Jump to content

നിലമ്പൂർ കോവിലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലമ്പൂർ കോവിലകം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം

കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതിചെയ്യുന്ന കോവിലകമാണ് നിലമ്പൂർ കോവിലകം. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്നു നിലമ്പൂർ കോവിലകം വാണിരുന്നത്. നെടിയിരുപ്പ് സ്വരൂപത്തിൽനിന്നും വന്ന രാജാക്കന്മാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകളായിരുന്നു നിലമ്പൂർ കോവിലകം. ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായ ഗൂഡല്ലൂർ വരെ നീണ്ടുകിടക്കുന്ന ഭൂസ്വത്തുക്കൾ ഇവർക്കുണ്ടായിരുന്നു. പിൽക്കാലത്ത് പ്രസിദ്ധനായി മാറിയ ഗുരുവായൂർ കേശവൻ ആദ്യം ഇവരുടെ കയ്യിലായിരുന്നു.

കേരളത്തിലെ യുദ്ധദേവതകളിലൊരാളായ വേട്ടയ്ക്കൊരുമകനാണ് നിലമ്പൂർ കോവിലകത്തെ പരദേവത. വേട്ടയ്ക്കൊരുമകന്റെ പ്രധാനപ്പെട്ട മൂന്ന് ക്ഷേത്ര��്ങളിലൊന്ന് ഇവിടെയാണുള്ളത്. ബാലുശ്ശേരി കോട്ടയും നമ്പുമലക്കോട്ടയുമാണ് മറ്റുള്ളവ. വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടാണ് നിലമ്പൂർ പാട്ട്.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_കോവിലകം&oldid=4095145" എന്ന താളിൽനിന്ന് ശേഖരിച്ചത്