പൊടാല കൊട്ടാരം
പൊടാല കൊട്ടാരം | |
---|---|
Coordinates: | 29°39′28″N 91°07′01″E / 29.65778°N 91.11694°E |
Monastery information | |
Location | ലാസ, ടിബറ്റ്, ചൈന |
Founded by | സോങ്ട്സാൻ ഗാമ്പോ |
Founded | 637 |
Date renovated | അഞ്ചാമത്തെ ദലായ് ലാമ 1645 -ൽ നിർമിച്ച ആധുനിക കൊട്ടാരം അറ്റകുറ്റപ്പണികൾ:1989 മുതൽ 1994 വരെ, 2002 |
Type | Tibetan Buddhist |
Lineage | ദലായ് ലാമ |
Head Lama | പതിനാലാമത്തെ ദലായ് ലാമ |
Official name | Historic Ensemble of the Potala Palace, Lhasa |
Type | Cultural |
Criteria | i, iv, vi |
Designated | 1994 (18th session) |
Reference no. | 707 |
Region | Asia-Pacific |
Extensions | 2000; 2001 |
പൊടാല കൊട്ടാരം | |||||||
Chinese name | |||||||
---|---|---|---|---|---|---|---|
Traditional Chinese | 布達拉宮 | ||||||
Simplified Chinese | 布达拉宫 | ||||||
| |||||||
Tibetan name | |||||||
Tibetan | ཕོ་བྲང་པོ་ཏ་ལ་ | ||||||
|
ടിബറ്റ് സ്വയംബരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം (തിബറ്റൻ: ཕོ་བྲང་པོ་ཏ་ལ་; വൈൽ: pho brang Potala). 1959-ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലായ് ലാമ ഇന്ത്യയിലേയ്ക്ക് ഓടിപ്പോകുന്നതുവരെ ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോൽ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്.
പൊടാലക പർവ്വതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയിട്ടുള്ളത്. ബോധിസത്വനായ അവലോകിതേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്ന്ത്.[1] അഞ്ചാമത്തെ ദലായ് ലാമയാണ് 1645-ൽ ഇതിന്റെ പണിയാരംഭിച്ചത്.[2] അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളിൽ ഒരാളായ കോൺചോങ് ചോഫെൽ (1646-ൽ മരണം) ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിർമ്മിക്കാൻ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് ഇവിടം നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും മദ്ധ്യത്തിലായാണ് ഇതിന്റെ സ്ഥാനം.[3] ഈ സ്ഥലത്ത് പണ്ടുണ്ടായിരുന്ന വെള്ള കൊട്ടാരം എന്നോ ചുവന്ന കൊട്ടാരം എന്നോ അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാകാം ഒരുപക്ഷേ ഈ കെട്ടിടം പണിയപ്പെട്ടത്.[4] പഴയ കെട്ടിടം 637-ൽ സോങ്ട്സാൻ ഗാമ്പോ നിർമിച്ചതാണ്.[5]
കിഴക്കു പടിഞ്ഞാറ് ദിശയിൽ 400 മീറ്ററും തെക്ക് വടക്ക് ദിശയിൽ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. 3 മീറ്റർ കനമുള്ള (അടിസ്ഥാനം 5 മീറ്റർ) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്. അടിസ്ഥാനത്തിൽ ഉരുക്കിയ ചെമ്പ് നിറച്ചിട്ടുണ്ട്. ഭൂകമ്പങ്ങളിൽ നിന്നും സംരക്ഷണം നൽകുവാനാണ് ഇത് ചെയ്തത്.[6] പതിമൂന്ന് നിലകളിലായി 1,000-ലധികം മുറികളും 10,000 പൂജാസ്ഥലങ്ങളും ഏകദേശം 200,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റർ ഉയരമുള്ളതാണ്. മാർപോ റി എന്ന കുന്നിന് മുകളിൽ നിൽക്കുന്ന കെട്ടിടം താഴ്വരയിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണുള്ളത്.[7]
ലാസയിലെ മൂന്ന് പ്രധാന കുന്നുകൾ ടിബറ്റിന്റെ മൂന്ന് സംരക്ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. പൊടാല കൊട്ടാരത്തിന്റെ തെക്ക് ഭാഗത്തായുള്ള ചോക്പോരിയാണ് ആത്മാവിന്റെ കുന്ന്. പോറ്റാല കൊട്ടാരം നിൽക്കുന്ന കുന്ന് അവലോകിതേശ്വരനെ പ്രതിനിധാനം ചെയ്യുന്നു.[8]
ചരിത്രം
[തിരുത്തുക]അഞ്ചാമത്തെ ദലായ് ലാമയായിരുന്ന ലോസാങ് ഗ്യാറ്റ്സോ 1645-ൽ പൊടാല കൊട്ടാരത്തിറ്റ്നെ നിർമ്മാണമാരംഭിച്ചു.[2][3] ബാഹ്യരൂപം 3 വർഷം കൊണ്ട് നിർമിച്ചു. ഉൾവശങ്ങളും മരപ്പണികളും മറ്റും തീർക്കുവാൻ 45 വർഷമെടുത്തു.[9] 1649-ൽ ദലായ് ലാമയും ഭരണകൂടവും പോട്രാങ് കാർപോ (വെള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേയ്ക്ക് മാറി.[3] ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 12 വർഷം കൂടി (1694 വരെ) നിർമ്മാണം തുടരുന്നുണ്ടായിരുന്നു.[10] തണുപ്പുകാലത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാൻ ദലായ് ലാമമാർ ആരംഭിച്ചു. പോട്രാങ് മാർപോ ('ചുവന്ന കൊട്ടാരം') 1690-നും 1694-നുമിടയ്ക്കാണ് നിർമിച്ചത്.[10]
ചൈനയ്ക്കെതിരായി ടിബറ്റ് വാസികൾ 1959-ൽ നടത്തിയ കലാപത്തിൽ കൊട്ടാരത്തിന് ചെറിയ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിന്റെ ജനലുകളിലേയ്ക്ക് ചൈന ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനാലായിരുന്നു ഇത്. 1966-ൽ ചൈനയുടെ സാംസ്കാരിക വിപ്ലവത്തിനിടയിലും ഷൗ എൻലായിയുടെ ഇടപെടൽ കാരണം ഈ കൊട്ടാരം സംരക്ഷിക്കപ്പെട്ടു.[11] എന്നിരുന്നാലും 100,000-ലധികം പുസ്തകങ്ങളും ചരിത്ര രേഖകളും മറ്റും എടുത്ത് മാറ്റപ്പെടുകയോ കേടുവ്രുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.[12]
1994-ൽ യുനസ്കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു. 2000-ലും 2001-ലും ജോഖാങ് ക്ഷേത്രം നോർബു ലിങ്ഗ്ക എന്നീ സ്ഥലങ്ങളും ഈ പട്ടികയിൽ ഇടം പിടിച്ചു. പെട്ടെന്നുള്ള ആധുനികവൽക്കരണം ഒരു പ്രശ്നമായാണ് യുനസ്കോ കണക്കാക്കുന്നത്.[13] അതിനാൽ ഈ പ്രദേശത്ത് 21 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ പണിയുന്നത് തടഞ്ഞുകൊണ്ട് ചൈന ഉത്തരവിറക്കി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ച വസ്തുക്കൾ സംബന്ധിച്ചും യുനസ്കോ ആശങ്ക അറിയിച്ചിരുന്നു.
ചിത്രശാല
[തിരുത്തുക]-
മേൽക്കൂര
-
ഒരു സന്യാസി, 1993
-
ലാസയിലെ പട���ഞ്ഞാറേ ഗേറ്റിൽ നിന്നുള്ള പൊട്ടാലയുടെ കാഴ്ച്ച
-
പൊട്ടാല പിന്നിൽ നിന്ന്
-
ഉദ്യാനവും കുളവും ചാപ്പലും
-
മഞ്ഞ് സിംഹങ്ങൾ പൊട്ടാല കൊട്ടാരത്തിലേയ്ക്കുള്ള പ്രവേശനമാർഗ്ഗം സംരക്ഷിക്കുന്നു
-
ചുവന്ന കൊട്ടാരത്തിന്റെ ഭിത്തികൾ
ഇതും കാണുക
[തിരുത്തുക]- നോർബുലിങ്ക്ക, ദലായ് ലാമയുടെ പഴയ വേനൽക്കാല കൊട്ടാരം
- ജോഖാങ് ക്ഷേത്രത്തിലെ മൊണാസ്റ്ററി
- ധാവഹ
- കുന്ദൻ, ദലായ് ലാമയെപ്പറ്റി 1997-ൽ നിർമിച്ച ചിത്രം. ഈ കൊട്ടാരത്തിനകത്താണ് കഥയുടെ മുഖ്യഭാഗം
- ടിബറ്റിൽ ഏഴുവർഷങ്ങൾ
- ലേ കൊട്ടാരം
- പുടുവോ പർവ്വതം
അടിക്കുറിപ്പുകൾ
[തിരുത്തുക]- ↑ Stein, R. A. Tibetan Civilization (1962). Translated into English with minor revisions by the author. 1st English edition by Faber & Faber, London (1972). Reprint: Stanford University Press (1972), p. 84
- ↑ 2.0 2.1 Laird, Thomas. (2006). The Story of Tibet: Conversations with the Dalai Lama, pp. 175. Grove Press, New York. ISBN 978-0-8021-1827-1.
- ↑ 3.0 3.1 3.2 Karmay, Samten C. (2005). "The Great Fifth", p. 1. Downloaded as a pdf file on 16 December 2007 from: [1] Archived 2013-09-15 at the Wayback Machine.
- ↑ W. D. Shakabpa, One hundred thousand moons, translated with an introduction by Derek F. Maher, Vol.1, BRILL, 2010 p.48
- ↑ Michael Dillon, China : a cultural and historical dictionary, Routledge, 1998, p.184.
- ↑ Booz, Elisabeth B. (1986). Tibet, pp. 62-63. Passport Books, Hong Kong.
- ↑ Buckley, Michael and Strausss, Robert. Tibet: a travel survival kit, p. 131. Lonely Planet. South Yarra, Vic., Australia. ISBN 0-908086-88-1.
- ↑ Stein, R. A. (1972). Tibetan Civilization, p. 228. Translated by J. E. Stapleton Driver. Stanford University Press, Stanford, California. ISBN 0-8047-0806-1 (cloth); ISBN 0-8047-0901-7 (paper).
- ↑ W. D. Shakabpa, One hundred thousand moons, translated with an introduction by Derek F. Maher BRILL, 2010, Vol.1, pp.48-9.
- ↑ 10.0 10.1 Stein, R. A. Tibetan Civilization (1962). Translated into English with minor revisions by the author. 1st English edition by Faber & Faber, London (1972). Reprint: Stanford University Press (1972), p. 84.
- ↑ http://www.potalarestaurante.com/potala.php[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Decline of Potala par Oser
- ↑ "Development 'not ruining' Potala". BBC News. 28 July 2007. Retrieved 22 May 2010.
അവലംബങ്ങൾ
[തിരുത്തുക]- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
{{cite encyclopedia}}
: Invalid|ref=harv
(help) - Beckwith, Christopher I. (1987). The Tibetan Empire in Central Asia. Princeton University Press. Princeton, New Jersey. ISBN 0-691-02469-3.
- "Reading the Potala". Peter Bishop. In: Sacred Spaces and Powerful Places In Tibetan Culture: A Collection of Essays. (1999) Edited by Toni Huber, pp. 367–388. The Library of Tibetan Works and Archives, Dharamsala, H.P., India. ISBN 81-86470-22-0.
- Das, Sarat Chandra. Lhasa and Central Tibet. (1902). Edited by W. W. Rockhill. Reprint: Mehra Offset Press, Delhi (1988), pp. 145–146; 166-169; 262-263 and illustration opposite p. 154.
- Larsen and Sinding-Larsen (2001). The Lhasa Atlas: Traditional Tibetan Architecture and Landscape, Knud Larsen and Amund Sinding-Larsen. Shambhala Books, Boston. ISBN 1-57062-867-X.
- Richardson, Hugh E. (1984) Tibet & Its History. 1st edition 1962. Second Edition, Revised and Updated. Shambhala Publications. Boston ISBN 0-87773-376-7.
- Richardson, Hugh E. (1985). A Corpus of Early Tibetan Inscriptions. Royal Asiatic Society. ISBN 0-94759300-4.
- Snellgrove, David & Hugh Richardson. (1995). A Cultural History of Tibet. 1st edition 1968. 1995 edition with new material. Shambhala. Boston & London. ISBN 1-57062-102-0.
- von Schroeder, Ulrich. (1981). Indo-Tibetan Bronzes. (608 pages, 1244 illustrations). Hong Kong: Visual Dharma Publications Ltd. ISBN 962-7049-01-8
- von Schroeder, Ulrich. (2001). Buddhist Sculptures in Tibet. Vol. One: India & Nepal; Vol. Two: Tibet & China. (Volume One: 655 pages with 766 illustrations; Volume Two: 675 pages with 987 illustrations). Hong Kong: Visual Dharma Publications, Ltd. ISBN 962-7049-07-7
- von Schroeder, Ulrich. 2008. 108 Buddhist Statues in Tibet. (212 p., 112 colour illustrations) (DVD with 527 digital photographs). Chicago: Serindia Publications. ISBN 962-7049-08-5
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള പൊടാല കൊട്ടാരം യാത്രാ സഹായി
- Potala Palace (UNESCO)
- Potala Archived 2008-05-18 at the Wayback Machine. (Tibetan and Himalayan Digital Library)
- Research work on possible relation with Potala, Malaya Mountains and South India Archived 2007-07-16 at the Wayback Machine.
- Research work on Buddhism in India Archived 2007-02-24 at the Wayback Machine.
- Google Maps location of Potala Palace
- Three-dimensional rendering of Potala Palace Archived 2011-08-16 at the Wayback Machine. (without plugin; in English, Spanish, German)
- Geographic data related to പൊടാല കൊട്ടാരം at OpenStreetMap