എം. സ്വരാജ്
എം. സ്വരാജ് | |
---|---|
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 21 2016 – മേയ് 3 2021 | |
മുൻഗാമി | കെ. ബാബു |
പിൻഗാമി | കെ. ബാബു |
മണ്ഡലം | തൃപ്പൂണിത്തുറ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നിലമ്പൂർ | 27 മേയ് 1979
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | സരിത |
മാതാപിതാക്കൾ |
|
വസതി | തൃപ്പൂണിത്തുറ |
As of ഓഗസ്റ്റ് 16, 2020 ഉറവിടം: നിയമസഭ |
സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രത���നിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്. സി.പി.ഐ.(എം.) പാർട്ടി സ്ഥാനാർത്ഥിയായി തൃപ്പൂണിത്തുറ നിയഭസഭമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. പ്രധാന എതിരാളി കോൺഗ്രസിലെ കെ. ബാബു ആയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായും എസ്.എഫ്.ഐ. യുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. മുൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയംഗവുമാണ് സ്വരാജ്.
സാഹിത്യ ജീവിതം
[തിരുത്തുക]കവി, കഥാകൃത്ത്, മികച്ച പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]മലപ്പുറത്തെ ഭൂദാൻ കോളനിയിലെ സുമാ നിവാസിലെ പി.എൻ.മുരളീധരനാണ് അച്ഛൻ. 2004 ൽ കേരള യൂണിവേർസിറ്റിയിൽ നിന്ന് എൽ.എൽ.ബിയും. 2007ൽ അണ്ണാമലൈ യൂണിവേർസിറ്റിയിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കി. [1]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-12-02. Retrieved 2016-05-21.