Jump to content

ഡോന സ്ട്രിൿലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോന സ്ട്രിൿലാന്റ്
ജനനം
ഡോന തിയോ സ്ട്രിൿലാന്റ്

(1959-05-27) മേയ് 27, 1959  (65 വയസ്സ്)
Guelph, Ontario, Canada
കലാലയംMcMaster University
University of Rochester
അറിയപ്പെടുന്നത്Intense laser-matter interactions, Nonlinear optics, Short-pulse intense laser systems, Chirped pulse amplification, Ultrafast optics
ജീവിതപങ്കാളി(കൾ)ഡഗ് ഡൈകാർ
കുട്ടികൾ2
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾUniversity of Waterloo
പ്രബന്ധംഅൾട്രാ ബ്രൈറ്റ് ലേസറിന്റെ വികസനവും, മൾട്ടി ഫോട്ടോൺ അയോണൈസേഷനിൽ അതിന്റെ ആപ്ലിക്കേഷനും (1988)
ഡോക്ടർ ബിരുദ ഉപദേശകൻGérard Mourou
വെബ്സൈറ്റ്https://uwaterloo.ca/physics-astronomy/people-profiles/donna-strickland

ഡോന തിയോ സ്ട്രിൿലാന്റ് (ജനനം മേയ് 27, 1959), നോബൽ സമ്മാന ജേതാവായ, ലേസർ മേഖലയിൽ പ്രാവീണ്യം ലഭിച്ചിട്ടുള്ള കനേഡിയൻ ഭൗതികശാസ്ത്രജ്ഞയാണ്[1]. 2018 ൽ ജെറാർഡ് മൗറുയോടൊപ്പം ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം പങ്കിടുകയുണ്ടായി,  അവരോടൊപ്പം ചിർപ്പ് പൾസ് ആംപ്ലിഫിക്കേഷൻ വികസിപ്പിച്ചെടുത്തതിനാണ് നോബൽ സമ്മാനം ലഭിച്ചത്. ഇത് തീവ്രത ഉയർന്ന അൾട്രാഷോർട്ട് പൾസ് ഉത്പാദിപ്പിക്കാനും, ലേസർ മൈക്രോമെഷീനിങ്ങിനും, ലേസർ സർജറിക്കും, വൈദ്യശാസ്ത്രത്തിലും അടിസ്ഥാന ശാസ്ത്രത്തിലുമുള്ള പഠനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.

വാട്ടർലൂ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്സ് ആന്റ് ആസ്ട്രോണമി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറാണ്. ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടുന്ന മൂന്നാമത്തെ വനിതയാണ് (മേരി ക്യൂറിക്കും മരിയ ഗോപ്പേർട്ട്-മേയർക്കും ശേഷം).

ആദ്യകാലം

[തിരുത്തുക]

1959 മേയ് 27-ന് കാനഡയിലെ ഒൺടേറിയോയിലെ ഗുൽഫിൽ ജനിച്ചു.

വിദ്യാഭ്യാസം

[തിരുത്തുക]

1981 ൽ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനീയറിങ് ഫിസിക്സിൽ ബിരുദം നേടി. 1989 ൽ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ ഡോക്ടറേറ്റ് നേടി[2][3]. അവരുടെ ഡോക്ടറൽ തീസിസ് "അൾട്രാ ബ്രൈറ്റ് ലേസറിന്റെ വികസനവും, മൾട്ടി ഫോട്ടോൺ അയോണൈസേഷനിൽ അതിന്റെ ആപ്ലിക്കേഷനും" ആയിരുന്നു[4]. ജിറാഡ് മൗറൂവിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പഠനം. ഈ യൂണിവേഴ്സിറ്റിയിൽ വച്ചുതന്നെയാണ് ഇവർ ചിർപ്പ് പൾസ് ആംപ്ലിഫിക്കേഷൻ വികസിപ്പിച്ചെടുത്തത്[5]

.

വാട്ടർലൂ യൂണിവേഴ്സിറ്റിയിലെ  ഡോന സ്ട്രിക്ലാന്റിന്റെ സംഘം

ഔദ്യോഗികജീവിതം

[തിരുത്തുക]

1988 മുതൽ 1991 വരെ, നാഷണൽ റിസർച്ച് കൗൺസിൽ ഓഫ് കാനഡയിൽ ഗവേഷക സഹകാരിയായിരുന്നു സ്ട്രിക്ലാന്റ്. 1992 ൽ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിലെ ലേസർ ഡിവിഷനിലെ ഒരു ഭൗതികശാസ്ത്രജ്ഞയായിരുന്ന അവർ പ്രിൻസെറ്റന്റെ അഡ്വാൻസ്ഡ് ടെക്നോളജി സെന്റർ ഫോർ ഫോട്ടോണിക്സ് ആൻഡ് ഒപ്റ്റോ ഇലക്ട്രോണിക് മെറ്റീരിയലിലെ സാങ്കേതിക ജീവനക്കാരിയായി പ്രവേശിക്കുകയും ചെയ്യും. 1997 ൽ വാട്ടർലൂ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിയിൽ പ്രവേശിച്ചു[2]. ഇപ്പോൾ അസോസിയേറ്റ് പ്രൊഫസറാണ്. ഇപ്പോൾ അവിടെ നോൺ ലീനിയർ ഒപ്റ്റിക്സ് പഠനങ്ങൾക്കു വേണ്ടിയുള്ള അതി തീവ്ര ലേസർ സിസ്റ്റംസ് നിർമ്മിക്കുന്ന അൾട്രാസ്റ്റ്ഫാസ്റ്റ് ലേസർ ഗ്രൂപ്പിനെ നയിച്ചുകൊണ്ടിരിക്കുന്നു[1]. അവർ താനൊരു "ലേസർ ജോക്ക്" ആണെന്ന് സ്വയം വിശേഷിപ്പിക്കുന്നു[5].

2018 ഒക്ടോബർ 2 ന് ജെറിഡ് മൗറുവോടു കൂടി ചിർപ്പ് പൾസ് ആംപ്ലിഫിക്കേഷൻ വികസിപ്പിച്ചെടുത്തതിന് നോബൽ സമ്മാനം ലഭിച്ചു.  "കംപ്രഷൻ ഓഫ് ആംപ്ലിഫൈഡ് ഒപ്റ്റിക്കൽ ചിർപ്പ് പൾസസ്" 1985 ൽ പ്രസിദ്ധീകരിച്ചു. സ്ട്രൈക്ലാൻഡിലെ സമീപകാല പ്രവർത്തനങ്ങൾ ടു-കളർ അഥവാ മൾട്ടി ഫ്രീക്വെൻസി ടെക്നിക്കുകൾ ഉപയോഗിച്ച് അൾട്രാഫാസ്റ്റ് ഒപ്റ്റിക്കൽ സയൻസിന്റെ അതിരുകൾക്കുള്ളിൽ മിഡ് ഇൻഫ്രാറെഡ് , അൾട്രാവയലറ്റ് എന്നീ തരംഗളെ ഉൾകൊള്ളിക്കൽ, കൂടാതെ രാമൻ ജെനറേളൻ എന്നിവയാണ്. കണ്ണിലെ മൈക്രോ ക്രിസ്റ്റലൈൻ ലെൻസുകളിൽ പ്രെസ്ബയോപ്പിയ ഭേദമാക്കുന്നതിനായുള്ള മൈക്രോ മെഷീനിങ്ങിൽ അതി തീവ്ര ലേസറുകളുടെ സാധ്യതളെ കുറിച്ചും അവർ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു.

55 വർഷത്തിനുള്ളിൽ നോബൽ നേടുന്ന ഫിസിക്സ് ആദ്യ ശാസ്ത്രജ്ഞയാണ് സ്ട്രിക്ലാന്റ്. ഫിസിക്സ് പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതായാണിത്[6][7][8]. കണികകൾ, ആറ്റങ്ങൾ, വൈറസുകൾ, മറ്റ് ജീവകോശങ്ങൾ എന്നിവയെ ലേസർ ബീം വിരലുകൾ കൊണ്ട് പിടിച്ചെടുക്കുന്ന, "കണ്ണ് ശസ്ത്രക്രിയക്ക് വിപ്ലവകരമായ മാറ്റം" കൊണ്ടുവന്ന ഒപ്റ്റിക്കൽ ട്വീസറുകൾ കണ്ടുപിടിച്ചതിന് അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനായ ആർതർ അഷ്കിൻ പുരസ്കാരം പങ്കുവക്കുകയുണ്ടായി[1].

അംഗീകാരങ്ങളും പദവികളും

[തിരുത്തുക]

ഒപ്റ്റികൽ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് (2011), പ്രസിഡന്റ് (2013) എന്നീ പദവികൾ വഹിച്ചിട്ടുണ്ട്, കൂടാതെ 2004 മുതൽ 2010 വരെ ജേണലിസ്റ്റ് ഒപ്റ്റിക്സ് ലെറ്റേഴ്സിന്റെ ജേണൽ എഡിറ്ററായിരുന്നു[1][9].

1999 ൽ ഓന്റാരിയുടെ പ്രീമിയർ റിസർച്ച് എക്സലൻസ് അവാർഡ് കരസ്ഥമാക്കി. 2000 ൽ അവർ അവരുടെ ഗവേഷണത്തിനും അക്കാദമിക നേതൃത്വത്തിനും കോട്രെൽ സ്കോളർ അവാർഡ് സ്വീകരിച്ചു. 2008 ൽ ഒപ്റ്റിക്ക് സൊസൈറ്റി ഓഫ് അമേരിക്കയുടെ ഫെല്ലോ ആയി അംഗീകരുക്കപ്പെട്ടു[5].

  • 1998 - ആൽഫ്രഡ് പി. സ്ലോൺ റിസർച്ച് ഫെലോഷിപ്പ്[10]
  • 1999 - പ്രീമിയർ റിസേർച്ച് എക്സലൻസ് അവാർഡ്[2]
  • 2000 - റിസർച്ച് കോർപ്പറേഷനിൽ നിന്നുള്ള കോറ്റ്റെൽ സ്കോളേഴ്സ് അവാർഡ്[11]
  • 2008 - അമേരിക്കയുടെ ഒപ്റ്റിക്കൽ സൊസൈറ്റി ഫെല്ലോ[2]
  • 2018 - ഫിസിക്സിൽ നോബൽ സമ്മാനം, ആർതർ അസ്കിൻ , ജെറാർഡ് മൗറൗ എന്നിവരോടൊപ്പം[12]

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Strickland, Donna; Mourou, Gerard (1985). "Compression of amplified chirped optical pulses". Optics Communications. 56 (3): 219–221. doi:10.1016/0030-4018(85)90120-8. ISSN 0030-4018.
  • Maine, P.; Strickland, D.; Bado, P.; Pessot, M.; Mourou, G. (1988). "Generation of ultrahigh peak power pulses by chirped pulse amplification". IEEE Journal of Quantum Electronics. 24 (2): 398–403. doi:10.1109/3.137. ISSN 0018-9197.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Donna Strickland - Physics and Astronomy". 5 April 2012. Retrieved 2 October 2018.
  2. 2.0 2.1 2.2 2.3 "Biographies -Donna T. Strickland". The Optical Society. Retrieved 2 October 2018.
  3. "Donna Strickland". Education Program for Photonics Professionals (in ഇംഗ്ലീഷ്). University of Waterloo. 11 September 2012. Retrieved 2 October 2018.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; doc_thesis എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 5.2 Murphy, Jessica (2 October 2018). "Donna Strickland: The 'laser jock' Nobel prize winner". BBC News. Retrieved 2 October 2018.
  6. Rincon, Paul (2 October 2018). "First woman Physics Nobel winner in 55 years". BBC News. Retrieved 2 October 2018.
  7. Sample, Ian; Davis, Nicola (2 October 2018). "Arthur Ashkin, Gérard Mourou and Donna Strickland win Nobel physics prize". The Guardian. Retrieved 2 October 2018.
  8. Strickland, Donna; Mourou, Gerard (1985-10-15). "Compression of amplified chirped optical pulses". Optics Communications (in ഇംഗ്ലീഷ്). 55 (6): 447–449. doi:10.1016/0030-4018(85)90151-8. ISSN 0030-4018.
  9. "Arthur Ashkin, Gérard Mourou, and Donna Strickland Awarded 2018 Nobel Prize in Physics". osa.org. The Optical Society. Retrieved 2 October 2018.
  10. "Past Sloan Fellows". sloan.org. Alfred P. Sloan Foundation. Archived from the original on 2018-09-16. Retrieved 2 October 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  11. "Cottrell Scholars" (PDF). rescorp.org. Research Corporation For Science Advancement. Retrieved 2 October 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  12. "Arthur Ashkin, Gérard Mourou and Donna Strickland win the Nobel Prize for Physics". Physics World. Retrieved 2 October 2018.
"https://ml.wikipedia.org/w/index.php?title=ഡോന_സ്ട്രിൿലാന്റ്&oldid=4099854" എന്ന താളിൽനിന്ന് ശേഖരിച്ചത്