Jump to content

നയൻതാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നയൻ താര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നയൻതാര
നയൻതാര
ജനനം
ഡയാന മറിയം കുര്യൻ

(1984-11-18) 18 നവംബർ 1984  (40 വയസ്സ്)[1][2][3]
മറ്റ് പേരുകൾനയൻ, നയൻതാര, ഡയാന
തൊഴിൽഅഭിനയം/നടി
സജീവ കാലം2003–ഇന്നുവരെ
ജീവിതപങ്കാളിവിഘ്നേഷ് ശിവൻ (2022)

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ (ജനനം: നവംബർ 18, 1984). മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.[അവലംബം ആവശ്യമാണ്] ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]
ആദ്യകാലജീവിതം
[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈസ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.

ചലച്ചിത്രജീവിതം

[തിരുത്തുക]

നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും[6], കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു.[7]

വിവാഹം

[തിരുത്തുക]

നയൻതാരയും,സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം 2022 ജൂൺ 9-ന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടന്നു.ബോളിവുഡ് അഭിനേതാക്കൾ ഷാറുഖ് ഖാൻ,നടന്മാരായ ദിലീപ്,സൂര്യ,വിജയ് സേതുപതി, കാർത്തി,ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
No Year Film Role Language Notes
1 2003 മനസ്സിനക്കരെ ഗൌരി മലയാളം
2 2004 വിസ്മയത്തുമ്പത്ത് റീത്ത മാത്യൂസ് മലയാളം
3 2004 നാട്ടുരാജാവ് കത്രിന മലയാളം
4 2005 അയ്യാ സെൽവി മാടസാമി തമിഴ്
5 2005 ചന്ദ്രമുഖി ദുര്ഗ തമിഴ്
6 2005 തസ്കരവീരൻ തങ്ക മണി മലയാളം
7 2005 രാപ്പകൽ ഗൗരി മലയാളം
8 2005 ഗജിനി ചിത്ര തമിഴ്
9 2005 ശിവകാശി തമിഴ് സ്പെഷ്യൽ അപ്പിയറൻസ് - 'കോടമ്പാക്കം ഏരിയ' സോംഗ്
10 2006 കലവനിൻ കഥലി ഹരിത തമിഴ്
11 2006 ലക്ഷ്മി നന്ദിനി തെലുഗു
12 2006 ബോസ്സ് അനുരാധ തെലുഗു
13 2006 വല്ലവാൻ സ്വപ്ന തമിഴ്
14 2006 തലൈമാഗാൻ മേഘാല തമിഴ്
15 2006 ജ്യോതി തമിഴ്
16 2007 യോഗി നന്ദിനി തമിഴ്
17 2007 ദുബായ് സീനു മധുമതി തെലുഗു
18 2007 ശിവജി: ദി ബോസ്സ് തമിഴ് സ്പെഷ്യൽ അപ്പീരൻസ് ഇൻ "ബ്ബല്ലൈലക്ക " സൊങ്ങ്
19 2007 തുളസി വസുന്ധര റാം തെലുഗു
20 2007 ബില്ല സാഷ തമിഴ്
21 2008 യാരടി നീ മോഹിനി കീര്തി (കോമളവല്ലി ) തമിഴ്
22 2008 കുസെലൻ നയൻതാര തമിഴ്
23 2008 കതനയകുട് നയൻതാര തെലുഗു
24 2008 സത്യം ദേവ നായകി തമിഴ്
25 2008 എഗൻ മല്ലിക തമിഴ്
26 2008 ട്വന്റി:20 ത്യന മലയാളം സ്പെഷ്യൽ അപ്പീരൻസ്
27 2009 വില്ല് ജനവി തമിഴ്
28 2009 അന്ജനെയുല് അഞ്ജലി തെലുഗു
29 2009 ആധവൻ താര തമിഴ്
30 2010 അധുര്സ് ചന്ദ്രകല തെലുഗു
31 2010 ബോഡിഗാർഡ് അമ്മു അശോകാൻ Malayalam
32 2010 ഗോവ വില്ലജ് ഗേൾ തമിഴ് സ്പെഷ്യൽ അപ്പീരൻസ്
33 2010 സിംഹ ഗായത്രി തെലുഗു
34 2010 ബോസ്സ് എനഗിര ഭാസ്കരാൻ ചന്ദ്രിക തമിഴ്
35 2010 എലെക്ട്ര എലെക്ട്ര അലക്സാണ്ടർ മലയാളം
36 2010 സൂപ്പർ ഇന്ദിര കന്നഡലാംഗ്വേജ് & തെലുഗു ദ്വിഭാഷാ ചിത്രം
37 2011 ശ്രി രാമ രാജ്യം സീത തെലുഗു & തമിഴ്
38 2012 കൃഷ്ണം വന്ദേ ജഗട്ഗുരും ദേവിക തെലുഗു
39 2013 എതിര് നീച്ചാൽ തമിഴ് സ്പെഷ്യൽ അപ്പീരൻസ് ഇൻ "ലോക്കൽ ബോയ്സ് " സൊങ്ങ്
40 2013 ഗ്രീക് വീരുട്‌ സന്ധ്യ തെലുഗു
41 2013 രാജാ റാണി രെഗിന തമിഴ്
42 2013 ആറംബം മായ തമിഴ്
43 2014 ഇദു ക്കതിർവെലൻ കാധാൽ പവിത്ര തമിഴ്
44 2014 അനാമിക അനാമിക തെലുഗു
45 2014 നീ എങ്ങെ എന അന്പേ അനാമിക തമിഴ്
46 2015 നന്നബെണ്ട രമ്യ തമിഴ്
47 2015 ഭാസ്കര ദി രസ്കാൽ ഹിമ മലയാളം
48 2015 മാസ്സ് മാലിനി തമിഴ്
49 2015 തനി ഒരുവൻ മഹിമ തമിഴ്
50 2015 മായ മായ മാത്യൂസ്‌ / അപ്സര തമിഴ്
51 2015 ലൈഫ് ഓഫ് ജോസൂട്ടി സ്വപ്ന മലയാളം
52 2015 നാനും രൌടിദാൻ കാദംബരി തമിഴ്
53 2016 ഇദു നമ്മ ആള്' മൈലാ തമിഴ്
54 2016 പുതിയ നിയമം വാസുകി മലയാളം
55 2016 തിരുനാൾ വിദ്യ തമിഴ്
56 2016 കഷ്മോര തമിഴ്
57 2016 ഇരു മുഗൻ തമിഴ്
58 2017 ഡോറാ പവലക്കോടി തമിഴ്
59 2017 അറം മധിവധനി തമിഴ്
60 2017 velaikkaran മൃണലിനി തമിഴ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്കാരം[8] - (ശ്രീരാമരാജ്യം) 2011

അവലംബം

[തിരുത്തുക]
  1. Sri Birthday Special: Nayanthara Turns 28. Rediff.com (19 November 2012). Retrieved 2012-04-10.
  2. Happy birthday Nayantara. indiatoday.com (5 December 2008). Retrieved 2012-04-10.
  3. Birthday Special Nayantara rediff.com (18 November 2014)
  4. "Nayanthara in Sandalwood now". The Times of India. 17 January 2010.
  5. Chat Transcript of Nayanthara Archived 2013-08-12 at the Wayback Machine. Sify.com (10 March 2008). Retrieved 2012-04-10.
  6. http://thatsmalayalam.oneindia.in/movies/news/2005/01/012505nayanthara.html[പ്രവർത്തിക്കാത്ത കണ്ണി]
  7. "Darbar Movie Review".
  8. "നയൻതാരയ്ക്ക് നന്തി പുരസ്കാരം, മനോരമ ഓൺലൈൻ". Archived from the original on 2012-10-15. Retrieved 2012-10-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നയൻതാര&oldid=4112087" എന്ന താളിൽനിന്ന് ശേഖരിച്ചത്