പാപ്പച്ചൻ ഒളിവിലാണ്
പാപ്പച്ചൻ ഒളിവിലാണ് | |
---|---|
സംവിധാനം | സിന്റോ സണ്ണി |
നിർമ്മാണം | തോമസ് തിരുവല്ല |
രചന | സിന്റോ സണ്ണി |
അഭിനേതാക്കൾ | |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | ശ്രീജിത്ത് നായർ |
ചിത്രസംയോജനം | രതിൻ രാധാകൃഷ്ണൻ |
സ്റ്റുഡിയോ | തോമസ് തിരുവല്ല ഫിലിംസ് |
വിതരണം | തോമസ് തിരുവല്ല ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 134 മിനിറ്റുകൾ[2] |
സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. സൈജു കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സൃന്ദ, വിജയരാഘവൻ, അജു വർഗ്ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.[3][4] തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനോദ് ഷൊർണ്ണൂർ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.[5][6] ഒരു മലയോര വനഗ്രാമത്തിൽ താമസിക്കുന്ന പാപ്പച്ചൻ എന്ന ട്രക്ക് ഡ്രൈവറെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.[7]
അഭിനേതാക്കൾ
[തിരുത്തുക]- സൈജു കുറുപ്പ് - പുത്തൻവീട്ടിൽ പാപ്പച്ചൻ / പോത്ത് പാപ്പച്ചൻ
- വിജയരാഘവൻ - മീശ മാത്തച്ചൻ, പാപ്പച്ചന്റെ അച്ഛൻ
- അജു വർഗ്ഗീസ് - മോനിച്ചൻ
- ജഗദീഷ് - അഭിഭാഷകൻ പോളി
- ജോണി ആന്റണി - ലാലപ്പൻ
- കോട്ടയം നസീർ
- പ്രശാന്ത് അലക്സാണ്ടർ - ജെയിംസ്കുട്ടി, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ
- സൃന്ദ അർഹാൻ - റീന
- ദർശന എസ്. നായർ - സിസിലി
- ശിവജി ഗുരുവായൂർ - ഫാദർ ഗീവർഗ്ഗീസ്
- കലാഭവൻ റഹ്മാൻ - ജോസഫ്
- ജിബു ജേക്കബ് - സെബാസ്റ്റ്യൻ പോൾ, പോലീസ് ഇൻസ്പെക്ടർ
- ഷിജു ടോം - ഹക്കീം, പോലീസ് സബ് ഇൻസ്പെക്ടർ
- ഗൗരി - അശ്വതി രാമചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥ
- ശരൺ എസ്. രാജ് - വിനു സ���്യൻ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
- അരുൺ കൃഷ്ണമൂർത്തി - വിഷ്ണു, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
- എൽദോ രാജു - എബി തോമസ്, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
- അജോ മച്ചിങ്ങൽ - ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
- കുടശ്ശനാട് കനകം - ജഡ്ജി
- ചലഞ്ചർ വി. അരവിന്ദ് - പ്രോസിക്യൂട്ടർ
- കവിത ബൈജു - കുഞ്ഞുമോൾ
- സോന പൂപ്പാറ - ക്രിസ്റ്റീനാ
- ജോർഡി പൂഞ്ഞാർ - തങ്കച്ചൻ
- അരുൺ സോൾ - ജോക്കുട്ടൻ
- ഷൈജോ അടിമാലി - ലോട്ടറി സാബു
- ഹൈദർ അലി - കുക്ക് അബു
- ഷംനാസ് - കരുമാടി മധു
- റാഫി - അലി അക്ബർ, വീഡിയോഗ്രാഫർ
- മുടിയൻ മണിക്കുട്ടൻ - വീഡിയോ അസിസ്റ്റന്റ്
- ചന്ദ്രശേഖരൻ കൂടല്ലൂർ - പവിത്രൻ
- ഷാൽബിൻ - സിക്കന്ദർ
- ഷഹീർ മുഹമ്മദ് - ബ്രോക്കർ
- ജോളി ചിറയത്ത്
- ഷിജു മടക്കര
നിർമ്മാണം
[തിരുത്തുക]ചിത്രീകരണം
[തിരുത്തുക]സിനിമയുടെ ചിത്രീകരണം 18 ജനുവരി 2023 ന് കോതമംഗലത്തിനടുത്തുള്ള നാടുകാണിയിൽ ആരംഭിച്ചു. ചിത്രീകരണം കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, നേര്യമംഗലം എന്നിവിടങ്ങളിലായി പൂർത്തിയായി.[5][8]
സംഗീതം
[തിരുത്തുക]ബി.കെ. ഹരിനാരായണനും സിന്റോ സണ്ണിയും എഴുതിയ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.[9]
ഗാനം | ഗായകർ | ഗാനരചയിതാവ് | ദൈർഘ്യം |
---|---|---|---|
"മുത്തുക്കുട മാനം" | എം.ജി. ശ്രീകുമാർ, സുജാത മോഹൻ | ബി. കെ. ഹരിനാരായണൻ | 4:47 |
"കൈയെത്തും ദൂരത്ത്" | വിനീത് ശ്രീനിവാസൻ | സിന്റോ സണ്ണി | 3:14 |
"പുണ്യ മഹാ സന്നിധേ" | വൈക്കം വിജയലക്ഷ്മി | 3:27 | |
"പാപ്പച്ചാ പാപ്പച്ചാ" | റിച്ചുക്കുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്, സാഗരിക, സൈജു കുറുപ്പ് | 3:11 | |
"തിരുബലിത്താരയിൽ" | ദേവ രഘുചന്ദ്രൻ നായർ | 1:33 | |
ആകെ ദൈർഘ്യം: | 16:12 |
റിലീസ്
[തിരുത്തുക]തീയേറ്റർ
[തിരുത്തുക]ചിത്രം ആദ്യം 28 ജൂലൈ 2023 ന് ആയിരുന്നു റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്,[10] എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റിവച്ചു.[11] 4 ഓഗസ്റ്റ് 2023 ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തു.[5]
ഹോം മീഡിയ
[തിരുത്തുക]സൈന പ്ലേ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയിരിക്കുന്നത്.[12]
സ്വീകരണം
[തിരുത്തുക]നിരൂപക സ്വീകരണം
[തിരുത്തുക]മനോരമ ഓൺലൈനിന് വേണ്ടി നിരൂപകൻ ജിതൻ ടോം എഴുതി, "വമ്പൻ ട്വിസ്റ്റുകളോ സംഘട്ടനങ്ങളോ ഒന്നും ചിത്രത്തിലില്ല. എങ്കിലും പ്രേക്ഷകരെ രണ്ടുമണിക്കൂർ എന്റർടെയ്ൻ ചെയ്യാൻ ചിത്രത്തിനാകുന്നുണ്ട്. പാപ്പച്ചന്റെ വികൃതികൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് തീർച്ച."[13]
ദ ഇന്ത്യൻ എക്‌സ്‌പ്രസിന് വേണ്ടി നിരൂപകൻ അനന്തു സുരേഷ് ചിത്രത്തിന് 5-ൽ 0.5 സ്റ്റാർ റേറ്റിംഗ് നൽകി എഴുതി, "സൈജു കുറുപ്പ്, വിജയരാഘവൻ, ശ്രിന്ദ, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച പാപ്പച്ചൻ ഒളിവിലാണ് ദുർബലമായ എഴുത്ത് മൂലം തുടക്കം മുതൽ ഒടുക്കം വരെ നിരാശാജനകമാണെന്ന് തെളിയിക്കുന്നു."[14]
ഓൺമനോരമക്ക് വേണ്ടി നിരൂപക സ്വാതി പി. അജിത്ത് എഴുതി, "സിനിമയുടെ നർമ്മം അതിനെ ഒന്നിച്ചുനിർത്തുന്ന ഒരു ശ്രദ്ധേയമായ ഘടകമായി വർത്തിക്കുന്നു, ഇത് പ്രേക്ഷകരെ അതിന്റെ പോരായ്മകളെ അവഗണിക്കാൻ പ്രേരിപ്പിക്കുന്നു."[15]
അവലംബം
[തിരുത്തുക]- ↑ "ചിരിപ്പൂരം ഒരുക്കിയ 'പാപ്പച്ചൻ'; റിവ്യൂ". Retrieved 2023-08-04.
- ↑ "Saiju Kurup's 'Pappachan Olivilanu' gets a release date". The Times of India. 2023-07-26. ISSN 0971-8257. Retrieved 2023-08-03.
- ↑ "Saiju Kurupp's Pappachan Olivilanu trailer is out". The New Indian Express (in ഇംഗ്ലീഷ്). Retrieved 2023-08-03.
- ↑ "Saiju Kurup's Pappachan Olivilanu Set to Enthrall Audiences Tomorrow". onlookersmedia (in അമേരിക്കൻ ഇംഗ്ലീഷ്). 2023-08-03. Retrieved 2023-08-03.
- ↑ 5.0 5.1 5.2 "Pappachan Olivilaanu | പാപ്പച്ചൻ ഒളിവിലാണ് - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-08-03.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Saiju Kurup's next is Pappachan Olivilanu". The New Indian Express. Retrieved 2023-08-03.
- ↑ "Pappachan Olivilanu 2023 Cast, Trailer, Videos & Reviews". OTTPlay (in ഇംഗ്ലീഷ്). Retrieved 2023-08-03.
- ↑ "പാപ്പച്ചനായി വിസ്മയിപ്പിക്കാൻ സൈജു; 'പാപ്പച്ചൻ ഒളിവിലാണ്' ഓണം റിലീസിന്". ManoramaOnline. Retrieved 2023-08-03.
- ↑ "പാപ്പച്ചൻ പ്രേക്ഷകരുടെ സ്വന്തമാകാൻ ഇനി മണിക്കൂറുകൾ മാത്രം; റിലീസ് വെള്ളിയാഴ്ച". Mathrubhumi (in ഇംഗ്ലീഷ്). 2023-08-03. Retrieved 2023-08-03.
- ↑ Entertainment, The Cue (2023-07-26). "പോത്ത് പാപ്പച്ചൻ ഇനി വൈകില്ല ; 'പാപ്പച്ചൻ ഒളിവിലാണ്' ഓഗസ്റ്റ് നാലിന് തിയറ്ററുകളിൽ". The Cue. Retrieved 2023-08-03.
- ↑ "Here are the new release dates of Pappachan Olivilaanu & Kunjammini's Hospital". OTTPlay (in ഇംഗ്ലീഷ്). Retrieved 2023-08-03.
- ↑ "Pappachan Olivilanu Ott Update: സൈജു കുറുപ്പിന്റെ 'പാപ്പച്ചൻ ഒളിവിലാണ്' എത്തുന്നത് ഈ ഒടിടി പ്ലാറ്റ്ഫോമിൽ; എപ്പോൾ കാണാം?". 2023-08-21. Retrieved 2023-08-24.
- ↑ "ചിരിവെടി പൊട്ടിച്ച് സൈജു; പാപ്പച്ചൻ ഒളിവിലാണ്; റിവ്യു". Retrieved 2023-08-04.
- ↑ "Pappachan Olivilaanu movie review: A mediocre plot dragged down even more by poor writing" (in ഇംഗ്ലീഷ്). 2023-08-04. Retrieved 2023-08-04.
- ↑ "'Pappachan Olivilaanu' review: A film balancing quirky characters with lacklustre pace". Retrieved 2023-08-04.