പൂക്കോട്ടുമ്പാടം വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം
വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 11°14′36″N 76°17′51″E / 11.24333°N 76.29750°E |
പേരുകൾ | |
ദേവനാഗിരി: | वि���्वत्त शिव-विष्णु मन्दिर |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | മലപ്പുറം |
പ്രദേശം: | പൂക്കോട്ടുമ്പാടം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | വിഷ്ണു, ശിവൻ അയ്യപ്പൻ |
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ അമരമ്പലം ഗ്രാമപഞ്ചായത്തിൽ പൂക്കോട്ടുമ്പാടം അങ്ങാടിയിൽ നിന്നും കൂരാട്ടേക്കു പോകുന്ന പാതയിൽ 50 മീറ്റർ ദൂരെ വലതുവശത്താണ് വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത് ഒരേ ചുറ്റമ്പലത്തിനകത്ത് കിഴക്കോട്ട് അഭിമുഖമായി ശിവനും മഹാവിഷ്ണുവും കുടികൊള്ളൂന്നു. ഗണപതി, അയ്യപ്പൻ, വേട്ടയ്ക്കൊരുമകൻ, ഭഗവതി എന്നിവർ കോണുകളിലായി പ്രതിഷ്ഠിക്കപ്പട്ടിരിക്കുന്നു. കൊടശ്ശേരി മൂത്തേടത്ത് മന ആണ് ഇവിടുത്തെ തന്ത്രം നിർവ്വഹിക്കുന്നത്. നിലമ്പൂർ കോവിലകത്തിന്റെ വകയാണ് ഈ ക്ഷേത്രം. അതുകൊണ്ട് തന്നെ കേരളത്തിൽ ആദ്യമായി ക്ഷേത്രപ്രവേശനം നടപ്പായ ക്ഷേത്രങ്ങളിൽ വില്വത്ത് ക്ഷേത്രവും ഉൾപ്പെടുന്നു.[1]
ഘടന
[തിരുത്തുക]ഒറ്റ ചുറ്റമ്പലത്തിനകത്താണ് വിഷ്ണുവിന്റെയും ശിവന്റെയും ശ്രീകോവിലുള്ളത്. രണ്ട് പേർക്കും വേറെ കൊടിമരം ഉണ്ട്. കിഴക്കോട്ട് ദർശനമായാണ് വിഷ്ണു-ശിവ പ്രതിഷ്ഠകൾ.
എത്തിചേരാൻ
[തിരുത്തുക]- നിലമ്പൂർ നഗരത്തിൽ നിന്നും പൂക്കോട്ടും പാടം അങ്ങാടിയിൽ നിന്നും കൂരാട്ടേക്കുപോകുന്ന വഴിയിലൂടെ 50 മീറ്റർ പോയ്യാൽ വലതുവശത്ത് ക്ഷേത്രത്തിലേക്കുള്ള പടികൾ കാണാം. ഏകദേശം 25 പടികൾ കയറി മുകളീലാണ് ക്ഷേത്രം. വാഹനം പാർക്ക് ചെയ്യാനുള്ള് സ്ഥലവും ധാരാളം ലഭ്യമാണ് കോവിലകത്തെക്ക് പോകുന്ന വഴിയിൽ നഗരഹൃദയത്തിൽ നിന്നും 500 മീറ്റർ മാറിയാണ് ചരിത്രപ്രസിദ്ധമായ വിരാഡൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പുറത്തേക്കുള്ള കണ്ണീകൾ
[തിരുത്തുക]- ↑ നിലമ്പൂർ ചരിത്രം പേജ് 37. നിലമ്പൂർ പരിസ്ഥിതി സംരക്ഷണ സമിതി. 2016