Jump to content

നഗ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nagma
ജനനം
Nandita Arvind Morarjii

(1974-12-25) 25 ഡിസംബർ 1974  (50 വയസ്സ്)
മറ്റ് പേരുകൾNagma Sadanah
തൊഴിൽActor, politician
സജീവ കാലം1990—2008 (as actress)
2004-present(as a politician)
രാഷ്ട്രീയ കക്ഷിIndian National Congress
ബന്ധുക്കൾRoshini (half-sister)
Jyothika (half-sister)
Tharun Parsi (half-sister)

തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നഗ്മ (ഹിന്ദി: नघमा; തമിഴ്: நக்மா) (ജനനം: 25 ഡിസംബർ, 1974) എന്നറിയപ്പെടുന്ന നന്ദിത മൊറാർജി. നമ്രത സാധന എന്നും പേരുണ്ട്. 1990 കളിൽ തമിഴിലെ ഒരു മുൻ നിര നായിക നടിയായിരുന്നു നഗ്മ.[1]

ആദ്യ ജീവിതം

[തിരുത്തുക]

നഗ്മയുടെ പിതാവ് ഒരു ഹിന്ദുവും മാതാവ് ഒരു മുസ്ലിമുമാണ്.[2] പിതാവ് ശ്രീ അരവിന്ദ് പ്രതാപ് സിങ് മൊറാർജി ഒരു വസ്ത്രവ്യാപാരിയായിരുന്നു. മാതാവ് സീമ സാധന 1972 ലാണ് മൊറാർജിയെ വിവാഹം ചെയ്തത്.[3] നഗ്മയുടെ ജനനനാമം നന്ദിത എന്നാണ്.[4] നഗ്മയുടെ സഹോദരി ജ്യോതിക തമിഴിലെ ഒരു പ്രധാന നടിയാണ്. ജൂൺ 2008 ൽ നഗ്മ തന്റെ ക്രിസ്ത്യൻ മതത്തോടുള്ള ആരാ‍ധന വ്യക്തമാക്കി.

അഭിനയ ജീവിതം

[തിരുത്തുക]

തന്റെ അഭിനയ ജീവിതം തുടങ്ങിയത് ബോളിവുഡിലാണ്. ചില ചിത്രങ്ങളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് തിരിഞ്ഞതോടെ നല്ല വേഷങ്ങളിൽ അഭിനയിച്ചു.[5] തന്റെ 15 വയസ്സിൽ ബാഗി എന്ന ഹിന്ദി ചിത്രത്തിൽ 1990 ൽ അഭിനയിച്ചു കൊണ്ടാണ് നഗ്മ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ഇതിൽ നായകൻ സൽമാൻ ഖാൻ ആയിരുന്നു.[6] പക്ഷേ, ആദ്യ ചില വിജയങ്ങൾക്ക് ശേഷം നഗ്മക്ക് ഹിന്ദി ചലച്ചിത്രവേദിയിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ നഗ്മ തന്റെ അഭിനയരംഗം തമിഴിലേക്ക് തിരിക്കുകയായിരുന്നു.[7] 1997 വരെ തമിഴിലെ ഒരു മുൻ നിര നായിക നടിയായിരുന്നു.[8]

തമിഴ് കൂടാതെ 1990 കളിൽ തെലുങ്കിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ രജനികാന്ത് നായകനായി അഭിനയിച്ച ബാഷ, പ്രഭുദേവ നായകനായി അഭിനയിച്ച കാതലൻ എന്നിവ വൻ വിജയങ്ങളായിരുന്നു. .[9] നഗ്മ അഭിനയിച്ച പല പ്രധാന വേഷങ്ങളും ഗ്ലാമർ വേഷങ്ങളായിരുന്നു. 1998-ൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന മലയാളചിത്രത്തിലും നഗ്മ പ്രധാനവേഷത്തിൽ അഭിനയിച്ചു. ഇപ്പോൾ നഗ്മ ധാരാളം ബോജ് പുരി ചിത്രങ്ങളിൽ അഭിനയിക്കുന്നു.[10]

അവലംബം

[തിരുത്തുക]
  1. ""Nagma plays mother" in The Hindu (18 July 2002), at". Archived from the original on 2011-06-06. Retrieved 2009-02-06.
  2. As she herself has pointed out; see, e.g., "Revealed: Nagma's real Dad" in Mumbai Mirror (22 April 2006), online at http://www.icravebollywood.com/news/22april06/nagma.php Archived 2006-10-25 at the Wayback Machine. [1] Archived 2006-10-25 at the Wayback Machine. and http://movies.indiatimes.com/articleshow/msid-1498649,curpg-5.cms Archived 2008-12-21 at the Wayback Machine. [2] Archived 2008-12-21 at the Wayback Machine..
  3. ""Nagma's family secret" in The Telegraph (22 April 2006) at". Archived from the original on 2007-05-29. Retrieved 2009-02-06.
  4. See "Revealed: Nagma's real Dad" in Mumbai Mirror (22 April 2006), online at http://www.icravebollywood.com/news/22april06/nagma.php Archived 2006-10-25 at the Wayback Machine. [3] Archived 2006-10-25 at the Wayback Machine. and http://movies.indiatimes.com/articleshow/msid-1498649,curpg-5.cms Archived 2008-12-21 at the Wayback Machine. [4] Archived 2008-12-21 at the Wayback Machine.
  5. "Nagma" listing on the Internet Movie Database (IMDb), www.imdb.com at
  6. Baaghi is reported to have been Bollywood's seventh highest grossing film in 1990; see, e.g., https://web.archive.org/web/20060408044048/http://www.boxofficeindia.com/1990.htm[]
  7. ZeeNews.com "Racism, controversies forced Nagma to quit Bollywood" (15 March 2007) [5]
  8. See, e.g., "Nagma practices the art of living!" ApunKaChoice.com (19 April 2003) at [6] Archived 2009-06-07 at the Wayback Machine.
  9. "Kadhalan" listing on the Internet Movie Database (IMDb), www.imdb.com at [7]
  10. Sakshi Juneja, "Pati, Patni Aur Woh" (24 July 2006), DesiCritics.org at http://desicritics.org/2006/07/24/111324.php Archived 2009-06-29 at the Wayback Machine. [8] Archived 2009-06-29 at the Wayback Machine.

http://gospeljunction.net/uk/2008/07/16/testimony-of-film-actress-nagma/
http://www.christianmessenger.in/news/nagma_christian_140508/194.php Archived 2010-02-17 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=നഗ്മ&oldid=3797841" എന്ന താളിൽനിന്ന് ശേഖരിച്ചത്