പ്രതാപ് കെ. പോത്തൻ
പ്രതാപ് കെ. പോത്തൻ | |
---|---|
ജനനം | തിരുവനന്തപുരം, കേരള, ഇന്ത്യ | 15 ഫെബ്രുവരി 1952
മരണം | 15 July 2022 Chennai |
തൊഴിൽ |
|
സജീവ കാലം | 1978 – 1995 2005 – present |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | കേയ പോത്തൻ (b.1991) |
മാതാപിതാക്ക(ൾ) | കുളത്തുങ്കൽ പോത്തൻ പൊന്നമ്മ പോത്തൻ |
ഒരു ഇന്ത്യൻ ചലച്ചിത്രനടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്നു പ്രതാപ്. കെ പോത്തൻ (തമിഴ്: பிரதாப் போத்தன்) പ്രതാപ് പോത്തൻ എന്നപേരിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 100 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.
ജീവിതരേഖ
[തിരുത്തുക]1952ൽ തിരുവനന്തപുരത്ത് ചങ്ങനാശേരി സ്വദേശിയായ കുളത്തുങ്കൽ ജോസഫ് പോത്തൻ , പൊന്നമ്മ പോത്തൻ ദമ്പതികളുടെ മകനായി 1952 ഫെബ്രുവരി 15 നു വ്യാപാരികളുടെ ഒരു കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ജസമ്മ ( ഇറ്റലി ), മോഹൻ പോത്തൻ, വിജയമ്മ എന്നിവർ ആണ് മറ്റു സഹോദരങ്ങൾ. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ��രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു[1]. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായ. മമ്മൂട്ടി നായകനായ സി. ബി. ഐ. സിനിമ യുടെ 5 ആഠ ഭാഗമാണ അവസാനം പുറത്തുവന്ന സിനിമ.
സ്വകാര്യ ജീവിതം
[തിരുത്തുക]1985-ൽ തമിഴ് സിനിമാ താരം രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.
2022 ജൂലൈ 15-ന് ചെന്നൈയിലെ കിൽപ്പോക്കിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. "പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം സ്വാഭാവിക ആരോഗ്യ കാരണങ്ങളാലാണ് മരിച്ചത്" എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.[2] സംസ്കാരം 16 ൻ രാവിലെ 10 മണിക്ക് ചെന്നൈ ന്യൂആവഡി റോഡിലെ വൈദ്യുതസ്മശാനത്തിൽ.
അഭിനയരംഗം
[തിരുത്തുക]നടൻ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1978 | ആരവം | കൊക്കരക്കോ | മലയാളം | |
1979 | തകര | തകര | മലയാളം | Filmfare Award for Best Actor – Malayalam |
1979 | അഴിയാത്ത കോലങ്ങൾ | Tamil | ||
1980 | ലോറി | ദാസപ്പൻ | മലയാളം | |
1980 | പപ്പു | പപ്പു | മലയാളം | |
1980 | ഓർമ്മകളേ വിട തരൂ | മലയാളം | ||
1980 | ആരോഹണം | മലയാളം | ||
1980 | തളിരിട്ട കിനാക്കൾ | മലയാളം | ||
1980 | ചാമരം | വിനോദ് | മലയാളം | Filmfare Award for Best Actor – Malayalam |
1980 | ചന്ദ്ര ബിംബം | ഗോപി | മലയാളം | |
1980 | വരുമയിൻ നിറം സിവപ്പ് | തമിഴ് | ||
1980 | മൂടു പാനി | ചന്ദ്രു | തമിഴ് | |
1980 | ഇളമൈ കോലം | തമിഴ് | ||
1980 | നെഞ്ചത്തെ കിള്ളാതെ | റാം | തമിഴ് | |
1981 | കരൈയെല്ലാം ശെംബകപ്പൂ | തമിഴ് | ||
1981 | മധു മലർ | തമിഴ് | ||
1981 | ആകലി രാജ്യം | തെലുങ്ക് | ||
1981 | കുടംബം ഒരു കദംബം | കണ്ണൻ | തമിഴ് | |
1981 | Panneer Pushpangal | തമിഴ് | ||
1981 | Aparna | മലയാളം | ||
1981 | Sollathe Yarum Kettaal | തമിഴ് | ||
1981 | Nenjil Oru Mul | തമിഴ് | ||
1981 | Vaa Intha Pakkam | തമിഴ് | ||
1981 | Thillu Mullu | തമിഴ് | ||
1981 | Rani | തമിഴ് | ||
1981 | Panimalar | തമിഴ് | ||
1982 | Vazhvey Maayam | തമിഴ് | ||
1982 | Amma | തമിഴ് | ||
1982 | Echchil Iravugal | തമിഴ് | ||
1982 | Oru Varisu Uruvagiradhu | തമിഴ് | ||
1982 | സട്ടം സിരിക്കിറതു | തമിഴ് | ||
1982 | സിന്ദൂര സന്ധ്യക്കു മൌനം | അനിൽ-രാജു | മലയാളം | |
1982 | ഓളങ്ങൾ | മലയാളം | ||
1982 | ഇടവേള | മലയാളം | ||
1982 | Eera Vizhi Kaaviyangal | തമിഴ് | ||
1982 | നന്റി, മീണ്ടും വരുഗ | തമിഴ് | ||
1982 | പ്രിയസഖി രാധ | മലയാളം | ||
1982 | നവംബറിൻറെ നഷ്ടം | ദാസ് | മലയാളം | |
1983 | അമേരിക്ക അമേരിക്ക | ബേബി | മലയാളം | |
1983 | യുദ്ധകാണ്ഡം | തമിഴ് | ||
1983 | കൈകേയി | മലയാളം | ||
1984 | കാഞ്ചന ഗംഗ | മോഹൻ | തെലുങ്ക് | |
1984 | പുതുമൈ പെൺ | തമിഴ് | ||
1984 | ജസ്റ്റീസ് ചക്രവർത്തി | തെലുങ്ക് | ||
1984 | അക്ഷരങ്ങൾ | മലയാളം | ||
1984 | മീണ്ടും ഒരു കാതൽ കതൈ | തമിഴ് | Also director | |
1985 | സിന്ധു ഭൈരവി | സൻജീവി | തമിഴ് | |
1986 | Onnu Muthal Poojyam Vare | ജോസ്കുട്ടി | മലയാളം | |
1987 | Manaivi Ready | ഡോക്ടർ | തമിഴ് | |
1987 | ജെല്ലിക്കട്ടു | തമിഴ് | Guest appearance | |
1987 | നിറഭേദങ്ങൾ | ജയദേവൻ | മലയാളം | |
1987 | പേസും പടം | തമിഴ് | ||
1988 | En Jeevan Paduthu | തമിഴ് | ||
1988 | Pushpaka Vimana | Silent (കന്നഡ) | ||
1988 | Penmani Aval Kanmani | Parandhaman | തമിഴ് | |
1988 | Raththa Dhanam | തമിഴ് | ||
1988 | ഇതുതാൻ ആരംബം | തമിഴ് | ||
1990 | Sirayil Sila Raagangal | തമിഴ് | ||
1992 | അമരൻ | Raja Varma | തമിഴ് | |
1997 | Thedinen Vanthathu | Vicky | തമിഴ് | |
2005 | പ്രിയസഖി | Priya's father | തമിഴ് | |
2005 | Ram | Psychiatrist | തമിഴ് | |
2005 | തന്മാത്ര | Doctor | മലയാളം | |
2006 | Chukkallo Chandrudu | Prakash | തെലുങ്ക് | |
2007 | ഗുരു | K. R. Menon I.A.S. | ഹിന്ദി | |
2008 | വെള്ളി തിരൈ | തമിഴ് | ||
2009 | കലണ്ടർ | മലയാളം | ||
2009 | പടിക്കാത്തവൻ | Ramakrishnan | തമിഴ് | |
2009 | Sarvam | Psychiatrist | തമിഴ് | Cameo role |
2010 | ആയിരത്തിൽ ഒരുവൻ | Chandramouli | തമിഴ് | |
2010 | Veerasekaran | തമിഴ് | ||
2010 | Maro Charitra | തെലുങ്ക് | ||
2010 | പുള്ളിമാൻ | മലയാളം | ||
2011 | Muran | തമിഴ് | ||
2012 | 22 ഫീമെയിൽ കോട്ടയം | Hegde | മലയാളം | SIIMA Award for Best Actor in a Negative Role |
2012 | അയാളും ഞാനും തമ്മിൽ | Dr.Samuel | മലയാളം | Nominated—SIIMA Award for Best Actor in a Supporting Role |
2012 | Suzhal | Matthews | തമിഴ് | |
2013 | അലക്സ് പാണ്ടിയൻ | Radhakrishnan | തമിഴ് | |
2013 | 3 ഡോട്ട്സ് | Padmakumar/Pappettan | മലയാളം | |
2013 | ആറു സുന്ദരിമാരുടെ കഥ | Alex Paul | മലയാളം | |
2013 | അപ് & ഡൌൺ - മുകളിൽ ഒരാളുണ്ട് | Edathil Govindan Nair | മലയാളം | |
2013 | അരികിൽ ഓരാൾ | Sudhir Bose | മലയാളം | |
2013 | ഇടുക്കി ഗോൾഡ് | Micheal | മലയാളം | |
2014 | ലണ്ടൻ ബ്രിഡ്ജ് | C S Nambiar | മലയാളം | |
2014 | ബാംഗ്ലൂർ ഡേസ് | Francis | മലയാളം | |
2014 | ആലിസ്: എ ട്രൂ സ്റ്റോറി | Dr. Sivapanchanathan | മലയാളം | |
2014 | മുന്നറിയിപ്പ് | KK | മലയാളം | |
2014 | പൂജൈ | Divya's Father | തമിഴ് | |
2014 | വേഗം | Benny | മലയാളം | |
2015 | മറിയം മുക്ക് | Father Gabriel | മലയാളം | |
2015 | അപ്പവും വീഞ്ഞും | Fernandez | മലയാളം | |
2015 | കനൽ | Raghu | മലയാളം | |
2016 | റിമോ | Dr. Ravichandran | തമിഴ് | |
2016 | മാ ചു കാ | Police officer | Tamil,
Malayalam |
|
2017 | എസ്ര | Col.Nambiar | മലയാളം | |
2017 | സതുര അടി 3500 | Fahad | തമിഴ് | |
2017 | വീടെവഡു | തെലുങ്ക് | ||
2017 | യാർ ഇവൻ | തമിഴ് | ||
2019 | ഉയരെ | Senior Air Traffic Controller | മലയാളം | |
കൊലൈയുതിൽ കാലം | തമിഴ് | |||
2020 | പച്ചമാങ്ങ | മലയാളം | ||
ഫോറൻസിക് | ഡോ. ജയകുമാർ മേനോൻ | മലയാളം | ||
പൊൻമകൾ വന്താൽ | ജഡ്ജ് | തമിഴ് | ||
2021 | Kamali From Nadukkaveri | Arivudainambi | തമിഴ് | |
Tughlaq Durbar | Doctor | തമിഴ് | ||
2022 | Barroz: Guardian of D'Gama's Treasure | മലയാളം | Filming |
സംവിധായകൻ
[തിരുത്തുക]Year | Film | Language | Notes |
---|---|---|---|
1985 | മീണ്ടും ഒരു കാതൽ കതൈ | തമിഴ് | Also actor
Also writer Indira Gandhi Award for Best Debut Film of a Director |
1987 | ഋതുഭേദം | മലയാളം | Filmfare Award for Best Director – Malayalam |
1988 | ഡെയ്സി | മലയാളം | Also writer |
1988 | ജീവ | തമിഴ് | Also writer |
1989 | വെട്രി വിഴ | തമിഴ് | Also writer |
1990 | മൈ ഡിയർ മാർത്താണ്ഡൻ | തമിഴ് | Also writer |
1991 | ചൈതന്യ | തെലുങ്ക് | Also writer |
1992 | മഗുടം | തമിഴ് | Also writer |
1993 | ആത്മ | തമിഴ് | Also writer |
1994 | സീവലപ്പെരി പാണ്ടി | തമിഴ് | |
1995 | ലക്കി മാൻ | തമിഴ് | Also writer |
1997 | ഒരു യാത്രാമൊഴി | മലയാളം |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - തകര (1979)
- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ചാമരം (1980)
- ഒരു നവാഗത സംവിധായികൻറെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് - മീണ്ടും ഒരു കാതൽ കഥൈ (1985)
- മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ഋതുഭേദം (1987)
- ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാർഡ് - 22 ഫീമെയിൽ കോട്ടയം (2012)
- കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക ജൂറി അവാർഡ് - (2014)
രചയിതാവ്
[തിരുത്തുക]- സൊല്ല തുടിക്കുതു മനസു.
ടെലിവിഷൻ
[തിരുത്തുക]- Naalaya Iyakkunar (Kalaignar TV)
പരസ്യ രംഗത്ത്
[തിരുത്തുക]ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി തിരക്കിലായിരുന്നു അദ്ദേഹം. എം.ആർ.എഫ്. ടയർ, നിപ്പോ തുടങ്ങിയവക്കു വേണ്ടിയുള്ള പരസ്യ ചിത്രങ്ങൾ തയ്യാറാക്കുന്നവർ ഇവരാണ്
അവലംബം
[തിരുത്തുക]- ↑ "മദ്രാസ് മെയിൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 685. 2011 ഏപ്രിൽ 11. Retrieved 2013 മാർച്ച് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Bureau, The Hindu (2022-07-15). "Actor Prathap Pothen no more". The Hindu (in Indian English). ISSN 0971-751X. Retrieved 2022-07-15.
{{cite news}}
:|last=
has generic name (help)
- Pages using the JsonConfig extension
- CS1 errors: generic name
- Pages using infobox person with multiple spouses
- Pages using infobox person with multiple parents
- 1952-ൽ ജനിച്ചവർ
- ഫെബ്രുവരി 15-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- തമിഴ്ചലച്ചിത്രനടന്മാർ
- മലയാളചലച്ചിത്രസംവിധായകർ
- മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ
- 2022-ൽ മരിച്ചവർ