ജാംബവാൻ
ദൃശ്യരൂപം
ഹിന്ദുപുരാണങ്ങൾ പരാമർശിക്കുന്ന ചിരജ്ഞീവിയായ ഒരു കരടിയാണ് ജാംബവാൻ. ജാംബവാൻ ഒരു കരടിയല്ല ഒരു കുരങ്ങാണെന്നും ചില വാദം ഉണ്ട്. ഇംഗ്ലീഷ്: Jambavan അഥവാ Jamvanta) ഹിന്ദി:जाम्बवान. കൃതയുഗം മുതൽ ദ്വാപരയുഗം വരെ ജാംബവാൻ ജീവിച്ചിരുന്നു എന്നാണ് വിശ്വസിക്കുന്നത്. കേരളത്തിലും മറ്റും വളരെ കാലപ്പഴക്കം ചെന്നത് എന്ന് സൂചിപ്പിക്കാൻ ജാംബവാന്റെ കാലം എന്ന് പറയാറുണ്ട്. എന്നാണ് ജീവിച്ചിരുന്നതെന്ന് ഓർക്കാൻ കൂടി വയ്യാത്ത അത്ര പഴക്കമുണ്ട് എന്നാണ് അതു കൊണ്ട് ഉദ്ദേശിക്കുന്നത്.