പത്ഥ്യാവക്ത്രം
ദൃശ്യരൂപം
ഒരു സംസ്കൃത വൃത്തമാണ് പത്ഥ്യാവക്ത്രം. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, ചപലാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ഭവിപുല, മവിപുല, രവിപുല, നവിപുല, തവിപുല എന്നിവയാണ്.
ലക്ഷണം
[തിരുത്തുക]“ | നാലിന്നുപരി വക്ത്രം തൻ സമപാദങ്ങൾ രണ്ടിലും |
” |
വിഷമപാദങ്ങളിൽ വക്ത്രത്തിന്റെ ലക്ഷണം തന്നെ.സമപാദങ്ങളിൽ ഒന്നാമക്ഷരം കഴിഞ്ഞുള്ള ഗണത്തിന് വക്ത്രത്തിനുള്ള നിയമം തന്നെ ചെയ്തുകൊണ്ട് നാലാമക്ഷരത്തിനു മേലുള്ള ഗണം മാത്രം യഗണത്തിനു പകരം ജഗണമാക്കിയാൽ അത് പത്ഥ്യാവക്‌ത്രമാകും.
ഉദാഹരണം
[തിരുത്തുക]വിളക്കൊന്നു തെളിക്കാം ഞാൻ
വെളിച്ചം ഹൃദി നല്കിടൂ
ലളിതാംബികേ മനസ്സിൽ
തെളിഞ്ഞു വരണേ സദാ