Jump to content

ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ
ജനനം(1811-10-24)24 ഒക്ടോബർ 1811
മരണം23 ജനുവരി 1871(1871-01-23) (പ്രായം 59)
Utrecht, Netherlands
ദേശീയതഡച്ച്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസസ്യശാസ്ത്രം
രചയിതാവ് abbrev. (botany)Miq.

ഡച്ചുകാരനായിരുന്ന ഒരു സസ്യശാസ്ത്രജ്ഞനാണ് ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ (Friedrich Anton Wilhelm Miquel). (24 ഒക്ടോബർ 1811, ന്യൂഹാൻസ് – 23 ജനുവരി 1871, ഉട്രിക്റ്റ്). ഡച്ച് ഈസ്റ്റ് ഇൻഡീസിലെ സസ്യങ്ങളെപ്പറ്റിയുള്ള ��ഠനമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യസംഭാവന.

ജീവിതം

[തിരുത്തുക]

ഗ്രോണിങ്‌ജൻ സർവ്വകലാശാലയിൽ നിന്നും അദ്ദേഹം 1833 -ൽ PhD നേടി. ആംസ്റ്റർഡാമിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്നതിനിടേ 1835 -ൽ അദ്ദേഹം റോട്ടർഡാമിൽ വൈദ്യം പഠിപ്പിക്കുകയുമുണ്ടായി.[1] ആംസ്റ്റർഡാം സർവ്വകലാശാലയിലും (1846–1859), ഉട്രെക്ട് സർവ്വകലാശാലയിലും (1859–1871) അദ്ദേഹം സസ്യശാസ്ത്ര അധ്യാപകനും ആയിരുന്നു.

പ്രവൃത്തി

[തിരുത്തുക]

അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ ഭൂരിഭാഗവും സസ്യശാസ്ത്രനാമകരണത്തെപ്പറ്റിയായിരുന്നു. ഡച്ച് സാമ്രാജ്യത്തിലെ സസ്യങ്ങളിൽ, പ്രത്യേകിച്ച് സുരിനാമിലെ തൽപ്പരനായിരുന്നു അദ്ദേഹം. ഒരിക്കലും ദൂരേക്ക് കാര്യമായി യാത്ര ചെയ്തിട്ടില്ലെങ്കിലും ആസ്ത്രേലിയയിലെയും ഇന്ത്യയിലെയും ചെടികളെപ്പറ്റി അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നു. പല സസ്യകുടുംബങ്ങളിലെയും പ്രധാന ജനുസുകളിൽ അദ്ദേഹത്തിനു വലിയ താൽപ്പര്യമുണ്ടായിരുന്നു, പ്രധാനമായും കസ്വാറിനേസീ, മൈർട്ടേസീ, പൈപ്പരേസീ, പോളീഗോണേസീ എന്നിവയിൽ. അദ്ദേഹം ആകെ 7000 -ത്തോളം സസ്യനാമങ്ങൾ പ്രസിദ്ധീകരിച്ചു. സൈക്കാഡുകളിലെ ഫോസിലിനെപ്പറ്റിയും അദ്ദേഹം പഠനം നടത്തി.

പിന്നീട്

[തിരുത്തുക]

പ്രധാന പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Genera Cactearum Archived 2021-08-14 at the Wayback Machine., Rotterdam, 1839
  • Monographia Cycadearum, Utrecht, 1842
  • Systema Piperacearum, Rotterdam,1843-1844
  • Illustrationes Piperacearum, Bonn, 1847
  • Cycadeae quaedam Americanae, partim novae. Amsterdam, 1851.
  • Flora Indiae batavae, Amsterdam, 1855-1859
  • Leerboek der Artensij-Gewassen, Utrecht, 1859
  • De Palmis Archipelagi Indici observationes novae. Amsterdam, 1868.

അവലംബം

[തിരുത്തുക]
  1. "F.A.W. Miquel (1811 - 1871)". Royal Netherlands Academy of Arts and Sciences. Retrieved 19 July 2015.
  2. "Author Query for 'Miq.'". International Plant Names Index.