Jump to content

പി.കെ. കുഞ്ഞാലിക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി.കെ.കുഞ്ഞാലിക്കുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.കെ. കുഞ്ഞാലിക്കുട്ടി
കേരള സർക്കാർ വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
ജൂൺ 24 1991 – മേയ് 9 1996
മുൻഗാമികെ.ആർ. ഗൗരിയമ്മ
പിൻഗാമിസുശീല ഗോപാലൻ
മണ്ഡലംകുറ്റിപ്പുറം
ഓഫീസിൽ
2021 മെയ്‌, 20 – മേയ് 12 2006
മുൻഗാമിസുശീല ഗോപാലൻ
പിൻഗാമിഎളമരം കരീം
മണ്ഡലംവേങ്ങര
ഓഫീസിൽ
മേയ് 18 2011 – മേയ് 20 2016
മുൻഗാമിഎളമരം കരീം
പിൻഗാമിഇ.പി. ജയരാജൻ
മണ്ഡലംവേങ്ങര
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 24 1982 – മേയ് 5 1991
മുൻഗാമിയു.എ. ബീരാൻ
പിൻഗാമിഎ. യൂനുസ്‌കുഞ്ഞ്
മണ്ഡലംമലപ്പുറം
ഓഫീസിൽ
മേയ് 21 1991 – മേയ് 12 2006
മുൻഗാമികൊരമ്പയിൽ അഹമ്മദ് ഹാജി
പിൻഗാമികെ.ടി. ജലീൽ
മണ്ഡലംകുറ്റിപ്പുറം
ഓഫീസിൽ
മേയ് 14 2011 – ഏപ്രിൽ 25 2017
പിൻഗാമികെ.എൻ.എ. ഖാദർ
മണ്ഡലംവേങ്ങര
ലോക്‌സഭയിലെ അംഗം
ഓഫീസിൽ
ഏപ്രിൽ 25 2017 – ഫെബ്രുവരി 3 2021
മുൻഗാമിഇ. അഹമ്മദ്
പിൻഗാമിഎം.പി. അബ്ദുസമദ് സമദാനി
മണ്ഡലംമലപ്പുറം
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-06-01) 1 ജൂൺ 1951  (73 വയസ്സ്)
ഊരകം
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളികെ.എം. കുൽസു
കുട്ടികൾഒരു മകൾ, ഒരു മകൻ
മാതാപിതാക്കൾ
  • മുഹമ്മദ് ഹാജി (അച്ഛൻ)
  • ഫാത്തിമക്കുട്ടി (അമ്മ)
വസതിമലപ്പുറം
As of ജൂലൈ 9, 2020
ഉറവിടം: നിയമസഭ

മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗവും പ്രതിപക്ഷ ഉപനേതാവുമാണ്. 1982-ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 3 തവണ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് കുഞ്ഞാലിക്കുട്ടി.

2016 ലെ നിയമസഭാതിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഉമ്മൻ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ യുഡിഎഫിന്റെ നിർബന്ധപൂർവം ഏറ്റെടുകയായിരുന്നു.[1] കോഴിക്കോട് ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിൽ ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ്‌ അദ്ദേഹം രാജി വച്ചത്.[2] 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ്‌ കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടന്നത്. 2017 മാർച്ച് 1 നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.

ജീവിത രേഖ

1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.[3] കെ.എം കുൽസു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കൾ.ബികോം ഡിഗ്രിയും , പിജിഡിബിയും കോഴ്സും പൂർത്തിയാക്കി.[4]

രാഷ്ട്രീയത്തിലേക്ക്

കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിൻറെ യൂനിറ്റ് പ്രസിഡൻറ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിൻറെ സംസ്ഥാന ഭാരവാഹിയായി. .[4]

27-ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.1982 ൽ നിയമസഭ അംഗമായി.മലപ്പുറത്ത് നിന്നാണ് വിജയിച്ചത്.

2006-ൽ നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി,കുറ്റിപ്പുറത്തു നിന്നു സി.പി.ഐ.എം. സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.[5]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2021 വേങ്ങര നിയമസഭാമണ്ഡലം പി. കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ്, യു.ഡി.എഫ്, 70,381 പി.ജിജി സിപിഎം, എൽ.ഡി.എഫ്, 39,785
2019 മലപ്പുറം ലോകസഭാമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ്, യു.ഡി.എഫ്, 589873 വി.പി. സാനു സി.പി.എം., എൽ.ഡി.എഫ്., 329720 ഉണ്ണികൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ., 82332
2017* മലപ്പുറം ലോകസഭാമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്. എം.ബി. ഫൈസൽ സി.പി.എം., എൽ.ഡി.എഫ്.
2016 വേങ്ങര നിയമസഭാമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്.
2011 വേങ്ങര നിയമസഭാമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്. കെ.പി. ഇസ്മയിൽ സ്വതന്ത്ര സ്ഥാനാർത്ഥി എൽ.ഡി.എഫ്.
2006 കുറ്റിപ്പുറം നിയമസഭാമണ്ഡലം കെ.ടി. ജലീൽ സ്വതന്ത്ര സ്ഥാനാർത്ഥി എൽ.ഡി.എഫ്. പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്.
1987 മലപ്പുറം നിയമസഭാമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്. എൻ. അബൂബക്കർ ഐ.സിഎസ്. (എസ്.സി.എസ്.)
1982 മലപ്പുറം നിയമസഭാമണ്ഡലം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്. എം. മുഹമ്മദ് ഷാഫി ഐ.എം.എൽ.
  • കുറിപ്പ് - ഇ. അഹമദ് മരിച്ചതിനെ തുടർന്ന് 2017 ഏപ്രിലിൽ നടന്ന മലപ്പുറം ലോകസഭ തിരഞ്ഞെടുപ്പ്.

വിമർശനങ്ങൾ

  • കോഴിക്കോട്‌ നഗരത്തിൽ ഐസ്ക്രീം പാർലർ നടത്തിയിരുന്ന ശ്രീദേവി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ യുവതികളെ പലർക്കും കാഴ്ചവെച്ചതാണ്‌ കുപ്രസിദ്ധമായ ഐസ്ക്രീം പാർലർ കേസ്‌. മുസ്ലിംലീഗ്‌ നേതാവും വ്യവസായ മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു ഐസ്ക്രീംപാർലർ കേസിലെ പ്രധാന കുറ്റാരോപിതൻ[8][9][10]
  • മുത്തലാഖ് ബില്ല് ചർച്ചക്ക് വന്നപ്പോൾ വിട്ടു നിന്നത് മുസ്ലിം സമൂഹത്തെ വഞ്ചിച്ചതായിരുന്നു എന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം വന്നിട്ടുണ്ട്.[11]

അവലംബം

  1. "Kerala gears up for GIM, expects big IT investment" (in ഇംഗ്ലീഷ്). Rediff.com. Retrieved 2009-07-22.
  2. "ട്രൈബ്യൂൺ ഇന്ത്യ" (in ഇംഗ്ലീഷ്). tribuneindia.com. Retrieved 2009-04-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-02. Retrieved 2012-03-17.
  4. 4.0 4.1 2017 മാർച്ച് 16 മലപ്പുറം എഡിഷൻ പേജ് രണ്ട്. "മനോരമ പത്രം".{{cite news}}: CS1 maint: numeric names: authors list (link)
  5. Assembly Election Results in 2006[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-04-17. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  7. http://www.keralaassembly.org
  8. https://www.janmabhumidaily.com/news98752[പ്രവർത്തിക്കാത്ത കണ്ണി]
  9. https://ml.wikipedia.org/wiki/%E0%B4%90%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B5%80%E0%B4%82_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B5%BC_%E0%B4%AA%E0%B5%86%E0%B5%BA%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%AD_%E0%B4%95%E0%B5%87%E0%B4%B8%E0%B5%8D
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-20. Retrieved 2019-02-20. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  11. http://www.kairalinewsonline.com/2018/12/28/216514.html
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞാലിക്കുട്ടി&oldid=4084367" എന്ന താളിൽനിന്ന് ശേഖരിച്ചത്