പേർനാമമാണ് നവറ. നെയ്നിറയാർ എന്നതാണിതിന്റെ അർത്ഥം), ഏഴിമല എന്നിവയായിരുന്നു. കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായും ഇത് പരിണമിച്ചു.